ഈ ക്രിസ്തുമസ് കാലത്തിന്റെ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുവാനും തിരുപ്പറവിയെ വരവേല്‍ക്കുവാനുമായി ഒരു മനോഹര ക്രിസ്മസ് കരോള്‍ ഗാനം അണിയറയില്‍ ഒരുങ്ങുന്നു. യുകെയിലുള്ള ബ്രിസ്റ്റോള്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ദേവാലയത്തിലെ അംഗങ്ങളായ സുനോജ് തോമസ് ആലഞ്ചേരിലും സജി മാത്യു കാഞ്ഞിരപ്പള്ളിലും' വരികള്‍ എഴുതി ചിട്ടപ്പെടുത്തിയ താഴ്‌വരയിലെ താരാട്ട് എന്ന മനോഹര കരോള്‍ ഗാനം ഈയാഴ്ച പുറത്തിറങ്ങും.
സീ കേരളം സരിഗമപ റിയാലിറ്റി പ്രോഗ്രാമിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഗായകന്‍ ഭരത് സജികുമാര്‍ പാടി ആലപിച്ച് കലാഭവന്‍ രാജേഷ് കോട്ടയം ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ച ഈ മനോഹര ഗാനം രക്ഷകന്റെ ജനനം വിളിച്ചോതുന്ന ഈ പുണ്യ നാളുകളില്‍ മലയാളി മനസ്സുകളില്‍ തിരുപ്പിറവിയുടെ ആശംസകള്‍ നല്‍കുവാനായി എത്തും.