സിനിമ

ക്രീയേറ്റീവ് മലയാളം യുകെയുടെ 'എന്റെ ബാപ്പ' ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തു

ക്രീയേറ്റീവ് മലയാളം യുകെയുടെ ബാനറില്‍ ഒരുങ്ങിയ 'എന്റെ ബാപ്പ' ഷോര്‍ട്ട് ഫിലിം ചെസ്റ്റര്‍ഫീല്‍ഡില്‍ റിലീസ് ചെയ്തു. ബാപ്പയുടെയും മകളുടെയും യഥാര്‍ത്ഥ സ്നേഹത്തെ വിവരിക്കുന്ന കൊച്ചു കഥ ഇതിനോടകം തന്നെ ജനഹൃദയങ്ങളില്‍ ഇടം പിടിച്ചു കഴിഞ്ഞു.

വര്‍ഷങ്ങളോളം തന്റെ കുടുംബത്തിനുവേണ്ടി മരുഭൂമിയില്‍ കഷ്ടപ്പെടുന്ന ഒരു ബാപ്പക്ക്, മകളുടെ കല്യാണത്തിനുപോലും പോകാന്‍ പറ്റാതെ വരുമ്പോള്‍ കൂടെയുള്ള കൂട്ടുകാരും, സഹപ്രവര്‍ത്തകരും ഒരുമിച്ചുചേര്‍ന്ന് മകളുടെ കല്യാണത്തിന് വേണ്ടി നാട്ടിലേക്കു വിടുന്ന ഹൃദയസ്പര്‍ശിയായ കഥ.

ജീവിതത്തിലെ ആ ധന്യ നിമിഷത്തില്‍ ബാപ്പയും കൂടി പ്രതീക്ഷിക്കാതെ എത്തുബോള്‍ ഉണ്ടാകുന്ന സന്തോഷം പങ്കുവയ്ക്കുന്ന മകളും.നല്ല ഒരു സുഹൃത്ത് ബന്ധത്തിന്റെ കഥ പറയുന്ന ഈ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തുത് ഷിജോ സെബാസ്റ്റിന്‍ ആണ്. ക്യാമറ നിര്‍വഹിച്ചത് ജയിബിന്‍ തോളത്തും, എഡിറ്റിംഗ് ചെയ്തു മനോഹരമാക്കിയത് അരുണ്‍ കുത്തേടുത്ത് ആണ്.
സ്റ്റാന്‍ലി ജോസഫ്, ഷൈന്‍ മാത്യു, എബിള്‍ എല്‍ദോസ്, രതീഷ് തോമസ്, ബിജി ബിജു, സൗമ്യ ബൈജു, എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

എന്റെ ബാപ്പ വരാതെ ഒരു ആഘോഷവും എനിക്ക് വേണ്ട..MALAYALAM SHORT MOVIE ‘എന്റെ ബാപ്പ

  • മോഹന്‍ലാലിനെ ആദരിച്ച് ശ്രീലങ്കന്‍ പാര്‍ലമെന്റ്, ഏറെ അഭിമാനമുണ്ടെന്ന് താരം
  • ജഗതിയുടെ അഭിനയ രീതിയെ വിമര്‍ശിച്ച ലാലിനെതിരെ പരിഹാസം
  • 'ചാന്തുപൊട്ട്' വിളി കാരണം വേദനിച്ചവരോട് ക്ഷമ ചോദിച്ച് ബെന്നി പി. നായരമ്പലം
  • പണം നല്‍കാത്തതിനാല്‍ സിനിമയ്ക്ക് മോശം റിവ്യൂ നല്‍കി; പരാതിയുമായി നിര്‍മാതാവ്
  • മഞ്ജു വാര്യരുടെ അച്ഛന്‍ പണ്ട് മഞ്ജുവിനായി ചാന്‍സ് ചോദിച്ച് സെറ്റില്‍ വന്നുകണ്ട കാര്യം വെളിപ്പെടുത്തി ഉര്‍വശി
  • ഇന്ത്യ തുര്‍ക്കിയെ സഹായിച്ചു, അവര്‍ തിരിച്ചു ചെയ്തത് വലിയ തെറ്റ് - നിലപാട് വ്യക്തമാക്കി ആമിര്‍ ഖാന്‍
  • ആകെ നെഗറ്റിവിറ്റി, മാര്‍ക്കോ രണ്ടാം ഭാഗം ഉപേക്ഷിച്ചെന്ന്‌ ഉണ്ണി മുകുന്ദന്‍
  • 'തുടരും' എന്റെ സിനിമയില്‍ നിന്ന് മോഷ്ടിച്ചത്, ആ ഡയലോഗും മോഷ്ടിച്ചു- സനല്‍ കുമാര്‍ ശശിധരന്‍
  • പോളോ കളിക്കുന്നതിനിടെ തേനീച്ച തൊണ്ടയില്‍ കുടുങ്ങി ഹൃദയാഘാതം; കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് മരിച്ചു
  • സഹപ്രവര്‍ത്തകര്‍ മരണപ്പെട്ടു, വിദ്യാര്‍ഥികളെ കാണാതായി: അഹമ്മദാബാദില്‍ നിന്നും എലിസബത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions