യു.കെ.വാര്‍ത്തകള്‍

ഷെഫീല്‍ഡില്‍ സ്കൂളില്‍ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു; 15 വയസുകാരന്‍ അറസ്റ്റില്‍

യുകെയിലെ കൗമാരക്കാര്‍ക്കിടയിലെ കത്തിയാക്രമണങ്ങളും മരണങ്ങളും പെരുകുന്നു. ഷെഫീല്‍ഡിലെ ഒരു സ്കൂളില്‍ 15 വയസ്സുള്ള വിദ്യാര്‍ഥിയാണ് ഏറ്റവും ഒടുവില്‍ കുത്തേറ്റ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.17നാണ് ഓള്‍ സെയിന്റ്സ് കാത്തലിക് ഹൈസ്കൂളില്‍ സംഭവം നടന്നത്.

ഹാര്‍വി വില്‍ഗൂസ് എന്ന വിദ്യാര്‍ഥിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഹാര്‍വിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം 4 മണിയോടെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ മറ്റൊരു 15 വയസ്സുള്ള വിദ്യാര്‍ഥിയെ കൊലപാതക കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് ക്ലാസ്സ്‌റൂമുകള്‍ അടച്ചിടുകയും സ്കൂള്‍ ഗ്രൗണ്ടുകള്‍ അടക്കുകയും ചെയ്തു. പൊലീസും എമര്‍ജന്‍സി സര്‍വീസുകളും സ്ഥലത്തെത്തിയിരുന്നു.സ്കൂളിന് പുറത്ത് നിരവധി ആളുകള്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും ഹാര്‍വിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഹാര്‍വി കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് വരെ സുഹൃത്ത് ഭീഷണി മെസ്സേജുകള്‍ അയ്ച്ചതായി പറയപ്പെടുന്നു. കഴിഞ്ഞ ആഴ്ച സ്കൂളില്‍ വെച്ച് ഹാര്‍വിയെ ഒരാള്‍ കത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ കേസില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും വിവരങ്ങള്‍ അറിയാമെങ്കില്‍, 101 എന്ന നമ്പറില്‍ വിളിക്കാനോ അല്ലെങ്കില്‍ 0800 555 111 എന്ന നമ്പറില്‍ ക്രൈംസ്റ്റോപ്പേഴ്സുമായി ബന്ധപ്പെടാനോ പൊലീസ് അഭ്യര്‍ത്ഥിച്ചു.

  • യുകെയിലെ മലയാളി സംരഭകര്‍ക്ക് ഇന്നോവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതി
  • സമ്മര്‍ ക്യാമ്പില്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ 76-കാരനായ അധ്യാപകന് 24 വര്‍ഷം ജയില്‍
  • ലിഡില്‍ മിനിമം വേജ് മണിക്കൂറിന് 14.45 പൗണ്ട്; നാലാഴ്ച പറ്റേണിറ്റി ലീവും
  • യുകെയില്‍ വിസ ചട്ടലംഘനം; കെയര്‍ ഹോമുകളുടെ ലൈസന്‍സ് കൂട്ടത്തോടെ റദ്ദാക്കി ഹോം ഓഫീസ്, മലയാളി ജീവനക്കാരും ആശങ്കയില്‍
  • 40 ലേബര്‍ എംപിമാര്‍ എതിര്‍ത്തിട്ടും വിവാദ പി ആര്‍ നിയമം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • എപ്സ്റ്റീനുമായി മുന്‍ അംബാസഡര്‍ക്ക് ബന്ധം; മാപ്പു ചോദിച്ച് കീര്‍ സ്റ്റാര്‍മര്‍
  • സമരം നിര്‍ത്താന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് കൂടിയ ശമ്പളവര്‍ധന പാക്കേജുമായി വെസ് സ്ട്രീറ്റിംഗ്
  • ഇംഗ്ലണ്ടില്‍ ഭവന രഹിതരായ അഭയാര്‍ത്ഥി കുടുംബങ്ങളുടെ എണ്ണം നാലു വര്‍ഷത്തിനിടെ അഞ്ചിരട്ടിയായി
  • രണ്ടാഴ്ചയ്ക്കുള്ളില്‍ വരുന്നത് കടുത്ത മഞ്ഞ് വീഴ്ച; ജാഗ്രത വേണം
  • വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത് ജലാശയത്തില്‍; കുടുംബത്തിന്റെ പരാതി ഹൈക്കമ്മീഷനിലേക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions