യു.കെ.വാര്‍ത്തകള്‍

നദിയില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കവെ കാര്‍ഡിഫില്‍ ഇന്ത്യന്‍ ബാലന്‍ മുങ്ങിമരിച്ചു

കാര്‍ഡിഫില്‍ സ്‌കൂളിലെ കൂട്ടുകാര്‍ക്കൊപ്പം നദിയില്‍ കളിക്കവെ ഇന്ത്യന്‍ വംശജനായ 13-കാരന്‍ മുങ്ങിമരിച്ചു. വൈറ്റ്ചര്‍ച്ചിലെ ടാഫ് നദിയില്‍ ചൊവ്വാഴ്ച വൈകുന്നേരം 5.45-ഓടെയാണ് ദുരന്തം. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആര്യന്‍ ഘോനിയയുടെ മൃതദേഹമാണ് നദിയില്‍ നിന്നും കണ്ടെടുത്തത്. ഇവിടെയുള്ള ചെറിയ വെള്ളക്കെട്ടില്‍ ചൂടുകാലത്ത് കുട്ടികള്‍ കളിക്കാന്‍ ഇറങ്ങുന്നത് പതിവാണ്.

കുട്ടിയെ കാണാതായെന്ന വിവരം ലഭിച്ചതിന് പിന്നാലെ പോലീസും, ഫയര്‍ ക്രൂവും, ഹെലികോപ്ടറും ചേര്‍ന്ന് വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കുട്ടിയുടെ മൃതശരീരമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെടുക്കാന്‍ കഴിഞ്ഞത്. കണക്കില്‍ മികവ് തെളിയിച്ച ആര്യനെ 'ലിറ്റില്‍ പ്രൊഫസര്‍' എന്നാണ് ഏവരും വിളിച്ചിരുന്നതെന്ന് കുടുംബം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

'ആര്യന്‍ ഞങ്ങളുടെ ലിറ്റില്‍ പ്രൊഫസറായിരുന്നു. കണക്കില്‍ മിടുക്കന്‍, അക്കാഡമിക്കില്‍ ഓള്‍റൗണ്ടര്‍. ഊഷ്മളമായ വ്യക്തിത്വമായിരുന്നു, അറിയാവുന്നവര്‍ക്കെല്ലാം പ്രിയങ്കരനും. അവനെ മിസ് ചെയ്യാത്ത ഒരു ദിവസം പോലും കാണില്ല, എന്നും ഹൃദയത്തിലുണ്ടാകും', വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

രക്ഷാപ്രവര്‍ത്തകര്‍ക്കും, വെയില്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കും കുടുംബം നന്ദി പറഞ്ഞു. കൗമാരക്കാരനെ രക്ഷിക്കാന്‍ ഇവിടെ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. ടാഫ് നദിക്ക് സമീപമുള്ള പാലത്തില്‍ ആര്യന്റെ കുടുംബവും, സുഹൃത്തുക്കളും ബലൂണുകളും, പൂക്കളും അര്‍പ്പിച്ചു.

  • ആറുമക്കളെ ഒറ്റയ്ക്ക് വളര്‍ത്തി ഐ ടി കമ്പനി നടത്തുന്ന ഇന്ത്യാക്കാരന്റെ ജീവിതം ബ്രിട്ടീഷ് മാധ്യമങ്ങളില്‍
  • കോവിഡ് ബാധിച്ചാലും എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഇനി സ്‌പെഷ്യല്‍ പെയ്ഡ് സിക്ക് ലീവില്ല!
  • മാഞ്ചസ്റ്ററിലെ നൈറ്റ്ക്ലബില്‍ കയറി 14-കാരന്‍ യുവതിയെ ബലാത്സംഗം ചെയ്തു
  • നികുതിയും വിലക്കയറ്റവും: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പബ്ബ് വ്യവസായവും തകര്‍ച്ചയില്‍
  • പെട്രോള്‍ വില ദിവസങ്ങള്‍ക്കുള്ളില്‍ 2 പൗണ്ട് കടക്കും; ഇന്ധന ഡ്യൂട്ടി വീണ്ടും കുറയ്ക്കണമെന്ന് ആവശ്യം
  • ആവേശത്തിരയിളക്കി ചെല്‍റ്റന്‍ഹാമില്‍ യുകെയിലെ ക്നാനായക്കാരുടെ മഹാസംഗമം
  • കോവിഡ് കുതിയ്ക്കുന്നു; യുകെയില്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ വേണ്ടിവരുമോ?
  • 50 വര്‍ഷത്തെ മോര്‍ട്ട്‌ഗേജ് ഡീലുകള്‍ വരുന്നു; വീടിനൊപ്പം തിരിച്ചടവും മക്കള്‍ക്ക് കൈമാറാം
  • യുകെ വിമാനത്താവളങ്ങളിലെ പ്രതിസന്ധി രൂക്ഷം; യാത്രക്കാര്‍ നരകയാതനയില്‍
  • സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ മോഷണമുതലാവാം; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions