നാട്ടുവാര്‍ത്തകള്‍

നഴ്‌സായ ഭാര്യ അയച്ച അരക്കോടിയോളം രൂപ അടിച്ചു പൊളിച്ചു കളഞ്ഞു; നാട്ടിലേക്ക് ഭാര്യ എത്തുമെന്നറിഞ്ഞപ്പോള്‍ ബാങ്ക് കൊള്ള!

ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ മുന്‍ പ്രവാസിയായ ആശാരിക്കാട് സ്വദേശി റിജോ ആന്റണി കവര്‍ച്ച നടത്തിയത് താന്‍ അടിച്ചു പൊളിച്ചു നഷ്ടപ്പെടുത്തിയ പണം തിരികെപ്പിടിക്കാന്‍! കുവൈറ്റില്‍ നഴ്‌സായ ഭാര്യ അയച്ച അരക്കോടിയോളം രൂപ അടിച്ചു പൊളിച്ചു കളഞ്ഞ ഇയാള്‍ ഒടുവില്‍ ഭാര്യ നാട്ടിലേയ്ക്ക് എത്തുമെന്ന് അറിഞ്ഞതോടെ നഷ്ടപ്പെടുത്തിയ പണത്തിനു പകരം കണ്ടെത്താനാണ് ബാങ്ക് കൊള്ള പ്ലാനിട്ടത്. മോഷണ ശേഷം അമിതമായ ആത്മവിശ്വാസത്തിലായിരുന്നു പ്രതി. പക്ഷേ എല്ലാ പ്ലാനും തെറ്റിച്ചത് ഒരു 'ഷൂ' ആണ്.

കവര്‍ച്ചക്ക് ശേഷം മൂന്ന് ജോഡി ഡ്രസ് ആണ് വരുന്ന വഴിയില്‍ റിജോ മാറ്റിയത്. മങ്കി ക്യാപ്പും അതിന് മുകളില്‍ ഹെല്‍മറ്റും ഇട്ടു. വാഹനം തിരിച്ചറിയാതിരിക്കാന്‍ റിയര്‍ വ്യൂ മിയര്‍ ഇടക്ക് വെച്ച് മാറ്റി. പക്ഷേ എല്ലാ പ്ലാനുകളും പൊളിച്ച് ഒടുവില്‍ വീട്ടില്‍ കുടുംബ സംഗമം നടക്കുന്നതിനിടയില്‍ വീട് വളഞ്ഞ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

എന്‍ആര്‍ഐ ആയിരുന്നു റിജോ. കോവിഡ് കാലത്താണ് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയത്. കുവൈത്തില്‍ നഴ്‌സായ ഭാര്യ അയക്കുന്ന കാശുകൊണ്ട് നാട്ടില്‍ ഗംഭീര വീടും ആഡംബര ഗെറ്റപ്പില്‍ അടിച്ചുപൊളിച്ചുള്ള ജീവിതവുമായി മുന്നോട്ട് പോകുകയായിരുന്നു. ഭാര്യ അയച്ചതില്‍ 49 ലക്ഷത്തോളം രൂപയാണ് അടിച്ച് പൊളിച്ചും കുടിച്ചും കളഞ്ഞത്. അടുത്ത് തന്നെ ഭാര്യ വരുന്നുവെന്ന് പറഞ്ഞതോടെയാണ് നഷ്ടപ്പെട്ട പണം വീണ്ടെടുക്കാന്‍ ബാങ്ക് കവര്‍ച്ച റിജോ ആസൂത്രണം ചെയ്തത്. തനിക്ക് അക്കൗണ്ടുള്ള സ്വന്തം ബാങ്ക് തന്നെയാണ് പ്രതി മോഷണം നടത്താന്‍ തിരഞ്ഞെടുത്തത്.

അക്കൗണ്ടുള്ള സ്വന്തം ബാങ്കായ ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് ശാഖയിലെത്തി വിശദമായി നിരീക്ഷിച്ചു. ശേഷം ചാലക്കുടി പള്ളിപ്പെരുന്നാളിന് പോയി. അവിടെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളില്‍ നിന്നും ഒരു നമ്പര്‍ തെരഞ്ഞെടുത്തു. ആ നമ്പര്‍ വച്ച് സ്വന്തം സ്‌കൂട്ടറിന് ഒരു വ്യജ നമ്പര്‍ പ്ലേറ്റ് അടിച്ചു. സിസിടിവിയില്‍ തപ്പുമ്പോള്‍ പെരുന്നാളിന് വന്ന ഈ നമ്പറുള്ള വണ്ടി തെരഞ്ഞ് പൊലീസ് പോകുമെന്നായിരുന്നു പ്ലാന്‍.

ഹെല്‍മറ്റ്, മങ്കി ക്യാപ്പ്, ഷൂസ്, കയ്യില്‍ ഗ്ലൗസ് എന്നിവ ധരിച്ചു. വീട്ടില്‍ നിന്നും ബാങ്കിലേക്കും അവിടുന്ന് തിരിച്ചും പോകുമ്പോള്‍ ഇടവേളയിട്ട് മാറാന്‍ മൂന്ന് ഡ്രസുകള്‍ തിരഞ്ഞെടുത്തു. സിസിടിവി തപ്പുമ്പോഴും മനസിലാകാതിരിക്കാനായിരുന്നു ഇത്. മോഷണം കഴിഞ്ഞ് മടങ്ങുമ്പോള്‍ സ്‌കൂട്ടറിന് ഒരു ചെയ്ഞ്ച് തോന്നാല്‍ വേണ്ടി 500 മീറ്റര്‍ പിന്നിട്ടപ്പോള്‍ സ്‌കൂട്ടറിന് റിയര്‍ വ്യൂ മിററും ഫിറ്റ് ചെയ്തു. കവര്‍ച്ചയ്ക്കു ശേഷം ദേശീയ പാതയിലും സംസ്ഥാന പാതയിലുമുള്ള നിരീക്ഷണ ക്യാമറകള്‍ ഒഴിവാക്കി റിജോ വീട്ടിലെത്തി.

പക്ഷേ മൂന്ന് ഡ്രസ് എടുക്കാന്‍ വരെ ബുദ്ധി കാണിച്ച റിജോ ഷൂസ് മാറ്റാന്‍ മറന്നു. ഈ ഷൂസ് പൊലീസിന് പിടിവള്ളിയായി. മോഷണത്തിന് നാലു ദിവസം മുന്‍പ് തന്റെ എടിഎം കാര്‍ഡ് എക്‌സ്‌പെയര്‍ ആയെന്നും പറഞ്ഞ് ബാങ്കിലെത്തി ഒരു ഷോ നടത്തിയതും റിജോയ്ക്ക് കുരുക്കായി. ബാങ്കില്‍ കൂടുതല്‍ പണം ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് കയ്യില്‍ കിട്ടിയ 15 ലക്ഷവും എടുത്തു കടന്നതോടെ പ്രൊഫഷനല്ലെന്ന് വ്യക്തമായി.

  • തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം
  • എംപിമാരുടെ ശമ്പളം കൂട്ടി; ദിവസ അലവന്‍സിലും പ്രതിമാസ പെന്‍ഷനിലും വര്‍ധനവ്
  • ആലപ്പുഴയില്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്ത് ജീവനക്കാരെ കയ്യേറ്റം ചെയ്തു യുകെ പൗരന്‍
  • ഭര്‍ത്താവ് ജീവനൊടുക്കുന്നതിന്റെ ലൈവ് വീഡിയോ 44 മിനിറ്റുകള്‍ കണ്ടു നിന്ന ഭാര്യയ്‌ക്കെതിരെ കേസ്
  • തൊടുപുഴയില്‍ കാണാതായ ബിജുവിനെ തട്ടിക്കൊണ്ടുപോയി കാറില്‍ വച്ച് കൊലപ്പെടുത്തി മാന്‍ഹോളില്‍ തള്ളി
  • യുകെയിലേയ്ക്ക് പോകുന്ന സഹോദരിയെ യാത്രയാക്കാന്‍ എത്തിയ നഴ്സ് റോഡപകടത്തില്‍ മരിച്ചു
  • കാതോലിക്ക വാഴിക്കല്‍ ചടങ്ങില്‍ സുരേഷ് ഗോപിക്ക് ക്ഷണം; സഭ പ്രധാനമന്ത്രിക്ക് പുറമേ നേരിട്ട് കത്തയച്ചത് സുരേഷ് ഗോപിക്ക് മാത്രം
  • അഭയാര്‍ത്ഥി അപേക്ഷ നിരസിച്ച ആളുകളെ നാടുകടത്താന്‍ ലേബര്‍ പദ്ധതി വരുന്നു
  • ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ തീപിടുത്തം; തീ അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്സ് കണ്ടത് മുറി നിറയെ കെട്ടുകണക്കിന് പണം
  • രണ്ടര വര്‍ഷത്തിനിടെ പ്രധാനമന്ത്രി മോദി നടത്തിയത് 38 വിദേശ യാത്രകള്‍; ചെലവ് 258 കോടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions