അസോസിയേഷന്‍

കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന 'ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ' യില്‍ 'വീ ഷാല്‍ ഓവര്‍ കം' താരങ്ങള്‍ക്ക് ആദരവും സ്വീകരണവും'



ലോകത്തെ മുഴുവന്‍ ദുരിതത്തിലാഴ്ത്തിയ കോവിഡ് കാലത്ത് യുകെമലയാളികളുടെ ഹൃദയങ്ങളിലേക്ക് ഒരു സ്വാന്തനമായി പറന്നിറങ്ങിയ ഓണ്‍ലൈന്‍ ക്യാമ്പയിനായിരുന്നു കലാഭവന്‍ ലണ്ടന്‍ നടത്തിയ 'വീ ഷാല്‍ ഓവര്‍ കം'. സംഗീതവും നൃത്തവും, കോമഡിയും കുക്കറി ഷോയും തുടങ്ങി മനുഷ്യ മനസ്സുകള്‍ക്കാശ്വാസമേകാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോം വഴി നടത്തിയ വിവിധ തരത്തിലുള്ള പരിപാടികള്‍ യുകെമലയാളികള്‍ നെഞ്ചോട് ചേര്‍ത്തു, രണ്ടു വര്‍ഷത്തോളം നീണ്ടു നിന്ന 'വീ ഷാല്‍ ഓവര്‍ കം' ക്യാമ്പയിനില്‍ യുകെയ്ക്കു അകത്തും പുറത്തുമുള്ള നൂറുകണക്കിന് ഗായകരും നര്‍ത്തകരും മറ്റു കലാകാരന്മാരും അണിചേര്‍ന്നു. ഒട്ടേറെ പുതുമുഖങ്ങള്‍ക്കും അറിയപ്പെടാത്ത ഗായകര്‍ക്കും കലാകാരന്മാര്‍ക്കും 'വീ ഷാല്‍ ഓവര്‍ കം' ഒരു ചവിട്ടു പടിയായിരുന്നു

ഈ വരുന്ന ജൂലൈ 13 ന് ലണ്ടനില്‍ സംഘടിപ്പിക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ' യില്‍ വെച്ച് 'വീ ഷാല്‍ ഓവര്‍ കം' പരിപാടിയില്‍ പെര്‍ഫോം ചെയ്ത കലാകാരന്മാരെ കലാഭവന്‍ ലണ്ടന്‍ ആദരിക്കുന്നു.ഇന്ത്യന്‍ സൗന്ദര്യ മത്സരവും ഒപ്പം സംഗീതവും നൃത്തവും തുടങ്ങി കളരിപ്പയറ്റ് വരെ അരങ്ങേറുന്ന വേദിയില്‍, 'വീ ഷാല്‍ ഓവര്‍ കം' പരിപാടിയില്‍ പങ്കെടുത്ത കലാകാരന്മാര്‍ക്ക് സ്വീകരണവും ആദരവും അര്‍പ്പിക്കുന്നു.കൂടാതെ പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.

യുകെക്കകത്തും പുറത്തുമുള്ള നൂറു കണക്കിന് ഗായകരും നര്‍ത്തകരും അഭിനേതാക്കളും മറ്റു കലാകാരന്മാരും 'വീ ഷാല്‍ ഓവര്‍ കം' ക്യാമ്പയിനില്‍ പെര്‍ഫോം ചെയ്തിരുന്നു. ഞങ്ങള്‍ എല്ലാവരെയും തന്നെ ജൂലൈ 13 നടക്കുന്ന 'ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ' യിലെ ആദരവിലേക്ക് നേരിട്ട് ക്ഷണിക്കാന്‍ ശ്രമിക്കുന്നതാണ്. ആരെയെങ്കിലും ബന്ധപ്പെടാന്‍ സാധിക്കാതെ വന്നാല്‍ സാദരം ക്ഷമിക്കുക. താഴെ പറയുന്ന നമ്പറില്‍ ദയവായി ബന്ധപ്പെടുക.

കലാഭവന്റെ 'വീ ഷാല്‍ ഓവര്‍ കം' കോര്‍ഡിനേറ്റര്‍ മാരായിരുന്ന ദീപ നായരും റെയ്‌മോള്‍ നിധിരിയുമാണ് ഈ ആദരവ് പരിപാടിയുടെ കോര്‍ഡിനേറ്റര്‍സ്.

'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ' ജൂലൈ 13 ശനിയാഴ്ച്ച ലണ്ടനിലെ ഹോണ്‍ ചര്‍ച്ചിലുള്ള കാമ്പ്യണ്‍ അക്കാദമി ഹാളില്‍ ആണ് അരങ്ങേറുന്നത്. ഇന്ത്യന്‍ സംഗീതവും നൃത്തവും മറ്റു ഇന്ത്യന്‍ സാംസ്‌ക്കാരിക കലാ പരിപാടികളും അരങ്ങേറും. ആദ്യ പരിപാടിയില്‍ ഇന്ത്യന്‍ സൗന്ദര്യ മത്സരത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്

മിസ്റ്റര്‍, മിസ്സ്, മിസ്സിസ് എന്ന മൂന്നു ക്യാറ്റഗറികളിലാണ് മത്സരങ്ങള്‍.

ഓരോ കാറ്റഗറിയിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം അഞ്ഞൂറും മുന്നൂറും ഇരുന്നൂറും പൗണ്ട് വില വരുന്ന സമ്മാനങ്ങള്‍ നേടാം.

ഇന്ത്യന്‍ സംസ്‌ക്കാരവും കലയും സൗന്ദര്യവും പഴ്‌സണാലിറ്റിയും ഗ്ലാമറുമെല്ലാം ഒന്നുചേരുന്ന ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക


ഫോണ്‍ : 07841613973

ഇമെയില്‍ : kalabhavanlondon@gmail.com

  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സ്‌പോര്‍ട്‌സ് ശനിയാഴ്ച ലിവര്‍പൂളില്‍
  • യുകെകെസിഎയുടെ തിലകക്കുറിയായി കമ്മ്യൂണിറ്റി സെന്റര്‍ പൊതുസമൂഹത്തിനു തുറന്നുകൊടുത്തു
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കായിക മേള 21ന് ലിവര്‍പൂളില്‍; കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മത്സരിക്കാം
  • നഴ്‌സസ് ഡേ ആഘോഷം വര്‍ണാഭമായി
  • യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് റീജയന്‍ സ്‌പോര്‍ട്‌സ് ഡേ 21ന് റെഡ്ഡിച്ചില്‍
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായിക മേള 21 ന് ലിവര്‍പൂളില്‍
  • അത്‌ലറ്റിക് ക്ലബ് ന്യൂകാസില്‍ സംഘടിപ്പിക്കുന്ന ഏഷ്യന്‍ വോളീബോള്‍ ടൂര്‍ണമെന്റ് ജൂലൈ19ന്
  • എല്‍ എസ് കെ പ്രീമിയര്‍ കപ്പിന്റെ ഫോര്‍ത്ത് എഡിഷന്‍ ജൂണ്‍ 15, 29 ജൂലൈ 06 തീയതികളില്‍ ലിവര്‍പൂളില്‍
  • അത്ലറ്റിക് ക്ലബ് ന്യൂകാസില്‍ സംഘടിപ്പിക്കുന്ന ഏഷ്യന്‍ വോളീബോള്‍ ടൂര്‍ണമെന്റ് ജൂലൈ19ന്
  • യുബിഎംഎയ്ക്ക് നവ നേതൃത്വം; ജോബിച്ചന്‍ ജോര്‍ജ് പ്രസിഡന്റായും ജാക്‌സണ്‍ ജോസഫ് സെക്രട്ടറിയായും ഷിജു ജോര്‍ജ് ട്രഷററായും തെരഞ്ഞെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions