നാട്ടുവാര്‍ത്തകള്‍

കൊച്ചിയില്‍ വിമാനമിറങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ (സിയാല്‍) അതിവേഗ ഇമിഗ്രേഷന്‍ പദ്ധതിക്ക് തുടക്കമായി. ഉദ്യോഗസ്ഥ സഹായമില്ലാതെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാമി(എഫ്.ടി.ഐ ടി.ടി.പി)നാണ് തുടക്കമായത്.

ആഭ്യന്തര യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസ് രഹിത പ്രവേശനമൊരുക്കുന്ന ഡിജിയാത്ര സംവിധാനം നേരത്തെ സിയാലില്‍ പ്രവര്‍ത്തനമാരംഭിപിച്ചിരുന്നു. എഫ്.ടി.ഐ ടി.ടി.പി സംവിധാനത്തിലൂടെ രാജ്യാന്തര യാത്രക്കാര്‍ക്ക് വെറും 20 സെക്കന്‍ഡില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാം.

ഇമിഗ്രേഷന്‍ അറൈവല്‍, ഡിപ്പാര്‍ച്ചര്‍ മേഖലകളിലായി നാല് വീതം ബയോമെട്രിക് ഇ ഗേറ്റുകള്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷനായി സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍ ഒഫ് ഇന്ത്യ (ഒ.സി.ഐ) കാര്‍ഡുടമകള്‍ക്കും ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.

പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ വിജയകരമായി അപ്ലോഡ് ചെയ്താല്‍ അടുത്ത ഘട്ടമായ ബയോമെട്രിക് എന്റോള്‍മെന്റിലേയ്ക്ക് കടക്കാം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എന്റോള്‍മെന്റ് കൗണ്ടറുകള്‍ സിയാലിലെ എഫ്.ആര്‍.ആര്‍.ഒ ഓഫീസിലും ഇമിഗ്രേഷന്‍ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്.

ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രകള്‍ക്കും സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗപ്പെടുത്താം. സ്മാര്‍ട്ട് ഗേറ്റില്‍ ആദ്യം പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്യണം. രജിസ്ട്രേഷനുണ്ടെങ്കില്‍ ഗേറ്റുകള്‍ താനെ തുറക്കും. തുടര്‍ന്ന് രണ്ടാം ഗേറ്റിലെ ക്യാമറയില്‍ മുഖം കാണിക്കാം. സിസ്റ്റം നിങ്ങളുടെ മുഖം തിരിച്ചറിയുന്നതോടെ ഗേറ്റ് തുറന്ന് ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാകും. പ്രവാസികളുടെ കാലങ്ങളായുള്ള കാത്തിരിപ്പ് ദുരിതത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

  • തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം
  • എംപിമാരുടെ ശമ്പളം കൂട്ടി; ദിവസ അലവന്‍സിലും പ്രതിമാസ പെന്‍ഷനിലും വര്‍ധനവ്
  • ആലപ്പുഴയില്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്ത് ജീവനക്കാരെ കയ്യേറ്റം ചെയ്തു യുകെ പൗരന്‍
  • ഭര്‍ത്താവ് ജീവനൊടുക്കുന്നതിന്റെ ലൈവ് വീഡിയോ 44 മിനിറ്റുകള്‍ കണ്ടു നിന്ന ഭാര്യയ്‌ക്കെതിരെ കേസ്
  • തൊടുപുഴയില്‍ കാണാതായ ബിജുവിനെ തട്ടിക്കൊണ്ടുപോയി കാറില്‍ വച്ച് കൊലപ്പെടുത്തി മാന്‍ഹോളില്‍ തള്ളി
  • യുകെയിലേയ്ക്ക് പോകുന്ന സഹോദരിയെ യാത്രയാക്കാന്‍ എത്തിയ നഴ്സ് റോഡപകടത്തില്‍ മരിച്ചു
  • കാതോലിക്ക വാഴിക്കല്‍ ചടങ്ങില്‍ സുരേഷ് ഗോപിക്ക് ക്ഷണം; സഭ പ്രധാനമന്ത്രിക്ക് പുറമേ നേരിട്ട് കത്തയച്ചത് സുരേഷ് ഗോപിക്ക് മാത്രം
  • അഭയാര്‍ത്ഥി അപേക്ഷ നിരസിച്ച ആളുകളെ നാടുകടത്താന്‍ ലേബര്‍ പദ്ധതി വരുന്നു
  • ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ തീപിടുത്തം; തീ അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്സ് കണ്ടത് മുറി നിറയെ കെട്ടുകണക്കിന് പണം
  • രണ്ടര വര്‍ഷത്തിനിടെ പ്രധാനമന്ത്രി മോദി നടത്തിയത് 38 വിദേശ യാത്രകള്‍; ചെലവ് 258 കോടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions