അസോസിയേഷന്‍

യുകെകെസിഎ ദേശീയ കണ്‍വന്‍ഷന്‍; എല്ലാ വഴികളും ചെല്‍റ്റന്‍ഹാമിലെ ക്നായിത്തൊമ്മന്‍ നഗറിലേക്ക്



കോവിഡ് മൂലം രണ്ടുവര്‍ഷമായി നടക്കാതെ പോയ യുകെകെസിഎ ദേശീയ കണ്‍വന്‍ഷന്‍ ഇന്ന് ചെല്‍റ്റന്‍ഹാമിലെ ക്നായിത്തൊമ്മന്‍ നഗറില്‍. ഏറ്റവും വലിയ പ്രവാസി സമൂഹമായ ക്നാനായ ജനം ആവേശത്തോടെയാണ് ദേശീയ കണ്‍വന്‍ഷനായി എത്തിച്ചേരുന്നത്. കനിവിന്റെ, കരുണയുടെ, അലിവിന്റെ, മാതൃസ്നേഹത്തിന്റെ , നിറകുടങ്ങളായ അമ്മമാര്‍ വരുംതലമുറകളിലേയ്ക്ക് തനിമയുടെ സന്ദേശം പകരാനുള്ള വേദിയാക്കുകയാണ് ചെല്‍റ്റന്‍ഹാമിലെ ക്നായിത്തൊമ്മന്‍ നഗര്‍.

റാലിയും സ്വാഗതനൃത്തവുമൊക്കെ തുടങ്ങുന്നതിനു മുമ്പ് കണ്‍വന്‍ഷന്‍ വേദിയ്ക്കു പുറത്ത്, കരുത്തന്‍ കുതിരകള്‍ മത്സരയോട്ടം നടത്തുന്ന പുല്‍പ്പരപ്പില്‍, ആയിരങ്ങളെ സാക്ഷിനിര്‍ത്തി, അവര്‍ അടുക്കളയില്‍ നിന്നും അരങ്ങിലെത്തിയവര്‍, മലയാളികള്‍ ഇതുവരെ കണ്ടിട്ടുള്ള മുഴുവന്‍ നൃത്ത രൂപങ്ങളുടെയും അകമ്പടിയോടെ ക്‌നായിത്തൊമ്മന്‍ നഗര്‍ എന്ന ക്നാനായ കണ്‍വന്‍ഷന്‍ വേദിയില്‍ കണിക്കൊന്നകള്‍ വിരിയിക്കുന്നു. ഈ മഹാനൃത്ത രൂപം കണ്‍വന്‍ഷനിലെ ഏറ്റവും വലിയ ആകര്‍ഷണമാക്കണമെന്ന വാശിയോടെ ആതിഥേയ യൂണിറ്റായ ഗ്ലോസ്റ്റര്‍ഷയറിലെ വനിതകള്‍ ചെണ്ടമേളവുമായി എത്തുമ്പോള്‍ കണ്‍വന്‍ഷന്‍ നഗര്‍ ആഘോഷ നിറവിലാകും.

"ഒരുമയിലുണര്‍ന്ന് ജ്വലിച്ച്
കാത്തിടാം തനിമ തന്‍
ക്നാനായ പൈതൃകം" എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. ആപ്തവാക്യം നല്‍കിയത് യുകെകെസിഎയുടെ ബ്രിസ്റ്റോള്‍ യൂണിറ്റ് അംഗവും ഉഴവൂര്‍ സ്വദേശി അനില്‍ മംഗലത്തിന്റെ ഭാര്യയുമായ പ്രിയ അനില്‍ മംഗലത്താണ്. എന്റെ സമുദായം, എന്റെ കണ്‍വന്‍ഷന്‍, എന്റെ സംഘടന എന്ന ചിന്തയുമായി 27 പേരാണ് ആവേശപൂര്‍വം, ആപ്ത വാക്യ രചനാ മത്സരത്തില്‍ പങ്കെടുത്തത്. പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷവും വനിതകളായിരുന്നു എന്ന് മാത്രമല്ല, രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും എത്തിയവരും വനിതകളായിരുന്നു എന്നതും പ്രത്യേകതയായി.


യുകെയിലെ അങ്ങോളമിങ്ങോളമുള്ള യൂണിറ്റുകളിലെ 170 ഓളം പേര്‍ പങ്കെടുക്കുന്ന മഹാ നൃത്തസംഗമം, വിവിധ നൃത്തരൂപങ്ങളുടെ ഇതളുകള്‍ വിരിയിച്ച്, അവസാനം ഇതളുകള്‍ ഒരു പൂവില്‍ ഒന്നായിച്ചേരുന്ന പ്രതീതിയാവും ജനിപ്പിയ്ക്കുക. ഒരു പാട് പുഴകള്‍ ഒഴുകിയൊഴുകി ഒരു കടലില്‍ ഒന്നായിച്ചേരുന്നതുപോലെ ലോകത്തെ വിടെയാണെങ്കിലും ക്നാനായക്കാര്‍ ഒന്നാണെന്ന സന്ദേശവുമേകി ഈ മഹാന്യത്ത വിസമയം അവിസ്മരണീയമാക്കാന്‍ ഊണും ഉറക്കവുമുപേക്ഷിച്ചാണ് വനിതാ ഫോറം ഭാരവാഹികള്‍ പ്രവര്‍ത്തിച്ചത് .

പതിനൊന്നാം തവണയും യുകെകെസിഎ കണ്‍വന്‍ഷന്റെ സ്വാഗത നൃത്തമൊരുക്കുന്നത് കലാഭവന്‍ നൈസ് ആണ്. ക്നാനായ യുവജനങ്ങള്‍ വിവിധ വേഷങ്ങളിലെത്തി വിസ്മയം തീര്‍ക്കുന്ന, ക്നാനായ പാരമ്പര്യങ്ങളും, കേരളിയ കലാരൂപങ്ങളുമായി പതിനഞ്ചു മിനിട്ട് സമയം വേദിയില്‍ ഇന്ദ്രജാലം തീര്‍ക്കുന്ന സ്വാഗത നൃത്തത്തില്‍ പങ്കെടുക്കുന്നത് യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന യുവജനങ്ങളാണ്.

സെന്‍ട്രല്‍ കമ്മറ്റിയംഗങ്ങളായ ബിജി ജോര്‍ജ്ജ് മാം കൂട്ടത്തില്‍, ലുബി മാത്യൂസ് വെള്ളാപ്പളളില്‍, മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയില്‍, സിബി തോമസ് കണ്ടത്തില്‍, റ്റിജോ മറ്റത്തില്‍, എബി ജോണ്‍ കുടിലില്‍, സാജു ലൂക്കോസ് പാണ പറമ്പില്‍, സണ്ണി ജോസ്ഥ് രാഗമാളിക എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കുന്നു .

  • സര്‍ഗം സ്റ്റീവനേജ്' ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷം ഏപ്രില്‍ ഏഴിന്
  • യുകെ മലയാളി ട്രക്കേഴ്സ് അസോസിയേഷന്‍ രണ്ടാമത് സംഗമം
  • യു.കെ.എം.എസ്.ഡബ്ല്യു ഫോറത്തിന്റെ (UKMSW Forum) ആഭിമുഖ്യത്തില്‍ ലോക സോഷ്യല്‍ വര്‍ക്ക് ദിനാചാരണം 16ന്
  • അമ്മമാര്‍ക്ക് ആദരമര്‍പ്പിക്കാന്‍ ജിഎംഎ ; സ്‌പെഷ്യല്‍ മ്യൂസിക്കല്‍ നൈറ്റും വിവിധ കലാപരിപാടികളുമായി 9ന് ഗ്ലോസ്റ്ററില്‍ ഗംഭീര ആഘോഷം
  • യു കെ യിലെ പുതിയ കുടിയേറ്റ നിയമങ്ങള്‍: 'നിയമസദസ്' മികവുറ്റതായി
  • ബ്ലാക്ക്ബേണ്‍ മലയാളി അസോസിയേഷന്‍ ഇരുപതാം വാര്‍ഷികവും പുതിയ ഭാരവാഹികളും
  • 'യു കെ യിലെ പുതിയ കുടിയേറ്റ നിയമങ്ങള്‍': ഐഒസി (യു കെ) കേരള ചാപ്റ്റര്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു
  • മാഞ്ചസ്റ്റര്‍ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് നവനേതൃത്വം
  • 2024 ലെ സുപ്രധാന ഇവന്റുകള്‍ പ്രഖ്യാപിച്ചു യുക്മ; ദേശീയ കായികമേള ജൂണ്‍ 29 ന്, കേരളപൂരം വള്ളംകളി ആഗസ്റ്റ് 31 ന്, ദേശീയ കലാമേള നവംബര്‍ 2 ന്
  • പി. ജയചന്ദ്രന്‍ പാടിയ സംഗീത ആല്‍ബം ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ റിലീസ് ചെയ്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions