നാട്ടുവാര്‍ത്തകള്‍

മലയാളികള്‍ക്ക്‌ അഭിമാനം: ഇന്ത്യന്‍ ഒളിംപിക് അസോസിയഷേന്‍ അധ്യക്ഷയായി പി.ടി. ഉഷ

ന്യൂഡല്‍ഹി: രാജ്യസഭാംഗവും പ്രശസ്ത കായികതാരവുമായ പി.ടി. ഉഷ ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റാകും. അധ്യക്ഷ സ്ഥാനത്തേക്ക് പി.ടി. ഉഷ മാത്രമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഇന്നായിരുന്നു പത്രിക സമര്‍പ്പിക്കേണ്ട അവസാനതിയതി. എന്നാല്‍ മറ്റാരും പത്രിക സമര്‍പ്പിക്കാത്തതിനാല്‍ എതിരില്ലാതെ പി.ടി. ഉഷ ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തെത്തും.

കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ അധ്യക്ഷ സ്ഥാനത്ത് എത്തുന്ന ആദ്യ വ്യക്തിയാണ് പി.ടി. ഉഷ. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ പത്തിനാകും ഉണ്ടാകുക. വനിതകള്‍ക്കായി സംവരണം ചെയ്ത സീനിയര്‍ വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജനറല്‍ കൗണ്‍സില്‍ സ്ഥാനങ്ങളിലേക്കും മത്സര മുണ്ടാകില്ല.

പി.ടി. ഉഷയെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഐതിഹാസിക സുവര്‍ണ്ണ പെണ്‍കുട്ടി - പി.ടി. ഉഷക്ക് അഭിനന്ദനങ്ങള്‍. അസോസിയേഷന്റെ ഭാരവാഹികളായ രാജ്യത്തെ മറ്റ് കായിക താരങ്ങളെയും അഭിനന്ദിക്കുന്നതായും രാഷ്ട്രം അവരെയോര്‍ത്ത് അഭിമാനിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

സഹകായികതാരങ്ങളുടെ നിര്‍ലോഭമായ പ്രോല്‍സാഹനവും വിവിധ ദേശീയ ഫെഡറേഷനുകളുടെ പിന്തുണയും തനിക്കുണ്ടെ ന്നും വിജയം ഉറപ്പാണന്നും പി.ടി. ഉഷ നേരത്തെ പ്രതികരി ച്ചിരുന്നു. റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ആര്‍ച്ചറി അസോസിയേഷന്‍, ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ അടക്കമുള്ള കായിക സംഘടനകളുടേയും വോട്ടവകാശമുള്ള ഭൂരിപക്ഷം കായികതാരങ്ങളുടേയും പിന്തുണ പി.ടി. ഉഷ ഉറപ്പിച്ചിരുന്നു.

22 ദേശീയ സ്പോര്‍ട്സ് ഫെഡറേഷനുകളിലെ രണ്ടു വീതം വോട്ടര്‍മാരും എട്ട് പ്രശസ്ത കായിക താരങ്ങളും ഒരു അന്താരാഷ്ട്ര ഒളിംപിക്സ് കമ്മറ്റി അംഗവും രണ്ട് അത്ലറ്റ്സ് കമ്മീഷന്‍ പ്രതിനിധികളും അടക്കം 77 പേരാണ് അസോസിയേഷനിലെ വോട്ടര്‍മാര്‍. ഇതില്‍ 39 പേര്‍ സ്ത്രീകളും 38 പേര്‍ പുരുഷന്മാരുമാണ്. ഡിസംബര്‍ 10ന് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാണ് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്.

സജീവ കായികതാരമായ ആദ്യ അധ്യക്ഷ, വനിത അധ്യക്ഷ, മലയാളി അധ്യക്ഷ എന്നീ സവിശേഷതകളോടെയാണ് പി.ടി. ഉഷ പദവിയിലേക്ക് എത്തുന്നത്.

കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ 1964 ജൂണ്‍ 27ന് ജനനം. അച്ഛന്‍ ഇ.പി.എം പൈതല്‍. അമ്മ ടി.വി. ലക്ഷ്മി . സ്‌കൂള്‍ കാലഘട്ടത്തില്‍ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ചിരുന്നത് അമ്മാവന്‍ നാരായണന്‍. ഉഷയിലെ ഓട്ടക്കാരിയെ തിരിച്ചറിഞ്ഞത് ബാലകൃഷ്ണന്‍ മാഷ്. ഒളിമ്പിക്‌സ് മത്സരങ്ങളില്‍ പങ്കെടുത്ത ആദ്യ ഭാരതവനിത എന്ന ബഹുമതിയിലേക്ക് ഉഷ ഓടിയെത്തിയതിന് പിന്നിലുള്ള പ്രേരകശക്തി കോച്ച് ഒ.എം. നമ്പ്യാര്‍. ലോസ് ആഞ്ചല്‍സ് ഒളിമ്പിക്‌സില്‍ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട ഉഷയുടെ വെങ്കലമെഡലാണ് ഭാരതഅത്‌ലറ്റ്ക്‌സിന്റെ ചരിത്രത്തിലെ ഒരിക്കലുമുണങ്ങാത്ത മുറിവ്. രാജ്യം കണ്ട ഏറ്റവും മികച്ച ഓട്ടക്കാരി. ഒട്ടേറെ റെക്കോര്‍ഡുകള്‍ക്കുടമ.തുടര്‍ച്ചയായ നാല് ഏഷ്യന്‍ ഗെയിംസുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഭാരത അത്‌ലറ്റ്, ഒളിമ്പിക്‌സ് ഓട്ടമത്സരങ്ങളില്‍ പങ്കെടുക്കുന്ന ആദ്യ ഭാരത വനിത. ഏഷ്യന്‍ അത്‌ലറ്റിക് മീറ്റിലെ ഗ്രേറ്റസ്റ്റ് വനിത അത്‌ലറ്റ് അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യക്കാരി, ഏഷ്യയിലെ മികച്ച അത്‌ലറ്റിനുള്ള അവാര്‍ഡ് തുടര്‍ച്ചയായ അഞ്ചുവര്‍ഷം കരസ്ഥമാക്കിയ വനിത, ഏഷ്യന്‍ ഗെയിംസിലെ ബെസ്റ്റ് അത്‌ലറ്റിനുള്ള സുവര്‍ണപാദുകം കരസ്ഥമാക്കിയ ആദ്യ ഇന്ത്യാക്കാരി. മികച്ച അത്‌ലറ്റിനുള്ള ലോകബഹുമതി തുടര്‍ച്ചയായ രണ്ടുവര്‍ഷങ്ങളില്‍ നേടിയ ഏക ഇന്ത്യാക്കാരി. ഭാരത സര്‍ക്കാര്‍ ഇരിപതാം നൂറ്റാണ്ടിന്റെ കായികതാരമായി തെരഞ്ഞെടുത്ത വനിത.

2000ല്‍ മുപ്പത്തിയാറാം വയസ്സിലാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് വിരമിക്കുന്നത്. ഭാവിയിലെ മികച്ച താരങ്ങളെ വാഗ്ദാനം ചെയ്യുന്ന ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സുമായി ഉഷ ഇപ്പോഴും കായികരംഗത്ത് സജീവം.

  • 'ചിറ്റപ്പന്‍' നില്‍ക്കണോ പോണോ?
  • യാത്രക്കാരുടെ കുറവ്: കണ്ണൂരിലേക്കുള്ള സര്‍വീസുകള്‍ അവസാനിപ്പിച്ച് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും; ടിക്കറ്റ് ബുക്കിംഗ് നിര്‍ത്തിവെച്ചു
  • കേരളം ജനവിധിയെഴുതി; പോളിങ് ഏറ്റവും കൂടുതല്‍ കണ്ണൂര്‍; കുറവ് പത്തനംതിട്ട
  • കേരളം ബൂത്തില്‍, 20 മണ്ഡലങ്ങളിലായി 2,77,49,159 വോട്ടര്‍മാര്‍ ; വിധിനിര്‍ണയിക്കാന്‍ 5 ലക്ഷത്തിലധികം കന്നിക്കാര്‍
  • ഫൈനല്‍ ലാപ്പില്‍ സിപിഎമ്മിനെ വെട്ടിലാക്കി ഇപി ജയരാജന്‍
  • തൃശൂര്‍ പൂരത്തിനിടെ വ്‌ളോഗറായ യുകെ വനിതയ്ക്ക് നേരെ പീഡന ശ്രമം; വെളിപ്പെടുത്തല്‍ ഇന്‍സ്റ്റ വീഡിയോയിലൂടെ
  • അടിയൊഴുക്കില്‍ ഭയന്ന് മുന്നണികള്‍; പ്രചാരണം ക്ലൈമാക്സിലേയ്‌ക്ക്‌
  • സിസ്റ്റര്‍ ജോസ്‌മരിയ കൊലക്കേസ്: പ്രതിയെ വെറുതെ വിട്ട് കോടതി
  • കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കി; സൂററ്റില്‍ ആദ്യ സീറ്റ് ജയിച്ച് ബിജെപി
  • 'രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം'; ഗുരുതര അധിക്ഷേപ പരാമര്‍ശവുമായി പിവി അന്‍വര്‍ എംഎല്‍എ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions