ലണ്ടന്‍: മാരത്തോണ്‍ ചരിത്രത്തില്‍ കുറഞ്ഞ കാലയളവില്‍ ആറ് മേജര്‍ മാരത്തോണുകള്‍ പൂര്‍ത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയും ആറാമത്തെ ഇന്‍ഡ്യാക്കാരനുമായ അശോക് കുമാര്‍ വര്‍ഷം തോറും നടത്തിവരാറുള്ള മാരത്തോണ്‍ ചാരിറ്റി ഇവന്റ് ജൂണ്‍ 11ന് ക്രോയ്ഡോണ്‍ ആര്‍ച്ച് ബിഷപ്പ് ലാന്‍ഫ്രാങ്ക് സ്കൂള്‍ ആഡിറ്റോറിയത്തില്‍ അരങ്ങേറി. ജൂണ്‍ 11ന് വൈകിട്ട് നാലു മണിമുതല്‍ വിവിധ കലാപരിപാടികളോടുകൂടി ആരംഭിച്ച പരിപാടിയില്‍ ക്രോയ്ഡോണ്‍ സിവിക് മേയര്‍ കൗണ്‍സിലര്‍ അലീസ ഫ്ളെമിംഗ്, ക്യാബിനറ്റ് മെമ്പര്‍ കൗണ്‍സിലര്‍ വെറ്റ് ഹോപ്ലി, മുന്‍ മേയറും നിലവിലെ കൗണ്‍സിലറുമായ മഞ്ജു ഷാഹുല്‍ ഹമീദ് തുടങ്ങി ഒട്ടനവധി പ്രമുഖര്‍ പങ്കെടുത്തു.
ചാരിറ്റി ഈവന്റിലൂടെ ലഭിച്ച തുക യുകെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ഹരിയേട്ടന് എന്ന തെക്കുമുറി ഹരിദാസിന്റെ പേരില്‍ ക്യാന്‍സര്‍ റിസേര്‍ച്ച് സെന്ററിനു കൈമാറുമെന്ന് അശോക് കുമാര്‍ അറിയിച്ചു. ഇതുവരെ അശോക് കുമാര്‍ ചാരിറ്റി ഇവന്റുകളിലൂടെ 30,000 പൗണ്ടില്‍ പരം തുക സമാഹരിച്ചു വിവിധ ചാരിറ്റി സംഘടനകള്‍ക്ക് നല്‍കിയിട്ടുണ്ട്.