യു.കെ.വാര്‍ത്തകള്‍

ആറുമക്കളെ ഒറ്റയ്ക്ക് വളര്‍ത്തി ഐ ടി കമ്പനി നടത്തുന്ന ഇന്ത്യാക്കാരന്റെ ജീവിതം ബ്രിട്ടീഷ് മാധ്യമങ്ങളില്‍


ഭാര്യയുടെ മരണശേഷം ആറുമക്കളെ ഒറ്റയ്ക്ക് വളര്‍ത്തുന്നതിനൊപ്പം നൂറുകണക്കിന് ജീവനക്കാരുള്ള ഐ ടി കമ്പനി നടത്തുന്ന ഇന്ത്യാക്കാരന്റെ ജീവിതം ബ്രിട്ടീഷ് മാധ്യമങ്ങളില്‍.
ഹേര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ ബുഷേയിലുള്ള ഉമേഷ് പെരേര എന്ന 50 കാരനാണ് ഈ ബിസിനസ്മാനായ പിതാവ്. ബ്രോഡ്കാസ്റ്റിംഗ് പ്രൊഡക്ഷന്‍, ഡിസ്ട്രിബ്യുഷന്‍ കമ്പനിയായ അയോസാറ്റിന്റെ സ്ഥാപകന്‍ കൂടിയാണ് ഉമേഷ് പെരേര. സ്വന്തമായി ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമും ഗെയിമിംഗ് പ്ലാറ്റ്‌ഫോമും ഒക്കെ ഉള്ള ഒരു കമ്പനി കൂടിയാണിത്.

സിംഗപ്പൂരിലും, ഇന്ത്യയിലും, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും പടര്‍ന്നു കിടക്കുന്ന ബിസിനസ് ശൃംഖലയാണ് അദ്ദേഹത്തിന്റേത്. ഇതിനിടെയിലാണ് തന്റെ ആറു മക്കളുടെ കാര്യം കൂടി നോക്കുന്നുണ്ട്. മക്കള്‍ക്കു ഇഷ്ടപ്പെട്ട ആഹാരം പാചകം ചെയ്യുകയും പലരേയും ചിലരെ സ്‌കൂളില്‍ എത്തിക്കുകയും തിരിച്ചു കൊണ്ടുവരികയും വേണം. ഒരു പ്രൈമറി കെയററുടെ ജോലി കൂടി ചെയ്യുകയാണ് അദ്ദേഹം.

21കാരനായ അലക്‌സ്, 19 കാരിയായ യാസ്മിന്‍, 18 കാരനായ ഒലിവര്‍, 14 കാരിയായ സെയ്ന്‍, 12 വയസുള്ള അമാലി, 10 വയസുള്ള ടാസിയ എന്നിവര്‍ക്ക് അച്ഛനും അമ്മയും ഒക്കെ ഉമേഷ് പെരേര തന്നെയാണ്. വിവാഹബന്ധം വേര്‍പിരിഞ്ഞ് ഭാര്യ പോയതോടെ കുട്ടികളുടെ ചുമതല ഉമേഷ് ഏറ്റെടുക്കുകയായിരുന്നു. അതിനായി കുടുംബ കോടതിയില്‍ നീണ്ട പോരാട്ടം തന്നെ നടത്തേണ്ടി വന്നു. അതുകഴിഞ്ഞ് ഏറെ താമസിയാതെ ഭാര്യ മരണമടയുകയും ചെയ്തു.

അമ്മയുടെ മരണം മക്കള്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് മനസിലാക്കിയ ഉമേഷ് സ്വയം ഒരു അമ്മയാകാനും കൂടി തയ്യാറവുകയായിരുന്നു. ഞാന്‍ എന്റെ പ്രൊഫഷനെ ഒരുപാട് സ്‌നേഹിക്കുന്നു എന്നാല്‍, എനിക്ക് എന്റെ മക്കളെ വളര്‍ത്തി വലുതാക്കേണ്ട ബാദ്ധ്യത കൂടിയുണ്ടെന്നുള്ളത് ഞാന്‍ ഓര്‍ക്കുന്നു എന്നാണ് ഉമേഷ് പറയുന്നത്.

കൊസോവോ യുദ്ധകാലത്ത് അഭയാര്‍ത്ഥികളെ പുനര്‍ധിവസിപിക്കുന്ന കാര്യത്തില്‍ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗെയ്റ്റ്‌സ് ഫൗണ്ടേഷനൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയാണ് ഉമേഷ് പെരേര. ഇക്കാര്യത്തിലെ വൈദഗ്ധ്യത്തിനുള്ള അംഗീകാരമായി അഭയാര്‍ത്ഥി പ്രതിസന്ധി പരിഹരിക്കാന്‍ ബ്രിട്ടീഷ്പ്രതിരോധ മന്ത്രാലയവും നാറ്റോയും അദ്ദേഹത്തിന്റെ സഹായം തേടിയിട്ടുമുണ്ട്.

ലൊക്ക്ഡൗണ്‍ കാലത്തായിരുന്നു തന്റെ കുടുംബത്തിനൊപ്പമുള്ള സ്ഥലത്ത് അയോസാറ്റ് എന്ന സ്ഥാപനം സ്ഥാപിച്ചത്. ബ്രോഡ്കാസ്റ്റിംഗ് പ്രൊഡക്ഷന്‍ ഡിസ്ട്രിബ്യുഷന്‍ കമ്പനി എന്നനിലയില്‍ സ്ഥാപിച്ച ഈ സ്ഥാപനം ഇന്ന് ബൗദ്ധിക സ്വത്ത്, ഓ ടി ടി പ്ലാറ്റ്‌ഫോം, ഗെയിമിംഗ് പ്ലാറ്റ്‌ഫോം തുടങ്ങി വിവിധ മേഖലകളിലേക്ക് വ്യാപിച്ചു.

മൂത്ത മക്കളായ അലക്‌സ്, യാസ്മിന്‍, ഒലിവര്‍ എന്നിവര്‍ അയോസാറ്റിന്റെ ചില കാര്യങ്ങള്‍ ഏറ്റെടുത്ത് അച്ഛനെ സഹായിക്കുന്നുണ്ട്. മാത്രമല്ല, പാചകത്തിലും മറ്റെല്ലാ വീടുപണിയുടെ കാര്യത്തിലും ഇവര്‍ അച്ഛനെ സഹായിക്കാന്‍ ഉണ്ടാകും.

  • മഞ്ഞുമായി 'നെല്‍സണ്‍' കൊടുങ്കാറ്റ് യുകെയില്‍; വിശുദ്ധവാരം തണുപ്പില്‍!
  • ഏപ്രില്‍ 1 മുതല്‍ യുകെയില്‍ അടിസ്ഥാന വേതനം 11.44 പൗണ്ടായി ഉയരും
  • എന്‍എച്ച്എസ് സേവനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അതൃപ്തി; തിരിച്ചടിയാവുക ഭരണകക്ഷിയ്ക്ക്
  • യൂറോപ്പില്‍ വ്യാപകമായി വിമാന സര്‍വീസുകളുടെ ജിപിഎസ് സംവിധാനം തകരാറിലായി
  • യുകെ മലയാളി വരച്ച ചിത്രം ഏറ്റുവാങ്ങി കാമില്ല രാജ്ഞി
  • ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ധന; 10 വര്‍ഷത്തിനിടെ കൂടിയത് 40 ലക്ഷം
  • ഈസ്റ്റര്‍ വാരാന്ത്യത്തില്‍ ഇംഗ്ലണ്ടിലെ 3 പ്രധാന മോട്ടോര്‍വേകള്‍ പകുതി അടച്ചിടും; തിരക്ക് രൂക്ഷമാകും
  • കുറുക്കുവഴിയിലൂടെ നേടിയ ഒഇടി സര്‍ട്ടിഫിക്കറ്റുമായി യുകെയിലെത്തിയ മലയാളികളടക്കമുള്ളവരുടെ ഭാവി തുലാസില്‍
  • ബാംഗ്ലൂര്‍ ഉള്‍പ്പെടെ 6 നഗരങ്ങളിലേയ്ക്ക് ഹീത്രുവില്‍ നിന്ന് അധിക അവധിക്കാല സര്‍വീസുകള്‍
  • 40 മില്ല്യണ്‍ ബ്രിട്ടീഷ് വോട്ടര്‍മാരുടെ വ്യക്തിഗത വിവരങ്ങള്‍ ചൈന ഹാക്ക് ചെയ്‌തെന്ന്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions