ഇമിഗ്രേഷന്‍

ബ്രിട്ടീഷ് ജനസംഖ്യയില്‍ കുടിയേറ്റ സഖ്യ പെരുകുന്നു; ചില ഇടങ്ങളില്‍ 22ല്‍ ഒരാള്‍ വീതം കഴിഞ്ഞ വര്‍ഷം കുടിയേറിയവര്‍

ബ്രിട്ടനിലേക്ക് നടക്കുന്ന കുടിയേറ്റത്തിന്റെ തോത് കുറയ്ക്കാന്‍ ടോറി സര്‍ക്കാര്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ല. ബ്രിട്ടനിലെ ജനസംഖ്യയിലേക്ക് ഇമിഗ്രേഷന്‍ സംഭാവന പെരുകുകയാണ് ചെയ്തത്. ഇത് രാജ്യത്തെ പൊതുസേവനങ്ങളില്‍ കനത്ത സമ്മര്‍ദമാണ് സൃഷ്ടിക്കുന്നത്. ഇതിന്റെ ആഴം വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും 22 താമസക്കാരില്‍ ഒരാള്‍ വീതം കഴിഞ്ഞ വര്‍ഷം രാജ്യത്ത് പ്രവേശിച്ചവരാണെന്ന് മെയില്‍ പരിശോധന വ്യക്തമാക്കുന്നു.

ഏകദേശം ഒന്നര ലക്ഷം പേര്‍ മാത്രമുള്ള മിഡില്‍സ്ബറോയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 6800 വിദേശ കുടിയേറ്റക്കാരാണ് എത്തിയത്. അതായത് 2023-ല്‍ മാത്രം ഈ പട്ടണത്തിലെ ജനസംഖ്യയിലേക്ക് 4.4 ശതമാനം സംഭാവന നല്‍കിയത് വിദേശ കുടിയേറ്റമാണെന്ന് ചുരുക്കം.

4.3 ശതമാനവുമായി കവന്‍ട്രി, 3.9 ശതമാനവുമായി ലണ്ടനിലെ ന്യൂഹാം എന്നിവിടങ്ങളിലും ഉയര്‍ന്ന കുടിയേറ്റ തോത് പ്രകടമായി. കുത്തനെ ഉയര്‍ന്ന കുടിയേറ്റ നിരക്ക് മൂലം തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഓരോ സ്‌ക്വയര്‍ കിലോമീറ്ററിലും 240-ഓളം പുതിയ താമലക്കാരെ സ്വീകരിക്കേണ്ടി വന്നു.

ഹൗസിംഗ്, സ്‌കൂള്‍, സമ്മര്‍ദത്തിലായ എന്‍എച്ച്എസ് എന്നിവയ്ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദം സൃഷ്ടിക്കുകയാണ് ഈ കുടിയേറ്റം. ബര്‍മിംഗ്ഹാമാണ് അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ ഏറ്റവും വലിയ നെറ്റ് നേട്ടം സൃഷ്ടിച്ചത്, യുകെയ്ക്ക് പുറത്ത് നിന്നുള്ള 25,000 പേരാണ് ഇവിടെ താമസമാക്കിയത്.

വിദേശ റിക്രൂട്ട്‌മെന്റും, ഇമിഗ്രേഷനും ബന്ധിപ്പിക്കുമെന്നും ഇമിഗ്രേഷന്‍ കുറയ്ക്കാന്‍ പദ്ധതി കൊണ്ടുവരുമെന്നും കീര്‍ സ്റ്റാര്‍മര്‍ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ലേബര്‍ ഭരണത്തിലെത്തിയാല്‍ മൈഗ്രേഷനെ ആശ്രയിക്കുന്നത് കുറയ്ക്കും, യുകെ ജോലിക്കാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കും, കീര്‍ വ്യക്തമാക്കി. ഹെല്‍ത്ത്, കണ്‍സ്ട്രക്ഷന്‍ മേഖലകളാണ് ഒഴിവുള്ള വേക്കന്‍സികളിലേക്ക് ആളെ എത്തിക്കാന്‍ മൈഗ്രേഷനെ ആശ്രയിക്കുന്നത്. ഇത് ഒഴിവാക്കാന്‍ വര്‍ക്ക്‌ഫോഴ്‌സ് പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ലേബറിന്റെ ലക്ഷ്യം.

  • ബ്രിട്ടനിലെ സ്റ്റുഡന്റ്, വര്‍ക്ക് വിസകളില്‍ മേധാവിത്തം നിലനിര്‍ത്തി ഇന്ത്യക്കാര്‍
  • ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍ പ്രശ്‌നങ്ങള്‍ ഇ-വിസ തിരിച്ചടിയാകുന്നു
  • യുകെയില്‍ നെറ്റ് മൈഗ്രേഷന്‍ കഴിഞ്ഞ വര്‍ഷം 906,000 എന്ന റെക്കോര്‍ഡ് നിലയില്‍
  • യുകെ ഇനി ഇ-വിസയിലേക്ക്, ഇന്ത്യക്കാര്‍ക്ക് ഏറെ സഹായകരം
  • മലയാളി വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടു ഇയു സെറ്റില്‍മെന്റ് വിസ തട്ടിപ്പ് സംഘം
  • യുകെയില്‍ താമസിക്കാന്‍ അവകാശമില്ലാത്തവരെ ജോലിക്കെടുക്കുന്ന തൊഴിലുടമകള്‍ക്ക് 5 വര്‍ഷം തടവും വന്‍ തുക പിഴയും!
  • കുടിയേറ്റക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ബര്‍മിംഗാമില്‍; പിന്നില്‍ മാഞ്ചസ്റ്ററും കവന്‍ട്രിയും
  • ഗ്രാഡ്വേറ്റ് വിസ ചുരുക്കാന്‍ കടുപ്പമേറിയ ഇംഗ്ലീഷ് ടെസ്റ്റ്; നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാന്‍ കൂടുതല്‍ പദ്ധതികളുമായി സുനാക്
  • ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റില്‍ നിന്നും ഇ-വിസയിലേക്ക്: കുടിയേറ്റക്കാര്‍ക്ക് തിരിച്ചടിയോ?
  • കുടിയേറ്റ വിസകളുടെ എണ്ണം ഓരോ വര്‍ഷവും കുറയ്ക്കുമെന്ന് റിഷി സുനാകിന്റെ വാഗ്‌ദാനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions