നാട്ടുവാര്‍ത്തകള്‍

അങ്കമാലിയില്‍ നാലംഗ കുടുംബത്തിന്റെ മരണം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതെന്ന്

കൊച്ചി∙ അങ്കമാലിയില്‍ നാലംഗ കുടുംബം വെന്തുമരിച്ച സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് പൊലീസ്. തീപിടിത്തമുണ്ടായ മുറിയില്‍ പെട്രോള്‍ കാന്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ബിനീഷ് പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുടുംബം ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. തീപിടിത്തത്തിന് പിന്നാലെ സംഭവ സ്ഥലത്ത് ഫൊറള്‍സിക് സംഘം പരിശോധന നടത്തിയിരുന്നു. അങ്കമാലിയില്‍ വ്യാപാരിയായിരുന്ന ബിനീഷിന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു.


ജൂണ്‍ 8ന് പുലര്‍ച്ചെയാണ് അങ്കമാലി അങ്ങാടിക്കടവില്‍ താമസിച്ചിരുന്ന ബിനീഷ് കുര്യനും കുടുംബവും മരിച്ചത്. ബിനീഷിന്(45) പുറമെ ഭാര്യ അനുമോള്‍ മാത്യു(40), മക്കളായ ജൊവാന(8), ജസ്വിന്‍(5) എന്നിവരാണ് അന്ന് മരിച്ചത്. താഴത്തെ നിലയില്‍ കിടുന്നുറങ്ങുകായയിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് മുകളിലത്തെ മുറിയില്‍ തീയാളുന്നത് ആദ്യം കണ്ടത്. ഇവര്‍ ബഹളം വച്ചതിനു പിന്നാലെ നാട്ടുകാരെത്തുകയും തീയണക്കുകയുമായിരുന്നു. പക്ഷേ അപ്പോഴേക്കും നാലു പേരും വെന്തുമരിച്ചിരുന്നു.

മുകളിലത്തെ മുറിയില്‍ മാത്രം തീപിടിച്ചതെങ്ങനെയെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുടുംബം ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലേയ്ക്ക് നയിക്കാവുന്ന നിര്‍ണായകമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

  • അയര്‍ലന്‍ഡിലെ ചികിത്സാരംഗത്തേക്ക് ഒരു യുവ മലയാളി ഡോക്ടര്‍ കൂടി
  • കോട്ടയത്ത് ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വൈദികന്‍: നഷ്ടമായത് 1.41 കോടി രൂപ
  • കൊച്ചിയില്‍ വിമാനമിറങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത
  • ആര്‍ജികര്‍ ബലാത്സംഗ കൊല; പ്രതി സഞ്ജയ് റോയ് കുറ്റക്കാരന്‍, ശിക്ഷാ വിധി തിങ്കളാഴ്ച
  • കലോത്സവ റിപ്പോര്‍ട്ടിങ്ങിലെ ദ്വയാര്‍ഥ പ്രയോഗത്തില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി അരുണ്‍കുമാറും കൂട്ടരും
  • പാറശ്ശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയും അമ്മാവനും കുറ്റക്കാര്‍, അമ്മയെ വെറുതെ വിട്ടു
  • സെയ്ഫ് അലിഖാന്റെ ഫ്ലാറ്റില്‍ ആദ്യം അക്രമിയെ കണ്ടതും നേരിട്ടതും മലയാളി നഴ്‌സ്
  • ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ആദ്യം ലക്ഷ്യമിട്ടത് ജിതിനെ മാത്രം
  • തിരുവനന്തപുരത്ത് നിന്ന് ഹീത്രൂവിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുന്നു
  • കാരണഭൂതനു ശേഷം സ്തുതി ഗീതം; പിണറായിയെ വേദിയിലിരുത്തി വാഴ്ത്തുപാട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions