യു.കെ.വാര്‍ത്തകള്‍

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് അഞ്ചാമത്തെ ഇടവക ദേവാലയം പോര്ടസ്മൗത്തില്‍, പ്രഖ്യാപനം ഞായറാഴ്ച



ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്ഥാപിക്കപ്പെട്ടു എട്ടു വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ രൂപതയുടെ അഞ്ചാമത്തെ ഇടവക ദേവാലയം എട്ടാം തീയതി(ഞായറാഴ്ച) പോര്‍ട്‌സ് മൗത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രഖ്യാപിക്കും.

മാര്‍ ഫിലിപ്പ് ഈഗന്‍ പിതാവിന്റെ സാന്നിധ്യത്തില്‍ ഔര്‍ ലേഡി ഓഫ് ദി നേറ്റിവിറ്റി ആന്‍ഡ് സെന്റ് പോള്‍സ് സിറോ മലബാര്‍ മിഷന്‍ ഇടവകയായി പ്രഖ്യാപിക്കപെടുമ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ചരിത്രത്തിലും ഇത് ഒരു നാഴിക കല്ലായി മാറും. രൂപീകൃതമായ നാള്‍ മുതല്‍ വളര്‍ച്ചയുടെ പടവുകള്‍ താണ്ടി മുന്നേറുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഞ്ചാമത് ഇടവക ദേവാലമായി പോര്ടസ്മൗത്ത് ഔര്‍ ലേഡി ഓഫ് നേറ്റിവിറ്റി ആന്‍ഡ് സെന്റ് പോള്‍സ് മിഷന്‍ മാറുമ്പോള്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ എല്ലാ തരത്തിലുമുള്ള മാര്‍ഗ നിര്‍ദേശങ്ങളുടെയും പിന്തുണയുടെയും ബലത്തില്‍ രൂപതയുടെ വികാരി ജനറല്‍ ആയി സേവനം അനുഷ്ടിച്ച റവ ഫാ ജിനോ അരീക്കാട്ടിന്റെയും പോര്ടസ്മൗത്തിലെ വിശ്വാസി സമൂഹത്തിന്റെയും അക്ഷീണമായ പ്രയത്‌നങ്ങളുടെയും പൂര്‍ത്തീകരണമാണ് ഈ ഇടവക ദേവാലയം .

ചെറുപ്പത്തിന്റെ ചുറുചുറുക്കും, ദിവ്യാകാരുണ്യ മിഷനറി സഭയുടെ ആധ്യാത്മിക ചൈതന്യവും ഉള്‍ക്കൊണ്ട് താന്‍ ഏറ്റെടുത്ത എല്ലാ ദൗത്യങ്ങള്‍ എല്ലാം ഫലപ്രാപ്തിയില്‍ എത്തിക്കുവാന്‍ ജിനോ അരീക്കാട്ട് അച്ചന് സാധിച്ചു എന്നതും പോര്ടസ്മൗത്തിലെ ഈ ഇടവക പ്രഖ്യാപനത്തില്‍ വിസ്മരിക്കാന്‍ ആകാത്ത വസ്തുതയാണ് . പ്രെസ്റ്റണിലെ കത്തീഡ്രല്‍ ദേവാലയത്തിന് ശേഷം ലിവര്‍പൂളില്‍ രൂപതയ്ക്ക് സ്വന്തമായി ഇടവകയും , പിന്നീട് ന്യൂകാസിലിലും , സാല്‍ഫോര്‍ഡിലും മിഷന്‍ രൂപീകരണത്തിലും രൂപതയുടെ സമഗ്രമായ വളര്‍ച്ചക്കും ഒക്കെ പിതാവിനോട് ചേര്‍ന്ന് നിന്ന് ഫാ . ജിനോ അരീക്കാട്ട് എം സി ബി എസ് നടത്തിയ നിസ്തുലമായ സേവനങ്ങളുടെ ഏറ്റവും പുതിയ പരിസമാപ്തിയാണ് പോര്ടസ്മൗത്തിലെ പ്രഖ്യാപിക്കാന്‍ പോകുന്ന ഇടവക പ്രഖ്യാപനം .പരിശുദ്ധ അമ്മയുടെ നാമധേയത്തില്‍ സ്ഥാപിതമായ ഈ മിഷനില്‍ അമ്മയുടെ ജനനതിരുനാള്‍ ദിനമായ സെപ്തംബര്‍ എട്ടാം തീയതി ആണ് ഇടവക പ്രഖ്യാപനം നടക്കുന്നത് . ഇതിന് ഒരുക്കമായി ഒന്നാം തീയതി മുതല്‍ തിരുനാള്‍ ആഘോഷങ്ങള്‍ ആരംഭിച്ചു. എല്ലാ ദിവസവും ,വി വിശുദ്ധ കുര്‍ബാനയും , നൊവേനയും നേര്‍ച്ചയും കുടുംബ കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട് .

എട്ടാം തീയതി രാവിലെ ഒന്‍പത് മണിക്ക് പോര്ടസ്മൗത് രൂപതാധ്യക്ഷന്‍ ഫിലിപ്പ് ഈഗന്‍ പിതാവിന്റെ സാനിധ്യത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ഇടവക പ്രഖ്യാപനം നടത്തുകയും ചെയ്യും. മിഷന്‍ ഡിര്‍ക്ര് . തുടര്‍ന്ന് ആഘോഷമായ തിരുന്നാള്‍ പ്രദിക്ഷിണം , ലദീഞ്ഞ് , സ്‌നേഹവിരുന്ന് എന്നിവയും നടക്കും. നൂറ്റി പത്തോളം പ്രസുദേന്തി മാര്‍ ആണ് തിരുന്നാള്‍ കര്‍മ്മങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത് . ഇടവക പ്രഖ്യാപനത്തിലേക്കും ,തിരുന്നാള്‍ ആഘോഷങ്ങളിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മിഷന്‍ ഡയറക്ടര്‍ ഫാ ജിനോ അരീക്കാട്ട് എം സി ബി എസ് , കൈക്കാരന്മാരായ ബൈജു മാണി , മോനിച്ചന്‍ തോമസ് , ജിതിന്‍ ജോണ്‍ എന്നിവര്‍ അറിയിച്ചു.

  • സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്‍ മോറിസണ്‍സ് നിരവധി ഷോപ്പുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു
  • ഹീത്രു എയര്‍പോര്‍ട്ട് അടച്ചിടേണ്ടിവന്ന സംഭവം; വന്‍ തുക നഷ്ടപരിഹാരം തേടി വിമാന കമ്പനികള്‍
  • ഗാര്‍ഹിക പീഡനത്തിന് ഇരകളായി പങ്കാളി ആത്മഹത്യ ചെയ്താല്‍ കേസ് കടുപ്പിക്കാന്‍ പദ്ധതിയുമായി പോലീസ്
  • അനുവദിക്കപ്പെട്ടതിന്റെ മൂന്നിരട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ വിസകള്‍ ; റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ച് ഹോം ഓഫീസ്
  • കുഴഞ്ഞു വീണു ചികിത്സയിലായിരുന്ന മലയാളി നഴ്സ് വെയില്‍സില്‍ അന്തരിച്ചു; അവയവ ദാനം ചെയ്തു കുടുംബത്തിന്റെ മാതൃക
  • സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും 10,000 പേരെ പിരിച്ചുവിടുന്നു; പ്രഖ്യാപനവുമായി ചാന്‍സലര്‍
  • ഇംഗ്ലണ്ടിലെ അഞ്ചിലൊന്ന് കെയര്‍ ഹോമുകളും പരിതാപകരമായ അവസ്ഥയിലാണെന്ന് പഠന റിപ്പോര്‍ട്ട്
  • കെറ്ററിംഗില്‍ കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു
  • ബ്രിട്ടനില്‍ തുടര്‍ച്ചയായ നാലാം മാസവും ശമ്പളവര്‍ധന തുടരുന്നു; മോര്‍ട്ട്‌ഗേജ് നിരക്കുകളെ സ്വാധീനിക്കും!
  • ഈസ്റ്റര്‍ സര്‍വ്വീസ് റദ്ദാക്കി പ്രൈമറി സ്‌കൂള്‍! ബ്രിട്ടനില്‍ വിവാദക്കൊടുങ്കാറ്റ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions