ബിസിനസ്‌

2025-ല്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍, പലിശ നിരക്കുകള്‍ എങ്ങനെയായിരിക്കും?

ബ്രിട്ടനില്‍ പലിശ നിരക്കുകള്‍ ഇപ്പോഴും ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. പണപ്പെരുപ്പത്തെ നേരിടാന്‍ കുത്തനെ ഉയര്‍ത്തിയ പലിശ നിരക്കുകള്‍ രണ്ടുതവണയായി നാമമാത്രമായ തോതില്‍ മാത്രമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറച്ചിട്ടുള്ളത്. പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ നിലകൊള്ളുകയും, ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ മോശം പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്യുമ്പോള്‍ 2025-ല്‍ മോര്‍ട്ട്‌ഗേജ് വിപണിക്ക് തിരിച്ചടിയാണ് സംഭവിക്കാനിടയുള്ളത് എന്നതാണ് സാധ്യത.

ഈ വര്‍ഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് എത്ര തവണ പലിശ കുറയ്ക്കുമെന്ന കാര്യത്തില്‍ സാമ്പത്തിക വിദഗ്ധര്‍ക്ക് പോലും പ്രവചനം അസാധ്യമായ നിലയിലാണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് വരെ മൂന്ന് തവണയെങ്കിലും 2025-ല്‍ പലിശ കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പ്രതീക്ഷ അസ്ഥാനത്താക്കി കേവലം ഒരു പലിശ കുറയ്ക്കലില്‍ ഈ വര്‍ഷം കാര്യങ്ങള്‍ ഒതുങ്ങുമെന്നാണ് പ്രവചനം വരുന്നത്.

കഴിഞ്ഞ വര്‍ഷം ആറ് തവണയെങ്കിലും പലിശ കുറയ്ക്കുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം . എന്നാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് രണ്ട് തവണ മാത്രമാണ് 2024-ല്‍ പലിശ കുറച്ചത്, ആഗസ്റ്റ്, നവംബര്‍ മാസങ്ങളില്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശമായ സ്ഥിതിയില്‍ നില്‍ക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ അത്ഭുതങ്ങളൊന്നും ഈ വര്‍ഷം പ്രതീക്ഷിക്കേണ്ടെന്നാണ് വിദഗ്ധരുടെ നിലപാട്.

വിലക്കയറ്റം ഉയരുന്നത് തുടരുകയും, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ താഴുകയും ചെയ്യുന്ന സ്റ്റാഗ്ഫ്‌ളേഷന്‍ സ്ഥിതിയാണ് യുകെയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനും തലവേദനയാണ്. സമ്പദ് വ്യവസ്ഥ തണുക്കുമ്പോള്‍ പലിശനിരക്ക് കുറച്ചാലാണ് ആവശ്യമായ ഉത്തേജനം നല്‍കാന്‍ കഴിയുക. എന്നാല്‍ പണപ്പെരുപ്പം ഉയര്‍ന്നനിലയില്‍ തുടരുന്നതിനാല്‍ നിരക്കുകളും മാറ്റമില്ലാതെ നിലനിര്‍ത്തേണ്ട അവസ്ഥയാണ്.


തുടര്‍ച്ചയായ രണ്ടാം മാസവും 2.5 ശതമാനത്തിനു മുകളിലാണ് പണപ്പെരുപ്പ നിരക്ക്. കഴിഞ്ഞ എട്ടു മാസത്തെ ഏറ്റവും വലിയ നിരക്കായ 2.6 ശതമാനമാണ് നവംബറില്‍ രേഖപ്പെടുത്തിയത്. ഇന്ധനവിലയിലും വസ്ത്രവിപണിയിലും ഉണ്ടായ മാറ്റങ്ങളാണ് പണപ്പെരുപ്പ നിരക്കിനെ കഴിഞ്ഞ മാസങ്ങളില്‍ സ്വാധീനിച്ചത്. ഒക്ടോബറില്‍ പണപ്പെരുപ്പം 2.3 ശതമാനമായിരുന്നു.

പണപ്പെരുപ്പ നിരക്ക് കുതിച്ചുയര്‍ന്ന് 11 ശതമാനത്തിലെത്തിയപ്പോഴാണ് അതിനൊപ്പം പലിശ നിരക്കും ഉയര്‍ന്നത്. 0.25 ശതമാനത്തില്‍ നിന്നാണ് പലിശ നിരക്ക് പണപ്പെരുപ്പത്തിനൊപ്പം വളര്‍ന്ന് 5.50 ശതമാനം വരെയെത്തിയത്. പിന്നീട് പണപ്പെരുപ്പ നിരക്ക് രണ്ടര ശതമാനത്തിലെത്തിയപ്പോള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മൂന്നു തവണയായി 0.25 ശതമാനം വീതം പലിശ നിരക്ക് കുറച്ച് 4.75 ല്‍ എത്തിച്ചു. ഇനിയും കുറവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ആശങ്കയായി പണപ്പെരുപ്പത്തിന്റെ പുതിയ കണക്ക് പുറത്തുവന്നത്.

  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions