യു.കെ.വാര്‍ത്തകള്‍

സ്വവര്‍ഗ ദമ്പതികള്‍ക്ക് ആശീര്‍വാദം നല്‍കാനൊരുങ്ങി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്

സ്വവര്‍ഗ പ്രേമികള്‍ക്കായി പള്ളിയുടെ വാതിലുകള്‍ തുറന്നിടാന്‍ ഒരുങ്ങി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. സ്വവര്‍ഗ ദമ്പതികളുടെ ആശീര്‍വാദത്തിനായി പ്രത്യേക ചര്‍ച്ച് സര്‍വ്വീസുകള്‍ നടത്താനുള്ള നടപടികളിലേക്കാണ് ചര്‍ച്ച് നീങ്ങുന്നത്. ഇതുസംബന്ധിച്ച് ബിഷപ്പുമാര്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഭരണസമിതി അംഗീകരിച്ചു. ഇതോടെ 2025-ല്‍ മൂന്ന് വര്‍ഷത്തെ ട്രയല്‍സ് ആരംഭിക്കാനുള്ള നീക്കവും ഊര്‍ജ്ജിതമായി.

യോര്‍ക്കില്‍ ചേര്‍ന്ന ജനറല്‍ സിനഡ് 191-ന് എതിരെ 216 വോട്ടുകള്‍ക്കാണ് ഇതിന് അംഗീകാരം നല്‍കിയത്. സ്വവര്‍ഗ്ഗ ദമ്പതികളുടെ വിവാഹ ചടങ്ങുകളെ സ്വീകരിക്കാനുള്ള ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സുദീര്‍ഘമായ യാത്രയിലെ സുപ്രധാന ചുവടുവെപ്പാണ് ഇത്.

നിലവില്‍ പതിവ് ചര്‍ച്ച് സര്‍വ്വീസുകളില്‍ സ്വവര്‍ഗ്ഗ ദമ്പതികളുടെ വിവാഹം ആശീര്‍വദിക്കാന്‍ പുരോഹിതന്‍മാര്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ പ്രത്യേക കുര്‍ബാനകള്‍ നടത്തുന്നതിലേക്കാണ് ഇപ്പോള്‍ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. പള്ളികളില്‍ വിവാഹങ്ങളില്‍ നടക്കുന്നതിന് സമാനമായ രീതിയില്‍ സ്വവര്‍ഗ്ഗ ദമ്പതികളുടെയും ചടങ്ങ് നടത്താന്‍ ഇതോടെ വഴിയൊരുങ്ങും.

പുരുഷ സ്വവര്‍ഗ ദമ്പതികള്‍ക്ക് സിവില്‍ ചടങ്ങിന് ശേഷം മാത്രമാണ് നിയമപരമായ വിവാഹം സാധ്യമാകുക.

  • യുകെയിലെ മലയാളി സംരഭകര്‍ക്ക് ഇന്നോവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതി
  • സമ്മര്‍ ക്യാമ്പില്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ 76-കാരനായ അധ്യാപകന് 24 വര്‍ഷം ജയില്‍
  • ലിഡില്‍ മിനിമം വേജ് മണിക്കൂറിന് 14.45 പൗണ്ട്; നാലാഴ്ച പറ്റേണിറ്റി ലീവും
  • യുകെയില്‍ വിസ ചട്ടലംഘനം; കെയര്‍ ഹോമുകളുടെ ലൈസന്‍സ് കൂട്ടത്തോടെ റദ്ദാക്കി ഹോം ഓഫീസ്, മലയാളി ജീവനക്കാരും ആശങ്കയില്‍
  • 40 ലേബര്‍ എംപിമാര്‍ എതിര്‍ത്തിട്ടും വിവാദ പി ആര്‍ നിയമം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • എപ്സ്റ്റീനുമായി മുന്‍ അംബാസഡര്‍ക്ക് ബന്ധം; മാപ്പു ചോദിച്ച് കീര്‍ സ്റ്റാര്‍മര്‍
  • സമരം നിര്‍ത്താന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് കൂടിയ ശമ്പളവര്‍ധന പാക്കേജുമായി വെസ് സ്ട്രീറ്റിംഗ്
  • ഇംഗ്ലണ്ടില്‍ ഭവന രഹിതരായ അഭയാര്‍ത്ഥി കുടുംബങ്ങളുടെ എണ്ണം നാലു വര്‍ഷത്തിനിടെ അഞ്ചിരട്ടിയായി
  • രണ്ടാഴ്ചയ്ക്കുള്ളില്‍ വരുന്നത് കടുത്ത മഞ്ഞ് വീഴ്ച; ജാഗ്രത വേണം
  • വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത് ജലാശയത്തില്‍; കുടുംബത്തിന്റെ പരാതി ഹൈക്കമ്മീഷനിലേക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions