നാട്ടുവാര്‍ത്തകള്‍

ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ആദ്യം ലക്ഷ്യമിട്ടത് ജിതിനെ മാത്രം

വടക്കന്‍ പറവൂര്‍: ചേന്ദമംഗലത്ത് ദമ്പതികളെയും മകളെയും അയല്‍വാസിയായ യുവാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചേന്ദമംഗലം പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (കണ്ണന്‍, 60), ഭാര്യ ഉഷ (52), മകള്‍ വി​നി​ഷ (32) എന്നി​വരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ വി​നി​ഷയുടെ ഭര്‍ത്താവ് ജി​തി​ന്‍ ബോസിന് (36) പരിക്കേറ്റു. ജിതിനെ മാത്രം ആക്രമിക്കുകയായിരുന്നു ഉദ്ദേശമെന്ന് പ്രതി റി​തു ജയന്‍ പൊലീസിന് മൊഴി നല്‍കി.

ജിതിനെ ആക്രമിക്കുന്നത് തടുക്കാന്‍ ശ്രമിച്ചപ്പോഴാണ് വേണുവിനെയും ഉഷയേയും ആക്രമിച്ചത്. ഇതുകണ്ട് ഓടിയെത്തിയ വിനിഷയുടെ തലയ്ക്കടിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ആക്രമണത്തിന്‌ ശേഷം പ്രതി വസ്ത്രം മാറി പുറത്തിറങ്ങിയെന്ന് പൊലീസ്‌ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ജിതിനും അയല്‍വാസികളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.

റിതു രാജിനെ ഇന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്യും. മുന്‍ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ജി​തി​ന്‍ ബോസിപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടത്തും. ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്‌കാരം വൈകിട്ട് നടക്കും.

പ്രതി റിതു സ്ഥിരം കുറ്റവാളി ആണെന്ന് പോലീസ് പറയുന്നു. കഞ്ചാവ് അടക്കമുള്ള ലഹരിമരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നയാളാണ് റിതുവെന്നും അയല്‍വാസികളുമായി നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. റിതുവിനെതിരേ പോലീസില്‍ പല തവണ പരാതിപ്പെട്ടിരുന്നുവെങ്കിലും മാനസിക ചികിത്സയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടുകയായിരുന്നു പതിവെന്നും നാട്ടുകാര്‍ പറയുന്നു.

വ്യക്തിവൈരാഗ്യം മൂലമാണ് പ്രതി ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. കൊലപാതകത്തിനു ശേഷം ജിതിന്റെ ബൈക്ക് എടുത്താണ് റിതു പോലീസ് സ്റ്റേഷനിലേക്ക് പോയത്.

  • തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം
  • എംപിമാരുടെ ശമ്പളം കൂട്ടി; ദിവസ അലവന്‍സിലും പ്രതിമാസ പെന്‍ഷനിലും വര്‍ധനവ്
  • ആലപ്പുഴയില്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്ത് ജീവനക്കാരെ കയ്യേറ്റം ചെയ്തു യുകെ പൗരന്‍
  • ഭര്‍ത്താവ് ജീവനൊടുക്കുന്നതിന്റെ ലൈവ് വീഡിയോ 44 മിനിറ്റുകള്‍ കണ്ടു നിന്ന ഭാര്യയ്‌ക്കെതിരെ കേസ്
  • തൊടുപുഴയില്‍ കാണാതായ ബിജുവിനെ തട്ടിക്കൊണ്ടുപോയി കാറില്‍ വച്ച് കൊലപ്പെടുത്തി മാന്‍ഹോളില്‍ തള്ളി
  • യുകെയിലേയ്ക്ക് പോകുന്ന സഹോദരിയെ യാത്രയാക്കാന്‍ എത്തിയ നഴ്സ് റോഡപകടത്തില്‍ മരിച്ചു
  • കാതോലിക്ക വാഴിക്കല്‍ ചടങ്ങില്‍ സുരേഷ് ഗോപിക്ക് ക്ഷണം; സഭ പ്രധാനമന്ത്രിക്ക് പുറമേ നേരിട്ട് കത്തയച്ചത് സുരേഷ് ഗോപിക്ക് മാത്രം
  • അഭയാര്‍ത്ഥി അപേക്ഷ നിരസിച്ച ആളുകളെ നാടുകടത്താന്‍ ലേബര്‍ പദ്ധതി വരുന്നു
  • ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ തീപിടുത്തം; തീ അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്സ് കണ്ടത് മുറി നിറയെ കെട്ടുകണക്കിന് പണം
  • രണ്ടര വര്‍ഷത്തിനിടെ പ്രധാനമന്ത്രി മോദി നടത്തിയത് 38 വിദേശ യാത്രകള്‍; ചെലവ് 258 കോടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions