യു.കെ.വാര്‍ത്തകള്‍

എനര്‍ജി പ്രൈസ് ക്യാപില്‍ വര്‍ഷത്തില്‍ നാല് തവണ മാറ്റം വരുത്താന്‍ ഓഫ്‌ജെം


ഏപ്രില്‍ മാസത്തിലെ എനര്‍ജി പ്രൈസ് ക്യാപ് ഉയര്‍ത്തിയതിന്റെ ആഘാതത്തിലുള്ള ജനങ്ങള്‍ക്ക് മേല്‍ വീണ്ടും ഭാരം അടിച്ചേല്‍പ്പിക്കാന്‍ റെഗുലേറ്റര്‍ ഓഫ്‌ജെം. നിലവിലെ രീതിയില്‍ ആറ് മാസം കൂടുമ്പോഴാണ് പ്രൈസ് ക്യാപ് വ്യത്യാസം വരുത്തുന്നത്. ഇത് പ്രകാരം അടുത്ത ഒക്ടോബറില്‍ ക്യാപ് ഉയര്‍ത്താനുള്ള സാധ്യത ബാക്കിനില്‍ക്കവെയാണ് വര്‍ഷത്തില്‍ നാല് തവണ മാറ്റം വരുത്താന്‍ ഓഫ്‌ജെം തയാറെടുക്കുന്നത്.

ഒക്ടോബര്‍ മുതല്‍ എനര്‍ജി ബില്‍ ക്യാപ് മൂന്ന് മാസം കൂടുമ്പോള്‍ പുനഃപ്പരിശോധിക്കാനുള്ള പദ്ധതിയാണ് ഓഫ്‌ജെം പ്രഖ്യാപിച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തില്‍ നിരക്ക് കുറയുമെന്ന പ്രതീക്ഷയ്ക്കാണ് ഇതോടെ തിരിച്ചടിയാകുന്നത്. ഏറ്റവും കുറഞ്ഞ നിരക്കില്‍ സേവനം നല്‍കുന്നത് തങ്ങളുടെ മുന്‍ഗണന അല്ലെന്നാണ് റെഗുലേറ്റര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

മാന്യമല്ലാത്ത നിരക്കുകളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ തയ്യാറാക്കിയ പദ്ധതി മൂന്ന് മാസത്തില്‍ ഒരിക്കല്‍ പുതുക്കുമെന്നാണ് ഓഫ്‌ജെം വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പുറമെ ലാഭകരമായ ഡീലുകള്‍ ഓഫര്‍ ചെയ്യുന്ന സപ്ലൈയേഴ്‌സിനെ 'മാര്‍ക്കറ്റ് സ്റ്റെബിലൈസേഷന്‍ ചാര്‍ജ്' വഴി ശിക്ഷിക്കാനും ഓഫ്‌ജെം തയ്യാറെടുക്കുന്നു.

ഒക്ടോബറില്‍ എനര്‍ജി ബില്ലുകള്‍ 2800 പൗണ്ടിലേക്ക് ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇതിനകം പ്രവചിച്ചിട്ടുണ്ട്. വാര്‍ഷിക സ്റ്റേറ്റ് പെന്‍ഷന്റെ കാല്‍ശതമാനവും, ഒരു വ്യക്തിയുടെ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് തുകയുടെ 75 ശതമാനവും വരും ഈ വര്‍ദ്ധന.

ഓഫ്‌ജെം പദ്ധതി പ്രകാരം ജനുവരിയില്‍ മറ്റൊരു ബില്‍ വര്‍ദ്ധനവും ജനങ്ങള്‍ക്ക് താങ്ങേണ്ടി വരും. വിന്റര്‍ മധ്യത്തിലാകും ഈ തിരിച്ചടി. ഹോള്‍സെയില്‍ വിലയില്‍ കുറവ് വന്നാല്‍ ജനങ്ങള്‍ക്ക് വേഗത്തില്‍ കൈമാറാമെന്നാണ് റെഗുലേറ്ററുടെ ന്യായമെങ്കിലും അങ്ങനെ സംഭവിക്കണക്കിടയില്ലെന്നു വിദഗ്ധര്‍ പറയുന്നു.

 • ആറുമക്കളെ ഒറ്റയ്ക്ക് വളര്‍ത്തി ഐ ടി കമ്പനി നടത്തുന്ന ഇന്ത്യാക്കാരന്റെ ജീവിതം ബ്രിട്ടീഷ് മാധ്യമങ്ങളില്‍
 • കോവിഡ് ബാധിച്ചാലും എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഇനി സ്‌പെഷ്യല്‍ പെയ്ഡ് സിക്ക് ലീവില്ല!
 • മാഞ്ചസ്റ്ററിലെ നൈറ്റ്ക്ലബില്‍ കയറി 14-കാരന്‍ യുവതിയെ ബലാത്സംഗം ചെയ്തു
 • നികുതിയും വിലക്കയറ്റവും: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പബ്ബ് വ്യവസായവും തകര്‍ച്ചയില്‍
 • പെട്രോള്‍ വില ദിവസങ്ങള്‍ക്കുള്ളില്‍ 2 പൗണ്ട് കടക്കും; ഇന്ധന ഡ്യൂട്ടി വീണ്ടും കുറയ്ക്കണമെന്ന് ആവശ്യം
 • ആവേശത്തിരയിളക്കി ചെല്‍റ്റന്‍ഹാമില്‍ യുകെയിലെ ക്നാനായക്കാരുടെ മഹാസംഗമം
 • കോവിഡ് കുതിയ്ക്കുന്നു; യുകെയില്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ വേണ്ടിവരുമോ?
 • 50 വര്‍ഷത്തെ മോര്‍ട്ട്‌ഗേജ് ഡീലുകള്‍ വരുന്നു; വീടിനൊപ്പം തിരിച്ചടവും മക്കള്‍ക്ക് കൈമാറാം
 • യുകെ വിമാനത്താവളങ്ങളിലെ പ്രതിസന്ധി രൂക്ഷം; യാത്രക്കാര്‍ നരകയാതനയില്‍
 • സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ മോഷണമുതലാവാം; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions