ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഗുസ്തിതാരം വിനയ് ഫോഗട്ടിന് ഉജ്ജ്വല വിജയം. 6,140 വോട്ടിന് ജയിച്ചു. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജുലാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. 2005ലാണ് പാര്‍ട്ടി അവസാനമായി ഇവിടെ സീറ്റ് നേടിയത്. ബിജെപിയുടെ യോഗേഷ് കുമാറായിരുന്നു എതിരാളി.
വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ലീഡില്‍ മുന്നിലായിരുന്നു ഫോഗട്ട്. പിന്നീട് പിന്നില്‍ പോയിരുന്നു. ശേഷമാണ് വീണ്ടും ലീഡ് നില ഉയര്‍ത്തി ഫോഗട്ട് തിരിച്ചെത്തിയത്.
പാരീസ് ഒളിമ്പിക്‌സില്‍ 50 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച വിനേഷിനെ ഭാരം കൂടിയെന്ന് ആരോപിച്ച് അയോഗ്യയാക്കിയിരുന്നു. പിന്നീട് ഗോദ വിട്ട ഫോഗട്ട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.