നാട്ടുവാര്‍ത്തകള്‍

തിരുവനന്തപുരത്ത് നിന്ന് ഹീത്രൂവിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുന്നു

തിരുവനന്തപുരം: ലണ്ടനിലെ ഹീത്രുവിലേക്കും തായ്ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലേക്കും തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള വിമാനസര്‍വീസ് തുടങ്ങുന്നു. എയര്‍ഏഷ്യയാണ് ബാങ്കോക്ക് സര്‍വീസിനായി രംഗത്തുള്ളത്. ഇതോടെ തായ്ലാന്‍ഡിലേക്കുള്ള സഞ്ചാരികള്‍ക്ക് നേരിട്ടുള്ള സര്‍വീസ് ലഭ്യമാവും.അദാനിയുടെ നടത്തിപ്പിലുള്ള ലഖ്‌നൗ വിമാനത്താവളത്തില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസിന് ബാങ്കോക്കിലേക്ക് സര്‍വീസുണ്ട്. അവരും തിരുവനന്തപുരത്തു നിന്നുള്ള ബാങ്കോക്ക് സര്‍വീസിന് അനുമതിക്ക് ശ്രമിക്കുന്നുണ്ട്. ഓര്‍ഡര്‍ ചെയ്തിരിക്കുന്ന പുതിയ വിമാനങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസ് ബാങ്കോക്ക് സര്‍വീസ് തുടങ്ങുമെന്നാണ് അറിയുന്നത്.

നേരിട്ടുള്ള സര്‍വീസുകള്‍ വരുന്നതോടെ തായ്ലാന്‍ഡിലേക്ക് കേരളത്തില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് കൂടും.അടുത്ത വേനല്‍ക്കാല സീസണില്‍ എയര്‍ഏഷ്യ തിരുവനന്തപുരം- ബാങ്കോക്ക് സര്‍വീസ് പ്രഖ്യാപിച്ചേക്കും. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക് എയര്‍ഇന്ത്യയുടെ സര്‍വീസിനായും നടപടി പുരോഗമിക്കുകയാണ്.

യു.കെയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഹീത്രുവിലേക്ക് നേരിട്ടുള്ള സര്‍വീസിനാണ് അനുമതി തേടിയത്. ഹീത്രു സര്‍വീസ് വരുന്നതോടെ ലണ്ടനില്‍ പഠനത്തിനും ജോലിക്കുമായി പോകുന്ന മലയാളികള്‍ക്ക് നാട്ടിലേക്ക് നേരിട്ടുള്ള യാത്രാസൗകര്യമൊരുങ്ങും. വേനല്‍ക്കാല ഷെഡ്യൂളില്‍ ഹീത്രു സര്‍വീസ് പ്രഖ്യാപിക്കാനിടയുണ്ടെന്ന് വിമാനത്താവള അധികൃതര്‍ പറയുന്നു.


ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, തായ്ലാന്‍ഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്കുള്ള കണക്ടിവിറ്റിക്കായി മലേഷ്യയിലേക്ക് രണ്ട് വിമാനക്കമ്പനികള്‍ തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് നടത്തുന്നുണ്ട്.മലേഷ്യന്‍ എയര്‍ലൈന്‍സ്,എയര്‍ഏഷ്യ എന്നിവയ്ക്കാണ് മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് സര്‍വീസുള്ളത്. കൊച്ചിയിലേക്കാള്‍ കുറഞ്ഞ നിരക്കിലാണ് മിക്കപ്പോഴും ഈ സര്‍വീസുകള്‍.തിരുവനന്തപുരത്ത് ഏറ്റവും യാത്രക്കാരുള്ളത് എയര്‍ഇന്ത്യ എക്‌സ്പ്രസ്,ഇന്‍ഡിഗോ,എയര്‍അറേബ്യ വിമാനക്കമ്പനികള്‍ക്കാണ്.


  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി; ക്രൂരമായി ചൂഷണം ചെയ്‌തെന്ന് 23കാരി
  • റീവ്‌സിന്റെ ബജറ്റിന്റെ ആദ്യ ഇര! ഒബിആര്‍ മേധാവി രാജിവെച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions