സിനിമ

ഗ്ലാമറസ് ഫോട്ടോഷൂട്ടിന് വിമര്‍ശനം; മറുപടിയുമായി മഡോണ സെബാസ്റ്റ്യന്‍



പ്രേമത്തിലൂടെ ശ്രദ്ധേയയായി അന്യഭാഷയില്‍ മുന്‍നിര നായികയായി താരമാണ് മഡോണ സെബാസ്റ്റ്യന്‍. അടുത്തിടെ താരം തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ബീച്ചില്‍ നിന്ന് അടക്കമുള്ള ചിത്രങ്ങളായിരുന്നു മഡോണ പങ്കുവച്ചത്. ഇതിനെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇപ്പോഴിതാ ആ വിമര്‍ശകര്‍ക്ക് മറുപടിയായി വീണ്ടും കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മഡോണ.

സിനിമയില്‍ അധികം ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത നടിയുടെ മേക്കോവര്‍ പ്രേക്ഷകരെ അടക്കം ഞെട്ടിച്ചിരുന്നു. ഹരികുമാര്‍ ആണ് ഈ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. അതേസമയം, 'അദൃഷ്ടശാലി', 'ജോളി ഓ ജിംഖാന' എന്നീ തമിഴ് ചിത്രങ്ങളാണ് മഡോണയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

അതേസമയം കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത പത്മിനിയാണ് മഡോണ അഭിനയിച്ച അവസാന മലയാള ചിത്രം. വിജയ് നായകനായെത്തിയ 'ലിയോ'യിലും ഒരു പ്രധാന വേഷത്തില്‍ മഡോണ എത്തിയിരുന്നു. ലിയോയിലെ മഡോണയുടെ എലിസ ദാസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

  • മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് കഴിച്ചതില്‍ മമ്മൂട്ടി തൗബ ചെയ്യണം; വര്‍ഗീയത തുപ്പി ഒ അബ്ദുള്ള
  • ഓഡീഷനെന്ന പേരില്‍ നഗ്‌നവീഡിയോ ചിത്രീകരിച്ച് ലീക്ക് ചെയ്തു; കെണിയില്‍ വീണു സീരിയല്‍ താരം
  • പ്രണവ് ഇനിയും തെളിയിക്കേണ്ടതുണ്ട്, അവന്റെ അടുത്ത സിനിമ 3 ദിവസത്തിനുള്ളില്‍: മോഹന്‍ലാല്‍
  • മമ്മൂക്കയ്ക്ക് വിരോധമാണ്,​ ഒരുമിച്ച് അഭിനയിച്ചിട്ട് ഇരുപത് വര്‍ഷത്തിലേറെയായി'- ഗണേഷ്‌കുമാര്‍
  • 'നിങ്ങളുടെ സിനിമ ഞാന്‍ കാണുന്നതായിരിക്കും'; പൃഥ്വിരാജിനോട് മാപ്പ് ചോദിച്ച് മൈത്രേയന്‍
  • കണ്ടിട്ട് എന്തിനാണ് ഈ കുറ്റം പറച്ചില്‍, 'മാര്‍ക്കോ'യെ വിമര്‍ശിച്ചവരോട് -പൃഥ്വിരാജ്
  • ചിരഞ്ജീവിയെ കാണാന്‍ യുകെയില്‍ പണം പിരിച്ച് ഫാന്‍സ് മീറ്റ്, വിമര്‍ശിച്ച് താരം
  • 'സൈറ്റുകളുടെ സെര്‍വര്‍ തകര്‍ത്ത് എമ്പുരാന്റെ ടിക്കറ്റു ബുക്കിങ്'
  • ഓര്‍ക്കാപ്പുറത്ത് അര്‍ദ്ധ രാത്രി 'പിശാചിന്റെ' വരവ്; സോഷ്യല്‍മീഡിയ കത്തിച്ചു 'എമ്പുരാന്‍' ട്രെയിലര്‍
  • മനസു നിറയ്ക്കാന്‍ 'എമ്പുരാന്‍' ട്രെയ്‌ലര്‍ അപ്‌ഡേറ്റ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions