നാട്ടുവാര്‍ത്തകള്‍

പ്രവാസി നഴ്‌സിന്റെ സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു; സുഹൃത്തായ യുവാവിനെതിരേ കേസ്

പത്തനംതിട്ട: കുവൈത്തില്‍ നഴ്‌സായ യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയിള്‍ സുഹൃത്തായിരുന്ന പത്തനംതിട്ട കോന്നി സ്വദേശിക്കെതിരേ പോലീസ് കേസെടുത്തു. യുവതിയുടെ മാതാവിന്റെ പരാതിയിലാണ് ദുബായില്‍ ജോലിചെയ്യുന്ന കോന്നി സ്വദേശിക്കെതിരേ ചിറ്റാര്‍ പോലീസ് കേസെടുത്തത്. കോന്നി സ്വദേശിയായ യുവാവ് സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും നഴ്‌സായ യുവതിയില്‍നിന്ന് ഇയാള്‍ ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയിട്ടുണ്ടെന്നുമാണ് പരാതിയിലെ ആരോപണം.

മൂന്നുവര്‍ഷം മുമ്പ് വിമാനത്താവളത്തില്‍ വെച്ചാണ് യുവതി യുവാവിനെ പരിചയപ്പെടുന്നത്. പിന്നീട് ഈ സൗഹൃദം പ്രണയത്തിലെത്തി. വിവാഹബന്ധം വേര്‍പിരിഞ്ഞ യുവതിയോട് താനും ഭാര്യയുമായി പിണങ്ങികഴിയുകയാണെന്നാണ് യുവാവ് പറഞ്ഞത്. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ ബന്ധത്തില്‍ വിള്ളല്‍ വീണതോടെ യുവാവ് നഴ്‌സിനൊപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് പരാതി.
അടുത്തിടെ നാട്ടിലെത്തിയ യുവതി തിരികെ കുവൈത്തിലേക്ക് പോകുന്നതിനിടെ ദുബായിലെത്തി യുവാവിനെ സന്ദര്‍ശിച്ചിരുന്നു. ഇതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ഇയാള്‍ സുഹൃത്തുക്കള്‍ക്ക് ഉള്‍പ്പെടെ അയച്ചുനല്‍കിയത്.

മകളെ വിവാഹം ചെയ്യില്ലെന്നും മറ്റൊരു വിവാഹത്തിന് അവസരം നല്‍കില്ലെന്നുമാണ് ഇയാളുടെ ഭീഷണിയെന്നും ലക്ഷക്കണക്കിന് രൂപ ഇയാള്‍ക്ക് മകള്‍ കൈമാറിയിട്ടുണ്ടെന്നു യുവതിയുടെ മാതാവ് പറഞ്ഞു.

അതേസമയം, ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം കഴിയുന്നയാളാണെന്ന് അറിഞ്ഞുതന്നെയാണ് യുവതി ഇയാളുമായി അടുപ്പത്തിലായതെന്നാണ് പോലീസ് നല്‍കുന്ന സൂചന.

  • 'ചിറ്റപ്പന്‍' നില്‍ക്കണോ പോണോ?
  • യാത്രക്കാരുടെ കുറവ്: കണ്ണൂരിലേക്കുള്ള സര്‍വീസുകള്‍ അവസാനിപ്പിച്ച് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും; ടിക്കറ്റ് ബുക്കിംഗ് നിര്‍ത്തിവെച്ചു
  • കേരളം ജനവിധിയെഴുതി; പോളിങ് ഏറ്റവും കൂടുതല്‍ കണ്ണൂര്‍; കുറവ് പത്തനംതിട്ട
  • കേരളം ബൂത്തില്‍, 20 മണ്ഡലങ്ങളിലായി 2,77,49,159 വോട്ടര്‍മാര്‍ ; വിധിനിര്‍ണയിക്കാന്‍ 5 ലക്ഷത്തിലധികം കന്നിക്കാര്‍
  • ഫൈനല്‍ ലാപ്പില്‍ സിപിഎമ്മിനെ വെട്ടിലാക്കി ഇപി ജയരാജന്‍
  • തൃശൂര്‍ പൂരത്തിനിടെ വ്‌ളോഗറായ യുകെ വനിതയ്ക്ക് നേരെ പീഡന ശ്രമം; വെളിപ്പെടുത്തല്‍ ഇന്‍സ്റ്റ വീഡിയോയിലൂടെ
  • അടിയൊഴുക്കില്‍ ഭയന്ന് മുന്നണികള്‍; പ്രചാരണം ക്ലൈമാക്സിലേയ്‌ക്ക്‌
  • സിസ്റ്റര്‍ ജോസ്‌മരിയ കൊലക്കേസ്: പ്രതിയെ വെറുതെ വിട്ട് കോടതി
  • കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കി; സൂററ്റില്‍ ആദ്യ സീറ്റ് ജയിച്ച് ബിജെപി
  • 'രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം'; ഗുരുതര അധിക്ഷേപ പരാമര്‍ശവുമായി പിവി അന്‍വര്‍ എംഎല്‍എ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions