അസോസിയേഷന്‍

ലിവര്‍പൂള്‍ മലയാളി അസോസിയേഷന് നവ നേതൃത്വം


ലിവര്‍പൂള്‍: അടുത്ത കാലത്ത് ലിവര്‍പൂള്‍ ലിമ ഒരുക്കിയ പരിപാടിയാണ് ചോദിക്കൂ പറയാം എന്നത്. യുകെയിലേക്ക് കുടിയേറിയ ചെറുപ്പക്കാര്‍ക്ക് വേണ്ടി നടത്തിയ പരിപാടിയുടെ ടൈറ്റില്‍ പോലെ തന്നെ വ്യത്യസ്തമാണ് എന്നും ലിമയുടെ ഇവന്റുകള്‍. സാധാരണ സംഘടനകള്‍ രണ്ടു പതിറ്റാണ്ടായി യുകെയില്‍ ഉള്ള മലയാളികളിലേക്ക് കണ്ണും കാതും കൂര്‍പ്പിക്കുമ്പോള്‍ പുതുതായി എത്തിയവരെ ചേര്‍ത്ത് പിടിക്കാന്‍ ലിമയെ പോലെ തയാറായ സംഘടനകള്‍ ചുരുക്കമാണ്.

ഓണക്കാലത്തും മറ്റും ലിമ അവതരിപ്പിക്കുന്ന വ്യത്യസ്ത പരിപാടികളോട് കിട പിടിക്കാന്‍ കെല്‍പ്പുള്ള മറ്റു പരിപാടികള്‍ യുകെയില്‍ തന്നെ വിരളമാണ് താനും. ഇപ്പോള്‍ 25 വയസിലേക്ക് നീങ്ങുന്ന ലിമയുടെ പുതിയ നേതൃത്വം പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഏവരുടെയും നോട്ടം ഈ സംഘടനയിലേക്ക് തന്നെയാണ്. 25 ലെത്തിയപ്പോള്‍ യൗവനത്തിന്റെ ചുറുചുറുക്ക് പ്രകടിപ്പിക്കുക എന്ന ദൗത്യമാണ് ഇപ്പോള്‍ സംഘടനയെ കാത്തിരിക്കുന്നതും.

മലയാളികള്‍ക്ക് സാംസ്‌കാരിക കൂടിച്ചേരലുകള്‍ക്ക് വേദിയൊരുക്കുന്നതിനൊപ്പം ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ ശക്തമായി ഇടപെട്ടുകൊണ്ടും സര്‍വോപരി ഇന്ത്യന്‍ സമൂഹത്തിന്റെ സര്‍വ്വോന്മുഖമായ ഉന്നമനം മാത്രം ലക്ഷ്യമാക്കിയാണ് ലിമ പ്രവര്‍ത്തിക്കുന്നത്. ജനുവരി 26ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ലിമ നടത്തിയ വിവിധ സാംസ്‌കാരിക പരിപാടികളും സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളും സമ്മേളനം വിലയിരുത്തി. വരും വര്‍ഷങ്ങളില്‍ ലിമ നടത്തേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് വിപുലമായ ചര്‍ച്ചകളും നടന്നു.

കഴിഞ്ഞ 25 വര്‍ഷത്തോളമായി ലിവര്‍പൂള്‍ മലയാളി സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ലിമയുടെ 2025-2026 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഐക്യകണ്‌ഠേനയാണ് തിരഞ്ഞെടുത്തത്. ഈ വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി പ്രസിഡന്റ് സോജന്‍ തോമസ്, സെക്രട്ടറി ആതിര ശ്രീജിത്ത്, വൈസ് പ്രസിഡന്റ് ഹരികുമാര്‍ ഗോപാലന്‍, ജോയിന്റ് സെക്രട്ടറി ബ്ലെസ്സന്‍ രാജന്‍, ട്രഷറര്‍ ജോസ് മാത്യു, പി.ആര്‍.ഒ. മനോജ് ജോസഫ്, ഓഡിറ്റര്‍ ജോയ്‌മോന്‍ തോമസ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ആര്‍ട്‌സ് ക്ലബ് കോഓഡിനേറ്റേഴ്സായി ജിജോ വര്‍ഗീസ്, പൊന്നു രാഹുല്‍, രജിത് രാജന്‍, രാഖി സേനന്‍ എന്നിവരെയും സോഷ്യല്‍ മീഡിയ മാനേജരായി ജിജോ കുരുവിളയെയും സ്‌പോര്‍ട്‌സ് കോഓഡിനേറ്ററായി അരുണ്‍ ഗോകുലിനെയും തിരഞ്ഞെടുത്തു. കമ്മിറ്റി മെമ്പേഴ്‌സായി അനില്‍ ഹരി, സെബാസ്റ്റ്യന്‍ ജോസഫ്, മാത്യു അലക്‌സാണ്ടര്‍, ബാബു ജോസഫ്, സൈബുമോന്‍ സണ്ണി, റ്റിജു ഫിലിപ്പ്, അലന്‍ ജേക്കബ്, കുര്യാക്കോസ് ഇ ജെ, ജോബി ദേവസ്യ, ബിജു ജോര്‍ജ്, സിന്‍ഷോ മാത്യു, ജനീഷ് ജോഷി, റോണി വര്‍ഗീസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ കോര്‍ത്തിണക്കിക്കൊണ്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റിയാണ് 2025-2026 ലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

  • യുക്മ വെയില്‍സ് റീജിണല്‍ പൊതുയോഗം 29ന് ന്യൂപോര്‍ട്ടില്‍
  • യുക്മ - ട്യൂട്ടേഴ്സ് വാലി സൗജന്യ ട്യൂഷന്‍ ക്ളാസ്സുകള്‍; മാത്‌സ്, ഇംഗ്ളീഷ്, കെമിസ്ട്രി വിഷയങ്ങളില്‍ പ്രത്യേക കോച്ചിംഗുകള്‍
  • കേരള നഴ്സസ് യുകെ രണ്ടാമത് കോണ്‍ഫറന്‍സും നഴ്‌സസ് ഡേ ആഘോഷങ്ങളും മെയ് 17ന് ലെസ്റ്ററില്‍
  • യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് റീജിയണല്‍ സ്‌പോര്‍ട്‌സ് ജൂണ്‍ 21 ന്
  • മാഞ്ചസ്റ്ററില്‍ നിന്നും കേരളത്തിലേക്കും തിരിച്ചും സാഹസിക കാര്‍ യാത്രയുമായി മലയാളി സംഘം
  • കബഡി ലോകകപ്പ് - 2025 വെയില്‍സ് ടീമില്‍ മലയാളികള്‍ക്കഭിമാനമായി പുരുഷ ടീമില്‍ അഭിഷേക് അലക്സ്, വനിതാ ടീമില്‍ ജീവാ ജോണ്‍സണ്‍, വോള്‍ഗാ സേവ്യര്‍, അമൃത
  • സിപിഎം ലണ്ടന്‍ സമ്മേളനം: ആദ്യ മലയാളി സെക്രട്ടറിയായി ജനേഷ് നായര്‍
  • നവനേതൃത്വം കര്‍മ്മപഥത്തിലേയ്ക്ക്; യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന്
  • കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ നൃത്തോത്സവത്തിനോടനുബന്ധിച്ച് പ്രമുഖരെ ആദരിക്കുന്നു
  • കവന്‍ട്രിയില്‍ 'ശ്രീനാരായണ ഗുരു ഹാര്‍മണി' മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions