യുണിയന്‍ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസോസിയേഷന്‍സ് (UUKMA) ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് റീജിയന്‍ 2025-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ കഴിഞ്ഞ ദിവസം നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വച്ച് തിരഞ്ഞെടുത്തു. മിഡ്ലാന്‍ഡ്സ് റീജിയന്റെ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 9 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ബര്‍മിംങ്‌ഹാമിലെ കോര്‍പ്പസ് ക്രിസ്റ്റി കാത്തലിക് ചര്‍ച്ച് ഹാളില്‍ നടന്നു.
പൊതുയോഗത്തില്‍ പ്രസിഡന്റ് ജോര്‍ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് ദേശീയ സമിതിയംഗം ജയകുമാര്‍ നായര്‍ സ്വാഗതം ആശംസിച്ചു. യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കുര്യന്‍ ജോര്‍ജ്, യുക്മ ട്രഷറര്‍ ഡിക്സ് ജോര്‍ജ്, പി ആര്‍ഒ അലക്സ് വര്‍ഗീസ് എന്നിവരും യോഗത്തില്‍ സംബന്ധിച്ചു. ലൂയിസ് മേനാച്ചേരി പ്രവര്‍ത്തന റിപ്പോര്‍ട്ടും, വരവ് ചിലവ് കണക്കും അവതരിപ്പിച്ചു, യോഗം ഏക കണ്ഠമായി രണ്ടും പാസാക്കി. ഡിക്സ് ജോര്‍ജ് യോഗത്തിന് നന്ദി പറഞ്ഞു.
തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ ദേശീയ തലത്തില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുവാന്‍ ചുമതലപ്പെട്ട ഇലക്ഷന്‍ കമ്മീഷണര്‍മാരായ കുര്യന്‍ ജോര്‍ജ്ജ്, (ചീഫ് ഇലക്‌ഷന്‍ കമ്മീഷണര്‍), അലക്‌സ് വര്‍ഗീസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാന്‍ഡ്സ് റീജിയന്റെ 2025 - 2027 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ജനറല്‍ കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തു.
ദേശീയ സമിതിയംഗമായി ജോര്‍ജ് തോമസ് വടക്കേക്കുറ്റ് (CKC), റീജിയന്‍ പ്രസിഡന്റായി അഡ്വ.ജോബി പുതുകുളങ്ങര (NMCA), സെക്രട്ടറിയായി ലൂയിസ് മേനാച്ചേരി (Warwick and Leamington), ട്രഷററായി പോള്‍ ജോസഫ് (KCA) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ്മാരായി ജോസ് തോമസ് (LKC), സോമി കുരുവിള (Worcestershire Malayalee Cultural Association), ജോയിന്റ് സെക്രട്ടറിമാരായി രാജീവ് ജോണ്‍ (BCMC), അനിതാ മധു (Nottingham Malayalee Cultural Association) എന്നിവരും ജോയിന്റ് ട്രഷററായി ജോര്‍ജ് മാത്യുവും (Erdington Malayalee Association) തിരഞ്ഞെടുക്കപ്പെട്ടു.
രേവതി അഭിഷേക് (Warwick and Leamington Malayalee Association) ആണ് പുതിയ ആര്‍ട്സ് കോര്‍ഡിനേറ്റര്‍, സ്പോര്‍ട്സ് കോര്‍ഡിനേറ്ററായി സജീവ് സെബാസ്റ്റ്യന്‍ (NUNMA Nuneaton), എന്നിവരെയും തിരഞ്ഞെടുത്തു. രാജപ്പന്‍ വര്‍ഗീസ് (Kerala Cultural Association Redditch) ആണ് പുതിയ പി ആര്‍ ഒ. ബോട്ട് റേസ് കോഓര്‍ഡിനേറ്ററായി അരുണ്‍ സെബാസ്റ്റ്യന്‍ (KETTERING MALAYALI WELFARE ASSOCIATION), നഴ്‌സസ് ഫോറം കോഓര്‍ഡിനേറ്ററായി സനല്‍ ജോസും (Shropshire Malayalee Cultural Association), മീഡിയ കോ ഓര്‍ഡിനേറ്ററായി അരുണ്‍ ജോര്‍ജും (Hereford Malayalee Association), ചാരിറ്റി കോഓര്‍ഡിനേറ്ററായി ആനി കുര്യന്‍ (Erdington Malayalee Association), വിമന്‍സ് ഫോറം കോ ഓര്‍ഡിനേറ്ററായി ബെറ്റി തോമസ് (Lincoln Malayalee Association) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. പീറ്റര്‍ ജോസഫ് (Kerala Cultural Association Redditch) എക്സ് ഒഫീഷ്യോ അംഗമായി തുടരും.