നാട്ടുവാര്‍ത്തകള്‍

പാലക്കാട് കാണാതായ പൊലീസുകാര്‍ വയലില്‍ മരിച്ച നിലയില്‍

പാലക്കാട് മുട്ടിക്കുളങ്ങരയില്‍ കാണാതായ രണ്ടു പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണ് മരിച്ചത്. പൊലീസ് ക്യാമ്പിന് സമീപത്തുള്ള വയലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

വയലിന്റെ രണ്ടുഭാഗത്തായാണ് പൊലീസുകാരുടെ മൃതദേഹം കണ്ടെത്തിയത്. ഷോക്കേറ്റതാകാം മരണത്തിന് കാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് ഷോക്കേല്‍ക്കാനുള്ള സാഹചര്യമൊന്നുമില്ലാത്തത് സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

കഴിഞ്ഞ ദിവസമാണ് പൊലീസുകാരെ കാണാനില്ലെന്ന് ഹേമാംബിക നഗര്‍ പൊലീസിന് പരാതി ലഭിച്ചത്. ഇവരെ കണ്ടെത്താനായി അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഒരാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതായും മറ്റൊരാള്‍ അവധിയിലായിരുന്നുവെന്നും പറയുന്നു.

മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് പോലീസും ഫൊറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തുകയാണ്.

 • ഫാരിസ്- പിണറായി ബന്ധം വീണ്ടും ചര്‍ച്ചയാകുമ്പോള്‍....
 • പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു, പിറ്റേന്ന് അമ്മയും; ചികിത്സാപ്പിഴവെന്ന് ആരോപണം
 • രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം:എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു
 • ബാറ്റുകൊണ്ടു ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ബുംറ; ദുരന്ത നായകനായി വീണ്ടും ബ്രോഡ്
 • അറസ്റ്റിന് പിന്നില്‍ പിണറായിയുടെ രാഷ്ട്രീയ വൈരാഗ്യം: 'അയാളെ വെടിവച്ച് കൊല്ലണം' ഉഷ ജോര്‍ജ്
 • പീഡന പരാതിയില്‍ പി.സി ജോര്‍ജ് നാടകീയമായി അറസ്റ്റില്‍
 • തട്ടുകടയ്ക്ക് പിഴ: തിരുവനന്തപുരത്തു അഞ്ചംഗ കുടുംബം മരിച്ച നിലയില്‍
 • എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത് ജനങ്ങളുടെ സ്ഥാപനം: രാഹുല്‍ഗാന്ധി
 • നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിക്കണം- അതിജീവിത ഹൈക്കോടതിയില്‍
 • അട്ടപ്പാടിയില്‍ സംഘം ചേര്‍ന്ന് യുവാവിനെ അടിച്ചു കൊന്നു; 5 പേര്‍ കസ്റ്റഡിയില്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions