അസോസിയേഷന്‍

കഥകളി മുതല്‍ കളരിപ്പയറ്റ് വരെയുള്ള കേരളീയ കലകളുടെ പരിശീലന പദ്ധതിയുമായി കലാഭവന്‍ ലണ്ടന്‍ അക്കാദമി

കേരളത്തിന്റെ സാംസ്‌ക്കാരിക തനിമയെയും പൈതൃകത്തെയും കലാ-നൃത്ത രൂപങ്ങങ്ങളെയും ലോകത്തിനു പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന പരിശീലന പദ്ധതിയുമായി കലാഭവന്‍ ലണ്ടന്‍.
വിവിധങ്ങളായ സാംസ്‌ക്കാരിക തനിമയും കലകളും നൃത്ത രൂപങ്ങളും കൊണ്ട് സമ്പന്നമാണ് നമ്മുടെ കേരളം. കേരളത്തിന്റെ സാംസ്‌ക്കാരിക പൈതൃകമെന്നു പറയുന്നതു തന്നെ കേരളത്തിലെ തനതു കലകളും നൃത്ത രൂപങ്ങളും അവയെല്ലാം പ്രദര്‍ശിപ്പിക്കപ്പെടുകയും അവതരിപ്പിക്കപ്പെടുകയും ചെയ്യുന്ന നമ്മുടെ ഉത്സവങ്ങളും ആഘോഷങ്ങളുമാണ്.

കഥകളി മുതല്‍ കളരിപ്പയറ്റു വരെയുള്ള കേരളീയ കലകള്‍ വിദേശിയര്‍ക്കും സ്വദേശിയര്‍ക്കും പരിചയപ്പെടാനും അഭ്യസിക്കാനും അവതരിപ്പിക്കാനും കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അവസരമൊരുക്കുന്നു.

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ ഒരു വര്‍ഷത്തിലേറെ നീണ്ടു നില്‍ക്കുന്ന കലാ സാംസ്‌ക്കാരിക പദ്ധതിയാണ് 'കേരളീയം' .യുകെയിലും യൂറോപ്പിലുമുള്ള സ്വദേശിയര്‍ക്കും വിദേശിയര്‍ക്കും കേരളീയ കലകളും നൃത്ത രൂപങ്ങളും മറ്റു ഇന്ത്യന്‍ കലകളും പരിചയപ്പെടാനും ആസ്വദിക്കാനും അഭ്യസിക്കാനും അത് വിവിധ വേദികളില്‍ അവതരിപ്പിക്കാനും ഈ പദ്ധതിയിലൂടെ അവസരമൊരുക്കുന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഈ പദ്ധതിയില്‍ യുകെയില്‍ നിന്ന് കേരളത്തിലെ കലാനൃത്ത സാംസ്‌കാരിക രംഗങ്ങളില്‍ താല്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. യൂറോപ്പിലും ഇന്ത്യയിലും നിന്നുള്ള പ്രഗല്‍ഭരായ കലാ / നൃത്ത അധ്യാപകര്‍ ഈ പദ്ധതിക്ക് മേല്‍ നോട്ടം വഹിക്കുകയും പരിശീലനം നല്‍കുകയും ചെയ്യും. ഒരു വര്‍ഷത്തെ പരിശീലനത്തിനൊടുവില്‍, ലണ്ടന്‍ അടക്കമുള്ള യുകെയിലെ തിരഞ്ഞെടുക്കപ്പെട്ട വേദികളില്‍ കേരളത്തില്‍ നിന്നുള്ള പ്രശസ്തരായ കലാകാരന്മാര്‍, സിനിമ താരങ്ങള്‍ / ചലച്ചിത്ര പിന്നണി ഗായകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന 'കേരളീയം' മെഗാ മേളകളില്‍, പരിശീലനം സിദ്ധിച്ച നൂറു കണക്കിനു കലാകാരന്മാര്‍ സ്വദേശിയരും വിദേശികളുമായ കാണികള്‍ക്കു മുന്നില്‍ കേരളീയ കലാ നൃത്ത രൂപങ്ങള്‍ അവതരിപ്പിക്കും.

വ്യക്തികള്‍ക്കും അസോസിയേഷനുകള്‍ക്കും ഈ മെഗാ മേളയില്‍ പങ്കാളികളാകാം. താല്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ നേതൃത്വവുമായി ബന്ധപ്പെടുക.

കേരളീയ തനതു കലാ രൂപങ്ങളായ കഥകളി, മോഹിനിയാട്ടം, തെയ്യം, സംഗീതം,
ഓട്ടം തുള്ളല്‍, കളരിപ്പയറ്റ്, മാപ്പിളപ്പാട്ട്, ഒപ്പന, മാര്‍ഗ്ഗംകളി, തിരുവാതിര, ചെണ്ടമേളം തുടങ്ങിയവയും മറ്റു ഭാരതീയ നൃത്ത കലാ രൂപങ്ങളായ ഭരതനാട്യം, കുച്ചുപ്പുടി, കഥക് , ഒഡിസി തുടങ്ങിയവയും ഒപ്പം ബോളിവുഡ് / സിനിമാറ്റിക് നൃത്തങ്ങളും അഭിനയവും പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കലാ രൂപങ്ങളെല്ലാം സ്വദേശിയര്‍ക്കും വിദേശിയര്‍ക്കും പരിചയപ്പെടാനും അഭ്യസിക്കാനും അവതരിപ്പിക്കാനും കലാഭവന്‍ ലണ്ടന്‍ അവസരമൊരുക്കുന്നു.

കേരളീയ കലകളും സംസ്‌ക്കാരവും ലോകത്തിനു പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും അനുഭവ വേദ്യമാക്കുകയും ചെയ്യുന്ന ഈ മെഗാ പരിപാടിയില്‍ കലാഭവന്‍ ലണ്ടനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍സിനെ ക്ഷണിക്കുന്നു. കേരളീയ സാംസ്‌ക്കാരിക രംഗങ്ങളിലും കലകളിലും പങ്കെടുക്കാനും പ്രചരിപ്പിക്കാനും താല്പര്യമുള്ളവര്‍ക്ക് സ്വാഗതം. യുകെയിലും യൂറോപ്പിലുമുള്ള നൃത്തകലാ അദ്ധ്യാപകര്‍, മ്യൂസിക്, ഡാന്‍സ് സ്‌കൂളുകള്‍ക്കും ഈ പദ്ധതിയുമായി സഹകരിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Kalabhavan London
Academy of Music & Performing Arts
kalabhavanlondon@gmail.com
Tel :07841613973

 • യു കെയിലെ മലയാളി വനിതാ സംരംഭകര്‍ക്ക് മാതൃകയായി ലീഡ്‌സിലെ ജൂലി ഉമ്മന്‍
 • യുകെകെസിഎ ദേശീയ കണ്‍വന്‍ഷന്‍; എല്ലാ വഴികളും ചെല്‍റ്റന്‍ഹാമിലെ ക്നായിത്തൊമ്മന്‍ നഗറിലേക്ക്
 • 170 വനിതകളെ പങ്കെടുപ്പിച്ച്, മഹാ നൃത്തവുമായി യുകെകെസിഎ വനിതാ വിഭാഗം
 • വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ പ്രൊവിന്‍സിന് പുതിയ ഭാരവാഹികള്‍
 • യുക്മ കേരളപൂരം വള്ളംകളി 2022: ടീം രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന തീയതി വ്യാഴാഴ്ച ; വനിതകള്‍ക്കും അവസരം
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഗുരു പൂര്‍ണിമ ആഘോഷങ്ങള്‍ 25ന്
 • മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റിന് ക്രോയിഡോണില്‍ ഉജ്ജ്വല പരിസമാപ്തി
 • യുക്മയെ ഡോ.ബിജു പെരിങ്ങാത്തറ നയിക്കും; കുര്യന്‍ ജോര്‍ജ് ജനറല്‍ സെക്രട്ടറി, ഡിക്സ് ജോര്‍ജ് ട്രഷറര്‍
 • യുക്മ ദേശീയ ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ യോഗം നാളെ ബര്‍മിംങ്ഹാമില്‍
 • യുക്മ യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണ് നവനേതൃത്വം; വര്‍ഗീസ് ഡാനിയേല്‍ പ്രസിഡന്റ്
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions