വാഹനാപകടത്തില്‍ മരണമടഞ്ഞ ലിവര്‍പൂളിന്റെ പ്രിയ ഡോക്ടര്‍ ജോതിസ് മണലയിലിന് (26 ) ജൂലൈ 7 വ്യാഴാഴ്ച സെന്റ് ഹെലന്‍സ് ഹോളി ക്രോസ് പള്ളിയില്‍ വച്ച് മലയാളി സമൂഹം വിട നല്‍കും .പള്ളിയിലെ ചടങ്ങുകള്‍ രാവിലെ 10 .30 നു ആരംഭിക്കും.
മൂന്നാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് ജ്യോതിസ് ലിവര്‍പൂളില്‍ എത്തിയത് അന്നുമുതല്‍ അള്‍ത്താര ബാലനായി പ്രവര്‍ത്തിച്ച പള്ളിയിലാണ് അന്ത്യ കര്‍മങ്ങള്‍ നടക്കുന്നത് .യു കെ യുടെ വിവിധഭാഗങ്ങളില്‍ നിന്നും അന്ത്യ ഉപചാരം അര്‍പ്പിക്കാന്‍ ആളുകള്‍ എത്തിച്ചേരും.
കൊറോണ മൂര്‍ച്ഛിച്ച കാലത്തു 7 ദിവസവും ജോലി ചെയ്തിരുന്ന ജ്യോതിസ് ഒരു അവധിപോലും എടുത്തിരുന്നില്ല. ലിവര്‍പൂളില്‍ ജോജപ്പന്- ജെസി ദമ്പതികള്‍ അറിയപ്പെട്ടിരുന്നത് ജ്യോതിസിന്റെ മാതാപിതാക്കള്‍ എന്നനിലയില്‍ ആയിരുന്നു .
ജ്യോതിസ് മരിച്ചത് വില്ലേജ് റോഡില്‍ ജ്യോതിസ് ഓടിച്ചിരുന്ന കിയാ കാറും എതിരെ വന്ന റേഞ്ച് റോവറുമായി കൂട്ടിയിടിച്ചാണ് .
ജോതിസ് ജോലി ചെയ്തിരുന്ന ലങ്കഷെയര്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍നിന്നും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ ശേഷം മെഡിക്കല്‍ സ്റ്റുഡന്‍സിനു ക്ലാസ് എടുക്കാന്‍ ബ്ലാക്ക് പൂളിലേക്ക് പോകുന്നവഴിയാണ് അപകടം സംഭവിച്ചത്
രണ്ടായിരത്തോടുകൂടി യു കെ യിലേക്ക് നടന്ന മലയാളി കുടിയേറ്റത്തില്‍ ലിവര്‍പൂളില്‍ എത്തിയതായിരുന്നു ജ്യോതിസിന്റ കുടുംബം .ഒരു പക്ഷെ മലയാളികളുടെ ഇടയില്‍ ലിവര്‍പൂളില്‍ നിന്നും അദ്യ൦ എംബിബിഎസ് കരസ്ഥമാക്കിയത് ജ്യോതിസ് ആയിരിക്കും. വളര്‍ന്നു വരുന്ന തലമുറയ്ക്ക് ജ്യോതിസ് ഒരു മാതൃകയായിരുന്നു
പഠിത്തത്തിലും കലാ-സംകാരിക മേഖലയിലും പ്രതിഭയായിരുന്നു ഈ ചെറുപ്പക്കാരന് .
ലിവര്‍പൂള്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് എംബിബിഎസ് കരസ്ഥമാക്കിയത്. ജോജപ്പന്- ജെസി, ദമ്പതികള്‍ക്ക് രണ്ടു ആണ് കുട്ടികളാണ് ഉള്ളത്. അതില്‍ മൂത്തയാളാണ് ജ്യോതിസ് . ജ്യോതിസിന്റെ കുടുംബം ചങ്ങനാശേരി സെന്റ് .മേരിസ് കത്തീഡ്രല്‍ ഇടവക മണലയില്‍ കുടുംബാംഗമാണ്.
അന്ത്യ കര്‍മ്മങ്ങള്‍ നടക്കുന്ന പള്ളിയുടെ അഡ്രസ് .
Holy Cross Church .St .Helens .Post Code WA 101LX .