നാട്ടുവാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ മേല്‍നോട്ട ചുമതല ശ്രീജിത്തിനല്ല, ദര്‍വേഷ് സാഹബിനെന്ന് സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിനാണെന്ന് സര്‍ക്കാര്‍. എസ് ശ്രീജിത്തിന്റെ സ്ഥലംമാറ്റത്തെ തുടര്‍ന്ന് കേസിന്റെ അന്വേഷണ ചുമതല പുതിയ സംഘത്തിന് നല്‍കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

എഡിജിപി ശ്രീജിത്തിന്റെ സ്ഥലംമാറ്റത്തിന് എതിരെ സംവിധായകന്‍ ബൈജു കൊട്ടാരക്കര നല്‍കിയ ഹര്‍ജി പരിഗണിക്കവെ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല ആര്‍ക്കാണെന്ന് അറിയിക്കാന്‍ കോടതി സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എസ് ശ്രീജിത്തിനെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റിയോ എന്നതില്‍ വ്യക്തത വരുത്തണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്നാണ്. സര്‍ക്കാര്‍ കോടതിയില്‍ നിലപാടറിയിച്ചത്.

അതേസമയം കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തെളിവ് ഹാജരാക്കാന്‍ വിചാരണക്കോടതി പ്രോസിക്യൂഷന് വീണ്ടും സമയം അനുവദിച്ചു. ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്നും ദിലീപിനെതിരെ തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അഭിഭാഷകന്‍ മുംബൈയില്‍ പോയതിന് തെളിവുണ്ട്. വിമാന ടിക്കറ്റും വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഫോണിലെ വാട്‌സാപ്പ് ചാറ്റുകളും നശിപ്പിച്ചുവെന്നും പ്രോസിക്യൂഷന്‍ അവകാശപ്പെട്ടു.

എന്നാല്‍ ഇത് എങ്ങനെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തുമെന്ന് കോടതി ചോദിച്ചു. ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ മാത്രമേ തെളിവ് നശിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കൂവെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി പരിഗണിക്കുന്നത് വരുന്ന 26 ലേക്ക് മാറ്റിയ വിചാരണ കോടതി ജാമ്യം റദ്ദാക്കാന്‍ കാരണമാകുന്ന തെളിവുകള്‍ ഹാജരാക്കുന്നതിന് അവസാന അവസരമാണ് നല്‍കുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകനെ അറിയിച്ചു.

 • ഫാരിസ്- പിണറായി ബന്ധം വീണ്ടും ചര്‍ച്ചയാകുമ്പോള്‍....
 • പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു, പിറ്റേന്ന് അമ്മയും; ചികിത്സാപ്പിഴവെന്ന് ആരോപണം
 • രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം:എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു
 • ബാറ്റുകൊണ്ടു ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ബുംറ; ദുരന്ത നായകനായി വീണ്ടും ബ്രോഡ്
 • അറസ്റ്റിന് പിന്നില്‍ പിണറായിയുടെ രാഷ്ട്രീയ വൈരാഗ്യം: 'അയാളെ വെടിവച്ച് കൊല്ലണം' ഉഷ ജോര്‍ജ്
 • പീഡന പരാതിയില്‍ പി.സി ജോര്‍ജ് നാടകീയമായി അറസ്റ്റില്‍
 • തട്ടുകടയ്ക്ക് പിഴ: തിരുവനന്തപുരത്തു അഞ്ചംഗ കുടുംബം മരിച്ച നിലയില്‍
 • എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത് ജനങ്ങളുടെ സ്ഥാപനം: രാഹുല്‍ഗാന്ധി
 • നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിക്കണം- അതിജീവിത ഹൈക്കോടതിയില്‍
 • അട്ടപ്പാടിയില്‍ സംഘം ചേര്‍ന്ന് യുവാവിനെ അടിച്ചു കൊന്നു; 5 പേര്‍ കസ്റ്റഡിയില്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions