സിനിമ

നിവിന്‍ പോളിയുടെ പുതിയ നായികയെ പരിചയപ്പെടുത്തി റോഷന്‍ ആന്‍ഡ്രൂസ്‌


'കായംകുളം കൊച്ചുണ്ണി'ക്ക് ശേഷം നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. സിനിമയിലെ നായിക മാളവിക ശ്രീനാഥിനെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. 'നിവിന്‍ പോളിയ്‌ക്കൊപ്പം എന്റെ പുതിയ സിനിമയില്‍ ഏറെ കഴിവുകളുള്ള മാളവികയെ അവതരിപ്പിക്കുന്നതില്‍ ഞാനേറെ സന്തോഷത്തിലാണ്. ഏറെ സവിശേഷകളുള്ളൊരു വ്യക്തിയാണ് നിങ്ങള്‍, നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു, ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ചൊരു ദിവസമാണ്. ഒരു പുതിയ തുടക്കം. ഒരു ദിവസം നിങ്ങള്‍ ഈ ഇന്‍ഡസ്ട്രിയില്‍ വ്യക്തിമുദ്ര പതിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ', എന്നാണ് റോഷന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അടുത്തിടെ മധുരം എന്ന സിനിമയിലും മാളവിക അഭിനയിച്ചിരുന്നു.

നിവിന്‍ പോളിക്കൊപ്പം ഈ ചിത്രത്തില്‍ സിജു വിത്സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം ആര്‍. ദിവാകരന്‍ നിര്‍വ്വഹിക്കുന്നു. നവീന്‍ ഭാസ്‌കര്‍ തിരക്കഥ എഴുതുന്നു.

സംഗീതം ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ ഡിസൈനര്‍-അനീഷ് നാടോടി, കോസ്റ്റ്യൂം ഡിസൈനര്‍- സുജിത്ത് സുധാകരന്‍, മേക്കപ്പ്- സജി കൊരട്ടി, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് കെ. സി. രവി, ദിനേശ് മേനോന്‍, ആര്‍ട്ട് ഡയറക്ടര്‍ ആല്‍വിന്‍ അഗസ്റ്റിന്‍, സ്റ്റില്‍സ് സലീഷ്. ദുബായ്, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ഏപ്രില്‍ 20-ന് ചിത്രീകരണം ആരംഭിച്ചിരുന്നു.

  • എമ്പുരാന്‍ ഇനി കേരളത്തില്‍; പുതിയ അപ്‌ഡേറ്റുമായി പൃഥ്വിരാജ്
  • ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
  • അബ്ദുള്‍ റഹീമിന്റെ ജീവിതം സിനിമയാക്കാന്‍ ബ്ലെസിയുമായി സംസാരിച്ചെന്ന് ബോബി ചെമ്മണ്ണൂര്‍
  • 'കൈയില്‍ പണമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണോ' ദിലീപിനെതിരെ ഭാഗ്യലക്ഷ്മി
  • മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ കുടുംബാന്തരീക്ഷമെന്ന് നയന്‍താര
  • നിയമലംഘനം തെളിഞ്ഞാല്‍ ബിഗ് ബോസ് സംപ്രേഷണം നിര്‍ത്തിവയ്പ്പിക്കുമെന്ന് ഹൈക്കോടതി
  • ബോക്‌സ് ഓഫീസ് തൂക്കി മോളിവുഡ് ചിത്രങ്ങള്‍; ബുക്ക് മൈ ഷോയില്‍ റെക്കോഡ് ടിക്കറ്റ് വില്‍പ്പന
  • സ്റ്റേജ് ഷോകളുടെ പേരില്‍ സിനിമകള്‍ നഷ്ടമായതിനെക്കുറിച്ചു നടി ഷംന കാസിം
  • അമ്മയുടെ ആഗ്രഹ പ്രകാരം ക്ഷേത്രം പണികഴിപ്പിച്ച് വിജയ്
  • യു.കെയില്‍ സ്വപ്ന വാഹനം സ്വന്തമാക്കി മനോജ് കെ. ജയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions