തലക്ക് അടി കിട്ടിയിട്ട് ഒന്നും മനസ്സിലാകാതെ നമ്മള്‍ ഇരുന്നു പോകില്ലേ, അതുപോലെ ഞാന്‍ ഇരുന്നു പോയി. ഒറ്റക്ക് ഇരുന്ന് കരഞ്ഞിട്ടുണ്ട്! ജീവിതം ഇതെങ്ങോട്ടെന്ന് ചിന്തിച്ച നാളുകളുണ്ട്; ഞാന്‍ നടന്‍ ആണെന്ന് പോലും മറന്നു പോയി'- അഭിമുഖത്തിനിടെ അവതാരകന്റെ ചോദ്യത്തിന് ദിലീപ് നല്‍കിയ മറുപടി ശ്രദ്ധ നേടുന്നു.
എന്റെ ജീവിതത്തില്‍ കഴിഞ്ഞ കുറച്ചു കാലം ഞാന്‍ അനുഭവിച്ച പ്രശ്നങ്ങള്‍ ഒക്കെ നിങ്ങള്‍ കണ്ടതാണ്. ആ കുറച്ചു നാള്‍ എന്താണ് നടക്കുന്നത് എന്നുപോലും അറിയില്ലായിരുന്നു. എന്നും പ്രശ്നങ്ങള്‍ ,കോര്‍ട്ട് വരാന്തകള്‍, വക്കീല്‍ ഓഫീസുകള്‍ ഒക്കെയും ഞാന്‍ ഫേസ് ചെയ്യുകയാണ്. ഞാന്‍ നടന്‍ ആണെന്ന് പോലും മറന്നു പോയിരുന്നു അപ്പോള്‍. ഒരുപിടിയും ഇല്ലാതെ പോകുന്ന അവസ്ഥ.
ഞാന്‍ എന്റെ സിനിമകളും ആ സമയത്ത് കണ്ടു. പലതും കണ്ട് ഞാന്‍ ചിരിച്ചു. പിന്നെയും എനിക്ക് അഭിനയിക്കാന്‍ തോന്നി. രണ്ടുവര്‍ഷം അഭിനയിച്ചില്ല. എല്ലാം തീരട്ടെ എന്ന ചിന്തയിലായിരുന്നു ഞാന്‍ . പക്ഷെ ആര്‍ക്കും തീര്‍ക്കാന്‍ ഉദ്ദേശമില്ല. എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ പൊന്നുപോലെ നോക്കിയിരുന്ന സമയം ഉണ്ട് അവിടെയാണ് എനിക്ക് അടി കിട്ടുന്നത്. അങ്ങനെ ഇരുന്ന് ചിന്തിച്ചത് കൊണ്ടാണ് തിരികെ എനിക്ക് വരാന്‍ ആയത്. ഞാന്‍ ഇവിടെ ഉണ്ടാകാന്‍ പാടില്ല എന്ന് ചിന്തിക്കുന്നവരും, ഞാന്‍ ഇവിടെ വേണം എന്ന് ചിന്തിക്കുന്നവരുടെയും ഇടയിലാണ് ഞാന്‍ ഉണ്ടായിരുന്നത്. എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന പ്രേക്ഷകര്‍ ആണ് എന്നെ ഇത് വരെ എത്തിച്ചത്. പല സ്ഥലങ്ങളിലും ചെല്ലുമ്പോള്‍ എന്റെ സിനിമകളെ കുറിച്ച് പലരും പറയും. ആ കിട്ടുന്ന എനര്‍ജി ആണ് എന്നെ വീണ്ടും എത്തിച്ചത്- ദിലീപ് അഭിമുഖത്തില്‍ പറയുന്നു.