നാട്ടുവാര്‍ത്തകള്‍

കളക്ടറുടെ മൊഴി പിടിവള്ളിയാക്കി പിപി ദിവ്യ; പതിനൊന്നാം ദിവസം പുറത്തേക്ക്

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി പി ദിവ്യക്ക് ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യം അനുവദിച്ചത്. ജില്ല വിടാന്‍ പാടില്ല, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ ഉപാധികളിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച വാദംകേട്ട കോടതി വിധിപറയാന്‍ മാറ്റുകയായിരുന്നു. കളക്ടറോട് നവീന്‍ബാബു കുറ്റസമ്മതം നടത്തിയെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. ആരോപണം നിലനില്‍ക്കുന്നതല്ല. ദിവ്യ അന്വേഷണസംഘവുമായി സഹകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി.

കൈക്കൂലി നല്‍കിയതിന് ശാസ്ത്രീയ തെളിവ് നല്‍കി. യാത്രയയപ്പ് ദൃശ്യം ദിവ്യ കൈമാറിയിട്ടില്ല എന്നീ വാദങ്ങളും ദിവ്യ കോടതിയില്‍ അവതരിപ്പിച്ചു. സ്ത്രീയാണെന്നും ഭരണാധികാരിയായിരുന്നുവെന്നും പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയാണെന്നും ജാമ്യഹര്‍ജിയുടെ വാദത്തിനിടെ പ്രതിഭാഗം വാദിച്ചിരുന്നു.

ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യം അനുവദിക്കരുതെന്ന് നവീന്‍ബാബുവിന്റെ കുടുംബവും ആവശ്യപ്പെട്ടു. എന്നാല്‍, അന്വേഷണത്തിന്റെ ഏതുഘട്ടത്തിലും സഹകരിക്കുമെന്നായിരുന്നു ദിവ്യയുടെ അഭിഭാഷകന്റെ വാദം.
ആദ്യം നവീന്‍ ബാബുവിന് ക്ളീൻ ചിറ്റ് നല്‍കി റിപ്പോര്‍ട്ട് കൊടുത്ത ജില്ലാ കളക്ടര്‍ പൊലീസിന് കൊടുത്ത മൊഴിയിൽ തെറ്റ് പറ്റിയെന്നു തന്നോട് നവീന്‍ ബാബു പറഞ്ഞതായി പറഞ്ഞു. ഇതാണ് പ്രതിഭാഗം ആയുധമാക്കിയത്.

പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലില്‍ റിമാന്‍ഡിലാണ് പിപി ദിവ്യ. ചൊവ്വാഴ്ചയാണ് റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്. ജില്ലാ കോടതി ജാമ്യം നിഷേധിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ദിവ്യയുടെ തീരുമാനം.

അതേസമയം, ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷിച്ചതെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. അഭിഭാഷകനുമായി ആലോചിച്ച് തുടര്‍നടപടികളിലേക്ക് കടക്കും. കൂടുതല്‍ പ്രതികരണം പിന്നീട് പറയാമെന്നും മഞ്ജുഷ പറഞ്ഞു. കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നാണ് സൂചന.

  • തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 3 പഞ്ചായത്തുകള്‍ നഷ്ടം; 17 ഇടത്ത് യുഡിഎഫ്, 11 ഇടത്ത് എല്‍ഡിഎഫ്, മൂന്നിടത്ത് ബിജെപി
  • നടിയെ ആക്രമിച്ച കേസ്; മുന്‍ ഡിജിപി ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി അതിജീവിത
  • യുകെ മെന്റല്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റിയില്‍ നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ്
  • കൊയിലാണ്ടിയില്‍ പുഴയില്‍ പൊക്കിള്‍കൊടി മുറിച്ചുമാറ്റാത്ത നവജാത ശിശുവിന്റെ മൃതദേഹം
  • രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസില്‍ തുടര്‍നടപടി കോടതി സ്റ്റേ ചെയ്തു
  • 'കുറച്ച് സിനിമയും കാശുമായപ്പോള്‍ അഹങ്കാരം'; നൃത്തം പഠിപ്പിക്കാന്‍ നടി ചോദിച്ചത് 5 ലക്ഷമെന്ന് മന്ത്രി ശിവന്‍കുട്ടി
  • ഒരു വയസുള്ള മകളുടെ മുന്നില്‍ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതിയ്ക്ക് വധശിക്ഷ
  • രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം, നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത
  • വൈദിക പദവിയില്‍നിന്ന് നേരിട്ട് കര്‍ദിനാള്‍ പദവിയില്‍; മാര്‍ ജോര്‍ജ് കൂവക്കാട്ട് ചരിത്രത്തില്‍
  • നവീന്‍ ബാബുവിന്റെ മരണം: അന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ; വേണ്ടെന്നു സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions