നാട്ടുവാര്‍ത്തകള്‍

മോദി ശക്തനായ ഭരണാധികാരി; രണ്ടാം പിണറായി സര്‍ക്കാരിന് വികസന നേട്ടങ്ങളില്ല; തുറന്നടിച്ച് ജി സുധാകരന്‍


കേന്ദ്രത്തില്‍ മൂന്നാമതും സര്‍ക്കാര്‍ രൂപികരിച്ച നരേന്ദ്രമോദിയെ പുകഴ്ത്തിയും കേരള മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചും സിപിഎം നേതാവ് ജി സുധാകരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തനായ ഭരണാധികാരിയാണ്. അദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങളില്ലെന്നും സുധാകരന്‍ പറഞ്ഞു. ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്.

കോണ്‍ഗ്രസ് ഭരണകാലത്തെ പോലെ അഴിമതി പൊട്ടിയൊഴുകുന്നില്ല. നേതാവ് ഉണ്ടെങ്കില്‍ ജനം പിന്നാലെ വരും. ഏത് പാര്‍ട്ടിയായാലും ലീഡര്‍ഷിപ്പ് പ്രധാനമാണ്. സുരേഷ് ഗോപിയുടെ സ്‌റ്റൈയില്‍ കോപ്രായമല്ല. അദേഹത്തിന് ക്യാബിനറ്റ് പദവി നല്‍കേണ്ടതയായിരുന്നു.

ഒന്നാം പിണറായി സര്‍ക്കാര്‍ മികച്ചതായിരുന്നു. എല്ലാ വകുപ്പും മികച്ചതായിരുന്നു.ആ സര്‍ക്കാരിന്റെ പേരിലാണ് പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നത്. ആ വികസന നേട്ടങ്ങള്‍ ഇപ്പോള്‍ ഒരു എംഎല്‍എയും പറയുന്നില്ല. രണ്ടാം പിണറായി സര്‍ക്കാരിന് വികസന നേട്ടങ്ങള്‍ ഇല്ല. രണ്ടാം പിണറായി സര്‍ക്കാരിനെ കുറിച്ച് പലര്‍ക്കും വിമര്‍ശനമുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു

തെരെഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സിപിഐഎം കോട്ടകളില്‍ വിള്ളലുണ്ടായി. കമ്മ്യൂണിസ്‌റ് പാര്‍ട്ടി പിറവിയെടുത്ത സ്ഥലങ്ങളില്‍ പോലും മൂന്നാമതായി. കായംകുളത്ത് വോട്ട് ചോര്‍ന്നു. പുന്നപ്രയിലും വോട്ട് ചോര്‍ന്നു. വോട്ട് ചോര്‍ന്നത് ചരിത്രത്തില്‍ ആദ്യം. കായംകുളത്ത് ബിജെപി രണ്ടാം സ്ഥാനത്തെത്തി. പുന്നപ്ര വയലാര്‍ സ്മാരകങ്ങളിരുന്നിടത്ത് സിപിഎം മൂന്നാം സ്ഥാനത്ത് പോയെന്നും അദേഹം പറഞ്ഞു.

ഷൈലജയെ മാധ്യമങ്ങള്‍ മാത്രമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അവര്‍ മുന്നേയും തോറ്റിട്ടുണ്ട്. ബിജെപി ശക്തമായി കേരളത്തില്‍ വേരോട്ടം നടത്തുകയാണെന്നും സുധാകരന്‍ പറഞ്ഞു.

  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി; ക്രൂരമായി ചൂഷണം ചെയ്‌തെന്ന് 23കാരി
  • റീവ്‌സിന്റെ ബജറ്റിന്റെ ആദ്യ ഇര! ഒബിആര്‍ മേധാവി രാജിവെച്ചു
  • രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങിയത് നടിയുടെ കാറില്‍: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions