ചരമം

കൊച്ചിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് പത്താക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് പരീക്ഷ തലേന്ന് ദാരുണാന്ത്യം

എറണാകുളം ഫോര്‍ട്ട്‌കൊച്ചിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് പത്താക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് പരീക്ഷ തലേന്ന് ദാരുണാന്ത്യം. അമരാവതി ധര്‍മ്മശാല റോഡില്‍ മുരളി നിവാസില്‍ ദര്‍ശന ജയറാം ആണ് മരിച്ചത്. വിദ്യാര്‍ത്ഥിനി ഓട്ടോറിക്ഷയില്‍ ട്യൂഷന് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ദര്‍ശന ചൊവ്വാഴ്ച മുതല്‍ ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാനിരിക്കെയാണ് അപകടം നടന്നത്.

പരീക്ഷ തലേന്നായ തിങ്കളാഴ്ച അവസാനവട്ട ഒരുക്കത്തിന്റെ ഭാഗമായി ഓട്ടോറിക്ഷയില്‍ ട്യൂഷന് പോകുകയായിരുന്നു കുട്ടി. ബസിന് സൈഡ് കൊടുത്തപ്പോള്‍ ഓട്ടോ മറിയുകയും ട്യൂഷന് പോവുകയായിരുന്ന ദര്‍ശന അടിയില്‍പ്പെടുകയുമായിരുന്നു. പള്ളുരുത്തി സെന്റ് അലോഷ്യസ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു ദര്‍ശന.

  • മലയാളി വ്യവസായിയായ പുഷ്കാസ് വാസു ലണ്ടനില്‍ അന്തരിച്ചു
  • ലണ്ടനിലെ മലയാളി ഫിസിയോതെറാപ്പിസ്റ്റ് നാട്ടില്‍ അന്തരിച്ചു; വിട പറഞ്ഞത് അങ്കമാലി സ്വദേശിനി
  • യു കെ മലയാളി സമൂഹത്തിനു ഞെട്ടലായി 2 മരണവാര്‍ത്തകള്‍
  • കോരു ഗംഗാധരന് ലണ്ടനില്‍ പൗരാവലി യാത്രാമൊഴിയേകി
  • കോരു ഗംഗാധരന്റെ മരണാനന്തര കര്‍മങ്ങള്‍ മാര്‍ച്ച് 9ന്
  • മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാനെത്തിയ അങ്കമാലി സ്വദേശി അന്തരിച്ചു
  • ലണ്ടനില്‍ ചികിത്സയിലിരിക്കെ തൊടുപുഴ സ്വദേശി അന്തരിച്ചു
  • ചികിത്സയ്ക്ക് നാട്ടിലെത്തിയ ലണ്ടനിലെ മലയാളി നഴ്‌സ് അന്തരിച്ചു
  • ഈസ്റ്റ് ഹാമില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി അന്തരിച്ചു
  • യുകെയില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions