ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ചികിത്സാരംഗത്തേക്ക് ഒരു യുവ മലയാളി ഡോക്ടര്‍ കൂടി കടന്നുവരുന്നു. ലാത്വിയയിലെ റിഗ സ്ട്രാഡിന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉന്നത വിജയം നേടി ഡോ. ജ്യോതിന്‍ ജോസഫ് ആണ് ചികിത്സാരംഗത്തേക്ക് എത്തുന്നത്. ലൂക്കന്‍ സാര്‍സ്ഫീല്‍ഡ് ക്ലബ്ബില്‍ ഹര്‍ലിങ് കളിച്ചിരുന്ന ജ്യോതിന് സ്‌പോര്‍ട്‌സ് ഇഞ്ചുറി വിഭാഗത്തില്‍ ഓര്‍ത്തോപീഡിക് സര്‍ജനാകാനാണ് ആഗ്രഹം.
ലൂക്കനിലെ ആദ്യകാല കുടിയേറ്റക്കാരും, ഡബ്ലിന്‍ സെന്റ് ജയിസ് ഹോസ്പിറ്റലിലെ ജീവനക്കാരുമായ ജോയി മുളന്താനത്തിന്റെയും, (ജോസഫ് വര്‍ഗീസ്) ജിജ വര്‍ഗീസിന്റെയും മകനായ ജ്യോതിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അക്കാദമിക് രംഗത്ത് സ്‌കോളര്‍ഷിപ്പും കരസ്ഥമാക്കിയിരുന്നു.
ബാച്ചിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് (23 വയസ്സ്) ജ്യോതിന്‍. ജ്യോതിന്റെ സഹോദരന്‍ ജെമിന്‍ ജോസഫ് ഡബ്ലിനില്‍ സോഷ്യല്‍ കെയര്‍ സെക്റ്ററില്‍ ജോലി ചെയ്യുന്നു. ഇരുവരും സിറോ മലബാര്‍ കാതലിക് ചര്‍ച്ചിലെ സജീവ അംഗങ്ങളും ലൂക്കന്‍ യൂത്ത് ക്ലബ്, ലൂക്കന്‍ മലയാളി ക്ലബ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ സംഘടനകളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവരുമാണ്.