യു.കെ.വാര്‍ത്തകള്‍

കൊല്ലപ്പെട്ട ഇന്ത്യന്‍ കൗമാരക്കാരന്റെ പേരില്‍ നിയമവുമായി ലേബര്‍ സര്‍ക്കാര്‍

വീട്ടിലേക്ക് മടങ്ങവെ കൗമാരക്കാര്‍ ആളുമാറി കുത്തിക്കൊന്ന ഇന്ത്യന്‍ വംശജനായ 16-കാരന്റെ സ്മരണയില്‍ പുതിയ നിയമവുമായി ലേബര്‍ സര്‍ക്കാര്‍. 2022-ല്‍ സുഹൃത്തിന്റെ അരികില്‍ നിന്നും വീട്ടിലേക്ക് മടങ്ങവെയാണ് 16-കാരന്‍ പഞ്ചാബ് സ്വദേശിയായ റോനാന്‍ കാണ്ട കൊല്ലപ്പെട്ടത്. പ്രദ്ജീത്ത് വേദാസ, സുഖ്മാന്‍ ഷെര്‍ഗില്‍ എന്നിവരാണ് കൊല നടത്തിയത്.

ഓണ്‍ലൈനില്‍ നിന്നും വാങ്ങിയ വലിയ കോടാലിയും, മറ്റ് ആയുധങ്ങളും ഉപയോഗിച്ചാണ് വേദാസ റോണാനെ അക്രമിച്ചത്. പണം കടം വാങ്ങിയിരുന്ന ഒരു സുഹൃത്തിനെ ലക്ഷ്യം വെച്ചാണ് ഇവര്‍ എത്തിത്. എന്നാല്‍ സംഭവദിവസം 16-കാരനായ റോണാന്‍ ഇവരുടെ മുന്നില്‍ പെടുകയായിരുന്നു.

സംഭവത്തില്‍ രണ്ട് അക്രമികള്‍ക്കും 34 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് ലഭിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മാരകമായ കത്തികള്‍ ഓണ്‍ലൈനില്‍ വാങ്ങുകയും, കൈവശം സൂക്ഷിക്കുകയും ചെയ്യുന്നത് നിയമവിരുദ്ധമാക്കുന്ന നിയമം അവതരിപ്പിക്കാനാണ് റോണാന്റെ പേരിലുള്ള നിയമം വഴി ഉദ്ദേശിക്കുന്നത്.

ബ്രിട്ടനിലെ തെരുവുകളിലെ അരാജകത്വം പരിഹരിക്കാന്‍ നടപടിയെടുക്കുന്ന ഗവണ്‍മെന്റ് ഒരു ദശകത്തിനുള്ളില്‍ കത്തി കുറ്റകൃത്യങ്ങള്‍ പകുതിയാക്കി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. രാജാവിന്റെ നയപ്രഖ്യാപനത്തിലാണ് ഇതുസംബന്ധിച്ച ആദ്യ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

  • വിസാ നിയന്ത്രണം കര്‍ശനമാക്കും; അഭയാര്‍ത്ഥികളെ തിരിച്ചെടുക്കാത്ത രാജ്യങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കുമെന്ന് സ്റ്റാര്‍മര്‍
  • ബ്രിട്ടന്‍ ഉഷ്ണ തരംഗത്തിലേക്ക്; താപനില വരും ദിവസങ്ങളില്‍ 33 കടക്കും
  • കൂടുതല്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ജീവനക്കാരെ പിരിച്ചു വിടുന്നു; സ്വകാര്യ ആശുപത്രികളും ജീവനക്കാരെ കുറക്കുന്നു
  • ലോകത്തില്‍ ഏറ്റവും സുരക്ഷിത യാത്ര എയര്‍ ന്യൂസിലാന്റില്‍; എമിറേറ്റ്‌സ് മൂന്നാമത്
  • പിരിച്ചുവിടല്‍ തുടര്‍ന്ന് എന്‍എച്ച്എസ്; ഡെര്‍ബിഷെയര്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ 553 പേര്‍ക്ക് ജോലി നഷ്ടമാകും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ഗര്‍ഭഛിദ്രം കുറ്റകരമല്ലാതാക്കുന്നതിനുള്ള ഭേദഗതിയ്ക്കായി എംപിമാര്‍ വോട്ട് ചെയ്തു
  • യുകെയുമായുള്ള വ്യാപാര കരാറില്‍ കൂടുതല്‍ താരിഫ് ഇളവുകള്‍ അനുവദിച്ച് യുഎസ്; സുപ്രധാന ദിവസമെന്ന് സ്റ്റാര്‍മര്‍
  • രോഗികള്‍ ടിക്-ടോക് റീല്‍സ് ഭ്രമത്തില്‍; പൊറുതിമുട്ടി എന്‍എച്ച്എസ് ജീവനക്കാര്‍
  • പാക്കിസ്ഥാന്‍ ഗ്യാംഗ് പീഡിപ്പിച്ചത് അനേകം ബ്രിട്ടീഷ് പെണ്‍കുട്ടികളെ; മാപ്പ് പറഞ്ഞ് ഹോം സെക്രട്ടറി
  • ഗര്‍ഭഛിദ്ര നിയമത്തിലെ ഭേദഗതിയില്‍ എംപിമാര്‍ അനുകൂലമായി വോട്ട് ചെയ്യാന്‍ സാധ്യത; വരാനിരിക്കുന്നത് വലിയ മാറ്റങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions