കെന്റിലെ നോക്ക് ഹോള്‍ട്ടില്‍ ത്രീ ഹോഴ്‌സ്ഷൂസ് പബ്ബിന് മുന്നില്‍ വച്ച് വാലന്റൈന്‍സ് ദിനത്തില്‍ വെടിയേറ്റു മരിച്ച ലിസ സ്മിത്ത് എന്ന 43 കാരിയുടെ ചിത്രം പുറത്തുവന്നു. അവരുടെ പങ്കാളി എഡ്വേര്‍ഡ് സ്മിത്താണ് കൊലപാതകം ചെയ്തത്. ഇയാള്‍ കൊലയ്ക്ക് ശേഷം പത്തുമൈല്‍ അകലെയുള്ള ഡ്രാറ്റ് ഫോര്‍ഡ് ബ്രിഡ്ജിലേക്ക് കാറോടിച്ച് പോയതായും അവിടെ വച്ച് തെംസ് നദിയിലേക്ക് ചാടിയതായും കരുതപ്പെടുന്നു. ഇതുവരെ ഇയാളെ കണ്ടെത്താനായിട്ടില്ല.
കൊലയ്ക്ക് ശേഷം അക്രമി ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് കരുതുന്നത്. വിശദമായ അന്വേഷണം നടത്തിവരികയാണ്. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്കാണ് ആക്രമണം നടന്നത്.
ബെര്‍ക്ക് ഷര്‍ സ്ലോവില്‍ താമസിക്കുന്ന ലിസയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം പബ്ബിന് മുന്നിലെത്തി ഇവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഏറ്റവും നല്ല അമ്മ എന്നാണ് യുവതിയുടെ മരണ ശേഷം ലിസയുടെ മകന്‍ തന്റെ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.