അസോസിയേഷന്‍

കണ്ണിനും കാതിനും കുളിര്‍മയായി കരോള്‍ ഗാന സന്ധ്യ ജോയ് ടു ദി വേള്‍ഡ് കവന്‍ട്രിയില്‍

കവന്‍ട്രി: യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗര്‍ഷോം ടിവിയും ലണ്ടന്‍ അസാഫിയന്‍സും സംയുക്തമായി നടത്തിവരുന്ന ഓള്‍ യുകെ എക്ക്യൂമെനിക്കല്‍ ക്രിസ്മസ് കരോള്‍ മത്സരത്തിന്റെ ഏഴാം സീസണ്‍ ഡിസംബര്‍ 7 ശനിയാഴ്ച കവന്‍ട്രിയില്‍ നടക്കും. കവന്‍ട്രി വില്ലന്‍ ഹാള്‍ സോഷ്യല്‍ ക്‌ളബില്‍ വച്ച് ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ സംഘടിപ്പിക്കുന്ന കരോള്‍ ഗാന സന്ധ്യയില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ഗായകസംഘങ്ങള്‍ മത്സരിക്കും. കരോള്‍ ഗാന മത്സരങ്ങള്‍ക്ക് ശേഷം പ്രമുഖ ഗായകരെയും സംഗീതജ്ഞരെയും അണിനിരത്തികൊണ്ട് ലണ്ടനിലെ പ്രമുഖ സംഗീത ബാന്‍ഡായ ലണ്ടന്‍ അസാഫിയന്‍സ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കല്‍ ഷോയും നടക്കും.

കഴിഞ്ഞവര്‍ഷങ്ങളിലേതുപോലെ തന്നെ തന്നെ കരോള്‍ ഗാന മത്സരത്തില്‍ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകര്‍ഷകങ്ങളായ ക്യാഷ് അവാര്‍ഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം സമ്മാനമായി 500 പൗണ്ടും, മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകള്‍ക്ക് ലഭിക്കുക. കൂടാതെ സ്‌പെഷ്യല്‍ ക്യാറ്റഗറികളിലായി വിവിധ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജോയ് ടു ദി വേള്‍ഡിന്റെ ആറാം പതിപ്പില്‍ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പതിനൊന്നു ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ കിരീടം ചൂടിയത് കവന്‍ട്രി വര്‍ഷിപ്പ് സെന്റര്‍ ഗായകസംഘമായിരുന്നു. ഹെര്‍മോന്‍ മാര്‍ത്തോമാ ചര്‍ച്ച് മിഡ്‌ലാന്‍ഡ്‌സ് രണ്ടാം സ്ഥാനവും, ഹാര്‍മണി ഇന്‍ ക്രൈസ്റ്റ് ക്വയര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സെന്റ് ജെയിംസ് മാര്‍ത്തോമാ ചര്‍ച്ച് ലണ്ടന്‍ നാലാം സ്ഥാനവും, സഹൃദയ ടണ്‍ബ്രിഡ്ജ് വെല്‍സ് അഞ്ചാം സ്ഥാനവും നേടി. ഏറ്റവും നല്ല അവതരണത്തിനുള്ള 'ബെസ്‌ററ് അപ്പിയറന്‍സ്' അവാര്‍ഡിന് ബിര്‍മിംഗ്ഹാം ക്‌നാനായ കാത്തലിക് അസോസിയേഷന്‍ അര്‍ഹരായി.

ജോയ് ടു ദി വേള്‍ഡ് സീസണ്‍ 7 അരങ്ങേറുന്ന കവന്‍ട്രി വില്ലന്‍ ഹാള്‍ സോഷ്യല്‍ ക്ലബിലെ വിശാലമായ ഓഡിറ്റോറിയവും അനുബന്ധസൗകര്യങ്ങളും മികച്ച പാര്‍ക്കിംഗ് സൗകര്യങ്ങളും ഈ സംഗീതസായാഹ്നത്തെ മികവുറ്റതാക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഉച്ചമുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്ന രുചികരമായ ഭക്ഷണ കൗണ്ടറുകള്‍, കേക്ക് സ്റ്റാളുകള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന വിവിധ പള്ളികളുടെയും , സംഘടനകളുടെയും ഗായകസംഘങ്ങളുടെയും സഹകരണത്തോടെ നടത്തുന്ന ഈ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ജോയ് ടു ദി വേള്‍ഡ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോഷി സിറിയക് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍: 07958236786 / 07720260194

പ്രോഗ്രാം നടക്കുന്ന വേദിയുടെ അഡ്രസ്: Willenhall Social Club, Robin Hood Rd, Coventry CV3 3BB

  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  • ഐ ഒ സി ഇപ്‌സ്വിച്ച് റീജിയന്റെ നേതൃത്വത്തില്‍ ഇന്ദിരാജി അനുസ്മരണം
  • യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയ്ക്ക് ആവേശകരമായ സമാപനം; ഐ എം എ ബാന്‍ബറി ചാപ്യന്മാര്‍
  • 'ജവഹര്‍ ബാല്‍ മഞ്ച്' മാതൃകയില്‍ 'കേരള ബാലജന സഖ്യം' രൂപീകരിക്കാന്‍ ഐഒസി (യുകെ) കേരള ചാപ്റ്റര്‍ ; ഉദ്ഘാടനം നവംബര്‍ 22ന് ബോള്‍ട്ടണില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions