അസോസിയേഷന്‍

ക്രിസ്മസ് കരോള്‍ ഗാനമത്സരം ജോയ് ടു ദി വേള്‍ഡിന്റെ ഏഴാം സീസണ്‍ ഡിസംബര്‍ 7 ന് കവന്‍ട്രിയില്‍

ലണ്ടന്‍: യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗര്‍ഷോം ടി വി യും ലണ്ടന്‍ അസാഫിയന്‍സും ചേര്‍ന്ന് കഴിഞ്ഞ ആറ് സീസണുകളായി നടത്തിവരുന്ന ക്രിസ്മസ് കരോള്‍ ഗാനമത്സരത്തിന്റെ ഏഴാം സീസണ്‍ ഡിസംബര്‍ 7 ശനിയാഴ്ച കവന്‍ട്രി വില്ലന്‍ ഹാള്‍ സോഷ്യല്‍ ക്ലബ്ബില്‍ വച്ചു നടക്കും.

ഉച്ചയ്ക്ക് 12 മണി മുതല്‍ സംഘടിപ്പിക്കുന്ന സംഗീത വിരുന്ന് വിവിധ ഗായകസംഘങ്ങളുടേയും ക്വയര്‍ ഗ്രൂപ്പുകളുടെയും യുവഗായകരുടെയും ഒത്തുചേരലിനു വേദിയാകും. പരിപാടിയില്‍ സംഗീത സാംസ്‌കാരിക ആത്മീയ മേഖലകളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. കരോള്‍ ഗാന മത്സരങ്ങള്‍ക്ക് ശേഷം പ്രമുഖ ഗായകരെയും സംഗീതജ്ഞരെയും അണിനിരത്തികൊണ്ട് ലണ്ടനിലെ പ്രമുഖ സംഗീത ബാന്‍ഡായ ലണ്ടന്‍ അസാഫിയന്‍സ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കല്‍ ഷോയും നടക്കും.

കഴിഞ്ഞവര്‍ഷങ്ങളിലേതുപോലെ തന്നെ തന്നെ കരോള്‍ ഗാന മത്സരത്തില്‍ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകര്‍ഷകങ്ങളായ ക്യാഷ് അവാര്‍ഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം സമ്മാനമായി 500 പൗണ്ടും, മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകള്‍ക്ക് ലഭിക്കുക. കൂടാതെ സ്‌പെഷ്യല്‍ ക്യാറ്റഗറികളിലായി വിവിധ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കരോള്‍ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ച 'ജോയ് ടു ദി വേള്‍ഡ്' ആറാം പതിപ്പില്‍ കിരീടം ചൂടിയത് കവന്‍ട്രി വര്‍ഷിപ്പ് സെന്റര്‍ ആയിരുന്നു. ഹെര്‍മോന്‍ മാര്‍ത്തോമാ ചര്‍ച്ച് മിഡ്‌ലാന്‍ഡ്‌സ് രണ്ടാം സ്ഥാനവും, ഹാര്‍മണി ഇന്‍ ക്രൈസ്റ്റ് ക്വയര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സെന്റ് ജെയിംസ് മാര്‍ത്തോമാ ചര്‍ച്ച് ലണ്ടന്‍ നാലാം സ്ഥാനവും, സഹൃദയ ടണ്‍ബ്രിഡ്ജ് വെല്‍സ് അഞ്ചാം സ്ഥാനവും നേടി. ഏറ്റവും നല്ല അവതരണത്തിനുള്ള 'ബെസ്‌ററ് അപ്പിയറന്‍സ്' അവാര്‍ഡിന് ബിര്‍മിംഗ്ഹാം ക്‌നാനായ കാത്തലിക് അസോസിയേഷന്‍ അര്‍ഹരായി.

യുകെയിലെ വിവിധ ഗായകസംഘങ്ങളുടെയും ക്വയര്‍ ഗ്രൂപ്പുകളുടെയും, ചര്‍ച്ചുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ സംഗീത മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യം ഉള്ള ഗായക സംഘങ്ങള്‍ രെജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഭാരവാഹികളുമായി ബന്ധപ്പെടുക. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് രെജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. കരോള്‍ ഗാനമത്സരത്തിന്റെ രെജിസ്‌ട്രേഷനുള്ള അവസാനതീയതി നവംബര്‍ 20 ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Contact numbers: 07958236786 / 07720260194 / 07828456564

  • കലാഭവന്‍ ലണ്ടന്റെ 'ജിയാ ജലേ' ഡാന്‍സ് ഫെസ്റ്റും പുരസ്‌ക്കാര ദാനവും 'ചെമ്മീന്‍' നാടകവും വിസ്‌മയം തീര്‍ത്തു
  • ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗ മത്സരം മൂന്നാം സീസണ്‍, ആദ്യഘട്ടം ഏപ്രില്‍ 25 വരെ
  • യുകെ ക്രിക്കറ്റ് ലീഗില്‍ പുതു ചരിത്രം എഴുതാന്‍ സമീക്ഷ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ലീഗ്
  • യുക്മ ചാരിറ്റിയ്ക്ക് പുതിയ നേതൃത്വം; അലക്‌സ് വര്‍ഗീസ് യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍, ഷാജി തോമസ് സെക്രട്ടറി
  • യുക്മ വെയില്‍സ് റീജിയന് നവനേതൃത്വം; ബെന്നി അഗസ്റ്റിന്‍ ദേശീയസമിതിയിലേക്ക്,ജോഷി തോമസ് പ്രസിഡന്റ്, ഷെയ്‌ലി തോമസ് ജനറല്‍ സെക്രട്ടറി
  • പെണ്‍മക്കളുമായി മരണമടഞ്ഞ ചുങ്കത്തെ ഷൈനിയുടെ കടം അടച്ചു തീര്‍ത്ത് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്
  • കെന്റിലെ ആഷ്‌ഫോര്‍ഡില്‍ വ്യത്യസ്തമായി ഒരു മലയാളി കട
  • സാസി ബോണ്ട് - 2025 മാര്‍ച്ച് 31ന് കവന്‍ട്രിയില്‍; യുക്മയുടെ അംഗഅസോസിയേഷനുകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക നിരക്ക്
  • ഡോര്‍സെറ്റ് യൂത്ത് ക്ലബ് സംഘടിപ്പിച്ച ഓള്‍ യു കെ റമ്മി ടൂര്‍ണമെന്റ് സീസണ്‍ 3
  • യുക്മ വെയില്‍സ് റീജിണല്‍ പൊതുയോഗം 29ന് ന്യൂപോര്‍ട്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions