ചരമം

ഡോ. റിതേഷിന് അന്ത്യാഞ്ജലികളുമായി യുകെ മലയാളികള്‍; സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് ഹള്ളില്‍

കഴിഞ്ഞ ദിവസം അന്തരിച്ച ഹള്ളിലെ ഡോ. റിതേഷ് കുമാറിന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ഹള്ളിനു അടുത്തുള്ള ലല്ലി ഫീല്‍ഡ്‌സ് ക്രിമറ്റോറിയത്തില്‍ നടക്കും. ഹളളിലെ മലയാളികള്‍ക്ക് പ്രിയങ്കരനായിരുന്നു ഡോ. റിതേഷ്. ഒരു ഡോക്ടര്‍ എന്നതിലുപരി മലയാളി കുടുംബങ്ങളുമായി അടുത്ത സുഹൃദ്ബന്ധം കാത്തുസൂക്ഷിച്ച റിതേഷിന്റെ വിയോഗം തീരാനഷ്ടമാണ്. റിതേഷിന് അന്ത്യാഞ്ജലി അര്‍പ്പിക്കുവാന്‍ നൂറു കണക്കിന് പേരാണ് എത്തുക.


ഡോ. റിതേഷിന്റെ മത ആചാര പ്രകാരമുള്ള സംസ്‌കാര ശുശ്രൂഷകള്‍ ലല്ലി ഫീല്‍ഡ് ക്രിമറ്റോറിയത്തില്‍ ഇന്ന് രണ്ടര മുതല്‍ ആരംഭിക്കും. സംസ്‌കാര ശുശ്രൂഷകള്‍ പങ്കെടുക്കുവാന്‍ നാട്ടില്‍ നിന്ന് റിതേഷിന്റെ മാതാവും ഏക സഹോദരനും ബന്ധുക്കളും എത്തിച്ചേര്‍ന്നിട്ടുണ്ട്. അതേസമയം, ഭാര്യ ലീമയ്ക്കും 12 വയസ്സുള്ള ഇരട്ടകുട്ടികളായ നയിനയ്ക്കും റിയക്കും നഷ്ടപ്പെട്ടത് തങ്ങളുടെ എല്ലാമെല്ലാമായ പിതാവിനെ ആണ്. അതുകൊണ്ടുതന്നെ ഡോ. റിതേഷിന്റെ കുടുംബത്തിന് സാന്ത്വനമേകിയും മൃതസംസ്‌കാര ശുശ്രൂഷകളുടെ സുഗമമായ നടത്തിപ്പിനായും ഹള്ളിലെ മലയാളി സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവരികയാണ്.

ലിംഫോമ എന്ന രോഗത്തിനോട് പടവെട്ടിയ ഡോക്ടര്‍ റിതേഷ് വിടപറഞ്ഞത് കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു. സ്‌കന്‍ന്തോര്‍പ്പ് എന്‍എച്ച്എസ് ഹോഡ്പിറ്റലില്‍ ഓര്‍ത്തോപീഡിക് കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ആയി ജോലി ചെയ്തു വരുന്നതിന് ഇടയ്ക്കാണ് ലിംഫോമ എന്ന രോഗം പിടികൂടിയത്. യൂകെയിലുള്ള ഒട്ടേറെ മലയാളി സംഘടകള്‍ വഴി സ്റ്റം സെല്‍ ദാതാക്കളെ കണ്ടെത്തുവാന്‍ ഹള്ളിലെ കാസില്‍ ഹില്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന ഭാര്യ ലീമ മുന്‍കൈയെടുത്തിരുന്നു. ഇത് ഒട്ടേറെ പേര്‍ക്ക് സ്റ്റംസെല്‍ ദാതാക്കളെ കണ്ടെത്തുവാന്‍ കാരണമായി. ക്യാമ്പയില്‍നില്‍ പങ്കെടുത്തു സ്വാബ് നല്‍കിയ എല്ലാവരെയും ലീമ നന്ദിയോടെ സ്മരിക്കുന്നു. ലീമയുടെ ആഗ്രഹപ്രകാരം സ്റ്റം സെല്‍ ക്യാമ്പിന് വേണ്ടി സ്വാമ്പ് എടുക്കുവാനും ക്യാമ്പുകള്‍ സംഘടിപ്പിക്കുവാനും സഹായിച്ച ബ്ലഡ് ക്യാന്‍സര്‍ &ബ്ലഡ് ഡിസോര്‍ഡര്‍ നു എതിരെ പൊരുതുന്ന ഡികെഎംഎസ് എന്ന ചാരിറ്റിക്ക് വേണ്ടി ലഭിക്കുന്ന ഡൊണേഷന്‍ കൈമാറുവാന്‍ ആണ് താല്‍പര്യം.


ലല്ലി ഫീല്‍ഡ് ക്രിമറ്റോറിയത്തിലെ അന്ത്യശുശ്രുഷകള്‍ക്ക് എത്തിച്ചേരുവാന്‍ ആകാത്തവര്‍ക്കായി ലൈവ് സ്ട്രീമിംഗ് വീഡിയോ ഉണ്ട്

Watching webcast live and watch-again

https://watch.obitus.com

Username: jalu4959

Password: 586539

ക്രിമറ്റോറിയത്തിന്റെ വിലാസം

Lelley Fields Crematorium Sproatley Road Hull HU12 8FX

കൂടുതല്‍ വിവരങ്ങള്‍ക്ക് സജി : 07961434638

  • കാണാതായ യുവാവിന്റെയും വിദ്യാര്‍ഥിനിയുടെയും മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍
  • ഒമാനില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു
  • ഉഴവൂര്‍ സ്വദേശി അജോ ജോസഫിന് ഞായറാഴ്ച മലയാളി സമൂഹം വിട ചൊല്ലും
  • ഹാര്‍ലോയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
  • പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി ജയന്‍ അന്തരിച്ചു
  • മൂന്ന് മാസം മുമ്പ് എത്തിയ മലയാളി നഴ്സ് അയര്‍ലന്‍ഡില്‍ വിടപറഞ്ഞു
  • അയര്‍ലന്‍ഡിലെ മലയാളി യുവതിയുടെ ഭര്‍ത്താവ് നാട്ടില്‍ മരിച്ച നിലയില്‍
  • സോജി സ്കറിയായുടെ സംസ്കാരം വ്യാഴാഴ്ച
  • യുകെയില്‍ പാലക്കാട് സ്വദേശി മരണമടഞ്ഞു
  • ഗ്ലോസ്റ്റര്‍ മലയാളി ജോസി തോമസിന്റെ മാതാവ് നിര്യാതയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions