Don't Miss

ആദ്യ ടിവി സംവാദത്തില്‍ ചൂടേറി: ഏറ്റുമുട്ടി സുനാകും സ്റ്റാര്‍മറും


രാജ്യം ജൂലൈ 4ന് പൊതുതെരഞ്ഞെടുപ്പിനായി ഒരുങ്ങവെ നടത്തിയ ആദ്യ ടിവി സംവാദത്തില്‍ ടാക്‌സിന്റെ പേരില്‍ ഏറ്റുമുട്ടി പ്രധാനമന്ത്രി റിഷി സുനാകും, ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മറും. തന്റെ പിന്‍ഗാമിയായി അധികാരമേല്‍ക്കാന്‍ ഒരുങ്ങുന്ന വ്യക്തി 'നിങ്ങളുടെ ജോലി, നിങ്ങളുടെ കാര്‍, നിങ്ങളുടെ പെന്‍ഷന്‍ എന്നിവയെ ലക്ഷ്യമിടുമെന്നും, ലേബറിന്റെ ഡിഎന്‍എയില്‍ നികുതി ഉള്‍പ്പെടുന്നുവെന്നും', പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ലേബര്‍ കുടുംബങ്ങള്‍ക്ക് മേല്‍ 2000 പൗണ്ട് നികുതി അടിച്ചേല്‍പ്പിക്കുമെന്ന് പ്രധാനമന്ത്രി ചര്‍ച്ചയില്‍ ഉടനീളം മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ നികുതി ഉയര്‍ത്തി 70 വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിച്ച് ദുരന്തം സൃഷ്ടിച്ചത് ടോറികളാണെന്ന് കീര്‍ സ്റ്റാര്‍മര്‍ തിരിച്ചടിച്ചു. അതേസമയം ലേബര്‍ നികുതി ഉയര്‍ത്തില്ലെന്ന് പ്രഖ്യാപിക്കാന്‍ ലേബര്‍ നേതാവ് പത്ത് തവണ വിസമ്മതിച്ചു. എന്‍എച്ച്എസ്, അതിര്‍ത്തി, വിശ്വാസ്യത എന്നിങ്ങനെ വിഷയങ്ങളിലാണ് ഇരുവരും പോരാടിയത്.

ഇമിഗ്രേഷന്‍ വിഷയത്തിലും ഇരുവരും വാക്‌പോര് നടത്തി. ഏതെങ്കിലും വിദേശ കോടതിയേക്കാള്‍ ബ്രിട്ടന്റെ അതിര്‍ത്തിക്ക് പ്രാമുഖ്യം നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ അന്താരാഷ്ട്ര കരാറുകളില്‍ നിന്നും പിന്‍വാങ്ങില്ലെന്നാണ് മുന്‍ മനുഷ്യാവകാശ അഭിഭാഷകന്‍ കൂടിയായ സ്റ്റാര്‍മറുടെ നിലപാട്.

സംവാദത്തില്‍ സുനാക് മികച്ച പ്രകടനം നടത്തിയെന്ന് 51% പേരും, സ്റ്റാര്‍മര്‍ നന്നായെന്ന് 49% പേരുമാണ് യൂഗോവ് പോളില്‍ അഭിപ്രായപ്പെട്ടത്.


  • ലണ്ടന്‍ ഫാഷന്‍ വീക്കില്‍ മൊട്ടിട്ട പ്രണയം; കൊല്ലം സ്വദേശിക്ക് വധുവായി ലണ്ടന്‍ സുന്ദരി
  • 'നാടകാ'ന്തം 'ദിവ്യ'ദര്‍ശനം
  • മിഡില്‍ ഈസ്റ്റ് പൊട്ടിത്തെറിക്കുന്നു, യുഎന്‍ നിരീക്ഷിച്ചും ചിന്തിച്ചും ഇരിക്കുന്നു- റോം കത്തുമ്പോള്‍ നീറോ ഓടക്കുഴല്‍ വായിക്കുകയായിരുന്നു
  • പ്രസവാവധി കഴിഞ്ഞെത്തിയ ഇന്ത്യക്കാരി വീണ്ടും ഗര്‍ഭിണി: പിരിച്ചുവിട്ട കമ്പനിയ്ക്ക് 31 ലക്ഷം രൂപ പിഴ
  • ആകാശത്ത് വെച്ച് പൈലറ്റ് കുഴഞ്ഞു വീണുമരിച്ചു; ന്യൂയോര്‍ക്കില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത് വിമാനം
  • ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ വര്‍ക്ക് ആന്റ് ഹോളിഡേ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍
  • സ്വിറ്റ്‌സര്‍ലന്റിലെ പുതിയ മരണ പേടകം സാര്‍കോ പോഡ് ആദ്യ ജീവന്‍ എടുത്തു!
  • ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സര്‍ക്കാറിന്റെ നിശ്ശബ്ദത നിഗൂഢമെന്ന് ഹൈക്കോടതി
  • എം എം ലോറന്‍സിന്റെ മൃതദേഹത്തിനായി പിടിവലി
  • സിപിഎം കണ്ണുരുട്ടി; ക്ഷമ ചോദിച്ച് അടിയറവ് പറഞ്ഞ് പിവി അന്‍വര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions