യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഇനി ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ്; ജനന-മരണ രജിസ്‌ട്രേഷനും ഓണ്‍ലൈനില്‍

ലണ്ടന്‍: യുകെ - വീസ അക്കൗണ്ടിലൂടെ ബി.ആര്‍.പി. കാര്‍ഡുകള്‍ ഡിജിറ്റലാക്കിയതിനു പിന്നാലെ ബ്രിട്ടനില്‍ ഡ്രൈവിങ് ലൈസന്‍സും ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റുന്നു. പുതുതായി ആവിഷ്കരിക്കുന്ന ഗവണ്‍മെന്റ് സ്മാര്‍ട്ട് ഫോണ്‍ ആപ്പിന്റെ സഹായത്തോടെയാകും ഡ്രൈവിങ് ലൈസന്‍സുകള്‍ ഡിജിറ്റലായി മാറുക. വിമാനയാത്ര, വോട്ടിങ്, മദ്യം, സിഗരറ്റ് തുടങ്ങിയവയുടെ വിപണനം എന്നിവയ്ക്ക് ഈ ഡിജിറ്റല്‍ ഐഡന്റിഫിക്കേഷന്‍ സഹായകമാകും.

ലൈസന്‍സുകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറിയാലും കാര്‍ഡ് രൂപത്തിലുള്ള ലൈസന്‍സുകള്‍ തല്‍കാലത്തേക്ക് തുടരും. GOV.UK വെബ്സൈറ്റില്‍ പ്രത്യേക വാലറ്റ് രൂപത്തിലാകും ഡിജിറ്റല്‍ ലൈസന്‍സ് സൂക്ഷിക്കാന്‍ സൗകര്യം ഒരുക്കുക. ബാങ്കിങ് ആപ്പുകള്‍ക്കു സമാനമായ സുരക്ഷാ കവചം ഒരുക്കിയാണ് ഇതിന്റെ സംരംക്ഷണം ബയോമെട്രിക് മള്‍ട്ടിഫാക്ടര്‍ സെക്യൂരിറ്റി സംവിധാനങ്ങളൊരുക്കിയാകും ഇതിലേക്ക് ശരിയായ ഉടമസ്ഥമന് മാത്രം പ്രവേശനം അനുവദിക്കുക.

സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനജീവിതം കൂടുതല്‍ സുഖകരമാക്കുന്നതിന്റെയും പൊതുജനസേവനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിന്റെയും ഭാഗമാണ് ഈ പരിഷ്കരണമെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. സാങ്കേതികവിദ്യയുടെ വികസനം ഡിജിറ്റല്‍ ഐഡന്റിറ്റി കൂടുതല്‍ സുതാര്യവും സുരക്ഷിതവുമാക്കിയിട്ടുണ്ട്. ഇതിന്റെ പ്രയോജനം പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുക എന്നതാണ് ഈ പരിഷ്കരണത്തിന്റെ ലക്ഷ്യം. സൂപ്പര്‍മാര്‍ക്കറ്റ് ചെക്ക്ഔട്ടുകളിലും മറ്റും സ്റ്റാഫിന്റെ സഹായത്തിനു കാത്തുനില്‍ക്കാതെ സ്വന്തം വയസ്സും വ്യക്തിത്വവും തെളിയിക്കാന്‍ ഡിജിറ്റല്‍ ലൈസന്‍സുകള്‍കൊണ്ട് സാധിക്കും. ഈ വര്‍ഷം അവസാനത്തോടെ പുതിയ പരിഷ്കരണം പൂര്‍ണമായും നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഷോപ്പുകളിലും ബാറുകളിലും മറ്റും ഡിജിറ്റല്‍ ലൈസന്‍സ് ഉപയോഗിക്കുമ്പോള്‍ വിലാസവും മറ്റു വ്യക്തിഗത വിവരങ്ങളും മറച്ചുവയ്ക്കാനുള്ള പ്രത്യേക സംവിധാനം ആപ്പില്‍ ഉണ്ടാകും. 2023ലെ കണക്കനുസരിച്ച് ബ്രിട്ടനില്‍ 50 മില്യണ്‍ ഡ്രൈവിങ് ലൈസന്‍സുകളാണുള്ളത്. ഡി.വി.എല്‍.എയുടെ സഹകരണത്തോടെ സര്‍ക്കാര്‍ 2016ല്‍ ആരംഭിച്ച പദ്ധതിയാണ് ഒന്‍പതു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടപ്പാകുന്നത്.

ഗവണ്‍മെന്റ് നല്‍കുന്ന സേവനങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായി ജനന-മരണങ്ങളും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഒരുങ്ങുന്നുണ്ട്. ടെക്‌നോളജി സെക്രട്ടറിയുടെ പ്ലാന്‍ ഫോര്‍ ചേഞ്ച് പ്രകാരമാണ് സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള നീക്കങ്ങള്‍. പൊതുമേഖലയിലെ കമ്പ്യൂട്ടര്‍ സിസ്റ്റവും, സാങ്കേതികവിദ്യയുടെ ഉപയോഗവും ആധുനികവത്കരിക്കുന്നതിലൂടെ 45 ബില്ല്യണ്‍ പൗണ്ട് ലാഭിക്കാമെന്നാണ് പീറ്റര്‍ കൈല്‍ വ്യക്തമാക്കുന്നത്. ജനന, മരണങ്ങള്‍ നേരിട്ട് രജിസ്ട്രാറുടെ മുന്നില്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് 1953-ലെ നിയമം അനുസരിച്ചാണ്.

ഓസ്ട്രേലിയ, ഡെന്മാര്‍ക്ക്, ഐസ്‌ലന്‍ഡ്, നോര്‍വേ എന്നിവിടങ്ങളിലും ചില അമേരിക്കന്‍ സ്റ്റേറ്റുകളിലും ഡിജിറ്റല്‍ ലൈസന്‍സ് ഇപ്പോള്‍തന്നെ നിലവിലുണ്ട്. കൂടുതല്‍ ലൈസന്‍സ് ഹോള്‍ഡേഴ്‌സ് ഉണ്ടാകുന്നതോടെ ഡിജിറ്റല്‍ സംവിധാനം അനിവാര്യമായി വരും. ഡിജിറ്റല്‍ ഡ്രൈവിങ് സംവിധാനം ഏറെ സുരക്ഷിതവുമാണ്.

  • ജീവിതചെലവ്, സുരക്ഷ ഭീഷണി; ഓരോ 75 സെക്കന്റിലും ഒരാള്‍ വീതം ലണ്ടന്‍ വിടുന്നു
  • ജെസ് റൂള്‍ നിലവില്‍, എല്ലാ ജിപി പ്രാക്ടീസുകളിലും പരസ്യപ്പെടുത്തും; രോഗികള്‍ക്ക് ആശ്വാസമാകും
  • ഗൊറെറ്റി കൊടുങ്കാറ്റ് സൃഷ്ടിച്ച വിനാശത്തിന് ശേഷം മഞ്ഞ് തിരിച്ചുവരുന്നു; മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്
  • വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍
  • 2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ
  • എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍
  • ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു
  • ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍
  • വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത
  • നാടകീയമായ രാജിക്കുമുമ്പേ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി കെമി ബാഡെനോക്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions