ഡബ്ലിന്‍/സുല്‍ത്താന്‍ ബത്തേരി: അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് പ്രസവത്തെ തുടര്‍ന്ന് മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി ചീരാല്‍ സ്വദേശിനി സ്റ്റെഫി ബൈജു (35) ആണ് കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ മരിച്ചത്. രണ്ടാമത്തെ ആണ്‍കുട്ടിക്ക് ജന്മം നല്‍കി മണിക്കൂറുകള്‍ക്ക് ശേഷം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
നവജാത ശിശു സുഖമായിരിക്കുന്നു.
കെറി ജനറല്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു സ്റ്റെഫി ബൈജു. കൗണ്ടി ലിമെറിക്കിലെ ആബിഫില്‍ ടൗണിലാണ് സ്റ്റെഫിയും കുടുംബവും താമസിക്കുന്നത്. ഭര്‍ത്താവ് ചീരാല്‍ കരുവാലിക്കുന്ന് കരവട്ടത്തിന്‍കര ബൈജു സ്കറിയ. ജോഹാനും ജുവാനുമാണ് മക്കള്‍. സ്റ്റെഫിയുടെ മാതാപിതാക്കളായ കിഴക്കേക്കുന്നത്ത് ഔസേപ്പും എല്‍സിയും ഇപ്പോള്‍ അയര്‍ലന്‍ഡിലുണ്ട്. കെറി ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സംസ്കാരം പിന്നീട്.