യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് അഡ്മിന്‍ സിസ്റ്റം തകരാര്‍; ടെസ്റ്റ് ഫലങ്ങള്‍ നഷ്ടമാകുന്നത് മുതല്‍ അപ്പോയിന്റ്‌മെന്റ് വൈകുന്നതും തിരിച്ചടി

എന്‍എച്ച്എസ് ചികിത്സ ഉപേക്ഷിക്കാന്‍ രോഗികള്‍ നിര്‍ബന്ധിതരാകുന്നതിനു പിന്നില്‍ എന്‍എച്ച്എസ് അഡ്മിന്‍ സിസ്റ്റം തകരാറും. ടെസ്റ്റ് ഫലങ്ങള്‍ നഷ്ടമാകുന്നത് മുതല്‍ അപ്പോയിന്റ്‌മെന്റ് വൈകുന്നതും, ഡോക്ടര്‍മാരെ ബന്ധപ്പെടാന്‍ ബുദ്ധിമുട്ടുന്നതും ചികിത്സ വേണ്ടെന്ന് വെയ്ക്കാന്‍ വഴിവയ്ക്കുന്നു. പല രോഗികളും ചികിത്സ തേടുന്നതില്‍ നിന്നും തടയുന്നതിന് പിന്നില്‍ എന്‍എച്ച്എസിന്റെ തന്നെ പിഴവുകള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

ടെസ്റ്റ് ഫലങ്ങള്‍ നഷ്ടമാകുന്നത് മുതല്‍, വൈകിക്കിട്ടുന്ന അപ്പോയിന്റ്‌മെന്റ് ലെറ്ററുകളും, ഹെല്‍ത്ത് സര്‍വ്വീസിനെ ബന്ധപ്പെടാന്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ചേര്‍ന്നാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രവര്‍ത്തസജ്ജമല്ലാത്ത എന്‍എച്ച്എസ് അഡ്മിന്‍ സിസ്റ്റം രോഗികളുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന അവസ്ഥയിലാണെന്നാണ് ഹെല്‍ത്ത് കെയര്‍ വിദഗ്ധരും, രോഗികളുടെ ഗ്രൂപ്പുകളും മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് ഉപയോഗിച്ച മൂന്നില്‍ രണ്ട് രോഗികളും, കെയറര്‍മാരും ചുരുങ്ങിയത് ഒരു അഡ്മിന്‍ പ്രശ്‌നമെങ്കിലും നേരിട്ടവരാണ്. ടെസ്റ്റ്, സ്‌കാന്, എക്‌സ്‌റേ പോലുള്ള ചെയ്താല്‍ ഫലത്തിനായി നെട്ടോട്ടം ഓടേണ്ടി വരുന്നതായി കാല്‍ശതമാനം രോഗികളും പറയുന്നു.

അപ്പോയിന്റ്‌മെന്റ് തീയതി കഴിഞ്ഞതിന് ശേഷം ഇതിനുള്ള ക്ഷണം ലഭിക്കുന്നതായി അഞ്ചിലൊന്ന് പേരാണ് വെളിപ്പെടുത്തുന്നത്. കിംഗ്‌സ് ഫണ്ട്, നാഷണല്‍ വോയ്‌സസ്, ഹെല്‍ത്ത് വാച്ച് ഇംഗ്ലണ്ട് എന്നിവര്‍ നടത്തിയ സര്‍വ്വെയിലാണ് രോഗികള്‍ ചികിത്സയ്ക്കായി എത്താതെ പോകുന്നതിന് പിന്നില്‍ ഇങ്ങനെയും ചില വിഷയങ്ങളുണ്ടെന്ന് തിരിച്ചറിയുന്നത്. ഇതിനു പുറമെയാണ് അപ്പോയിന്റ്‌മെന്റ് എടുത്ത് മുങ്ങുന്ന രോഗികള്‍ വരുത്തുന്ന നഷ്ടങ്ങള്‍.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ കാല്‍ശതമാനം രോഗികള്‍ക്കും ലഭിച്ചത് മോശം പരിചരണമെന്ന് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ പത്തിലൊന്ന് രോഗികള്‍ മാത്രമാണ് ഇതേക്കുറിച്ച് പരാതിപ്പെടാന്‍ തയ്യാറായതെന്നും പേഷ്യന്റ് വാച്ച്‌ഡോഗ് വെളിപ്പെടുത്തി.

പരാതിപ്പെട്ട രോഗികള്‍ക്കാകട്ടെ തൃപ്തികരമായ പരിഹാരം ലഭിച്ചതുമില്ലെന്ന് ഹെല്‍ത്ത് വാച്ച് ഇംഗ്ലണ്ട് പറഞ്ഞു. പരാതികള്‍ പരിഹരിക്കാന്‍ മാസങ്ങള്‍ വേണ്ടിവരുന്നതും പ്രതിസന്ധിയാണ്.

പരാതികള്‍ കൈകാര്യം ചെയ്യുന്ന ഹെല്‍ത്ത് സര്‍വ്വീസിന്റെ രീതികളില്‍ പൊതുജനങ്ങള്‍ക്ക് വിശ്വാസക്കുറവ് ഉണ്ടെന്നും വ്യക്തമായി. പരാതികള്‍ സേവനം മെച്ചപ്പെടുത്താനുള്ള വഴിയായി എന്‍എച്ച്എസ് ഉപയോഗിക്കുന്നതിനും തെളിവില്ലെന്ന് വാച്ച്‌ഡോഗ് കണ്ടെത്തി.

  • സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്‍ മോറിസണ്‍സ് നിരവധി ഷോപ്പുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു
  • ഹീത്രു എയര്‍പോര്‍ട്ട് അടച്ചിടേണ്ടിവന്ന സംഭവം; വന്‍ തുക നഷ്ടപരിഹാരം തേടി വിമാന കമ്പനികള്‍
  • ഗാര്‍ഹിക പീഡനത്തിന് ഇരകളായി പങ്കാളി ആത്മഹത്യ ചെയ്താല്‍ കേസ് കടുപ്പിക്കാന്‍ പദ്ധതിയുമായി പോലീസ്
  • അനുവദിക്കപ്പെട്ടതിന്റെ മൂന്നിരട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ വിസകള്‍ ; റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ച് ഹോം ഓഫീസ്
  • കുഴഞ്ഞു വീണു ചികിത്സയിലായിരുന്ന മലയാളി നഴ്സ് വെയില്‍സില്‍ അന്തരിച്ചു; അവയവ ദാനം ചെയ്തു കുടുംബത്തിന്റെ മാതൃക
  • സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും 10,000 പേരെ പിരിച്ചുവിടുന്നു; പ്രഖ്യാപനവുമായി ചാന്‍സലര്‍
  • ഇംഗ്ലണ്ടിലെ അഞ്ചിലൊന്ന് കെയര്‍ ഹോമുകളും പരിതാപകരമായ അവസ്ഥയിലാണെന്ന് പഠന റിപ്പോര്‍ട്ട്
  • കെറ്ററിംഗില്‍ കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു
  • ബ്രിട്ടനില്‍ തുടര്‍ച്ചയായ നാലാം മാസവും ശമ്പളവര്‍ധന തുടരുന്നു; മോര്‍ട്ട്‌ഗേജ് നിരക്കുകളെ സ്വാധീനിക്കും!
  • ഈസ്റ്റര്‍ സര്‍വ്വീസ് റദ്ദാക്കി പ്രൈമറി സ്‌കൂള്‍! ബ്രിട്ടനില്‍ വിവാദക്കൊടുങ്കാറ്റ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions