നാട്ടുവാര്‍ത്തകള്‍

ഒ.ഇ.ടി പരീക്ഷയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്

കൊച്ചി : വിദേശത്തേക്കു മെഡിക്കല്‍ ജോലികള്‍ക്കുള്ള ഒ.ഇ.ടി. പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തികൊടുക്കാമെന്നു പറഞ്ഞു വന്‍ തുക വാങ്ങി തട്ടിപ്പു നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നു പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊച്ചി, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ വച്ചു ഈ മാസം പരീക്ഷ നടക്കുമെന്നാണു അറിയുന്നത്. നിരവധി ഉദ്യോഗാര്‍ഥികള്‍ 5-6 ലക്ഷം രൂപ നല്‍കി മാഫിയയുടെ കെണിയില്‍ വീണിട്ടുണ്ടെന്നാണു പോലീസ് പറയുന്നത്.

തട്ടിപ്പുസംഘത്തെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറയുന്നു. വന്‍ മാഫിയ ഇതിനു പിന്നിലെണ്ടെന്നാണു വിവരം.

പരീക്ഷ പാസാക്കാമെന്നു സംഘം ഉറപ്പുനല്‍കില്ല. ഉത്തരമെഴുതേണ്ടതു പരീക്ഷാര്‍ഥിയുടെ ജോലിയാണ്. ഏജന്റുമാര്‍ പഠിപ്പിച്ച എല്ലാ ചോദ്യങ്ങളും പരീക്ഷയ്ക്കു വരും. പണം കൊടുത്തവരെയെല്ലാം ഒരു കേന്ദ്രത്തിലെത്തിച്ചു ഒന്നോ രണ്ടോ ദിവസം ചോദ്യപേപ്പറിലുള്ള ചോദ്യങ്ങള്‍ പഠിപ്പിച്ചു കൊടുക്കും. ലണ്ടനില്‍ നിന്നെത്തുന്ന ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ നേരത്തെ പരീക്ഷാര്‍ഥിയ്ക്കു നല്‍കും.

സ്പീക്കിങ്, റൈറ്റിങ്, ലിസണിങ്, ഗ്രൂപ്പ് ചര്‍ച്ച എന്നിങ്ങനെ നാലു മൊഡ്യൂളുകളിലാണു പരീക്ഷ. 70% പേരും പാസാകും. പരാതിക്കാരില്ലാത്തതിനാലാണു തട്ടിപ്പു തുടരുന്നതെന്നു പോലീസ് പറഞ്ഞു. വിദേശത്തു കെയര്‍ ഹോമുകളില്‍ ജോലി ചെയ്യുന്നവരാണു പ്രമോഷനായി ഒ.ഇ.ടി എടുക്കുന്നവരില്‍ ഏറെയും. തട്ടിപ്പിലൂടെ നേടുന്ന പണം ഹവാല വഴി വിദേശത്തേയ്ക്കു കടത്തുകയാണു ചെയ്തതെന്നാണു വിവരം.

നേരത്തെ മംഗലാപുരത്താണു പരീക്ഷ നടന്നിരുന്നത്. ഇപ്പോള്‍ സംഘം കേരളത്തിലും വേരുറപ്പിക്കുകയാണെന്നു പോലീസ് സംശയിക്കുന്നു. അതാണു ഇവിടെയും പരീക്ഷ നടത്താനുള്ള നീക്കം. ഈ മാസം കൊച്ചി, മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ വച്ചു ഒ.ഇ.ടി. പരീക്ഷ നടക്കുന്നതായാണു വിവരം. നിരവധി പേരില്‍നിന്നു പണം വാങ്ങിയിട്ടുണ്ടെന്നാണു വിവരം.

  • 'ഉമ്മന്‍ചാണ്ടിയെ ലൈംഗികാതിക്രമ കേസില്‍ കുടുക്കുമെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു'; മുന്‍ പിഎസിന്റ മൊഴി
  • തിരുവനന്തപുരത്ത് യുവാക്കളെ ഇടിച്ച് തെറിപ്പിച്ച് നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍
  • വാഷിംഗ്ടണ്‍ പോസ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍; ശശി തരൂരിന്റെ മകന്റെയും ജോലിപോയി
  • ഇന്ത്യയില്‍ നിന്നു അമേരിക്കയിലേക്കുള്ള നാലു ലക്ഷം കോടി രൂപയുടെ കയറ്റുമതി പൂജ്യം തീരുവ പ്രകാരം
  • കവന്‍ട്രിയില്‍ മലയാളി യുവാവിനെ കാണാതായി; ആശങ്കയോടെ മലയാളി സമൂഹം
  • കൊലയ്ക്ക് ശേഷവും പ്രതി വൈശാഖന്‍ മൃതദേഹത്തെ മൂന്നു തവണ പീഡിപ്പിച്ചു, ഞെട്ടലായി സിസിടിവി ദൃശ്യങ്ങള്‍
  • സി ജെ റോയിയുടെ മരണം; 9 പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്ന് റിപ്പോര്‍ട്ട്
  • നാട്ടിലെ ഭൂമി വില്‍ക്കാന്‍ പ്രവാസികള്‍ക്ക് ടാന്‍ വേണ്ട പാന്‍ മതി; വിദേശ പഠനത്തിനും ചികിത്സയ്ക്കും പണം കുറച്ചു മതി
  • ഏപ്രില്‍ മുതല്‍ പുതിയ ആദായ നികുതി നിയമം നിലവില്‍ വരും; അതിവേഗ റെയില്‍വെ ഇടനാഴിയില്‍ കേരളമില്ല
  • സി ജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions