Don't Miss

മലയാളി ഡോക്ടര്‍ ദമ്പതിമാരുടെ 7.5 കോടി തട്ടി; ചൈനീസ് പൗരന്മാര്‍ അറസ്റ്റില്‍

മലയാളി ഡോക്ടര്‍ ദമ്പതിമാരില്‍ നിന്ന് ഓണ്‍ലൈനിലൂടെ ഏഴരക്കോടി തട്ടിയെടുത്ത കേസില്‍ രണ്ട് ചൈനീസ് പൗരന്മാര്‍ അറസ്റ്റില്‍. തായ്‌വാനില്‍ താമസിക്കുന്ന വെയ് ചുങ് വാന്‍, ഷെന്‍ ഹോ എന്നിവരാണ് അറസ്റ്റിലായത്. ഗുജറാത്ത് പോലീസ് പിടികൂടിയ പ്രതികളെ കേരളാ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കേരളത്തില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പാണ് ഇതെന്നാണ് പോലീസ് പറയുന്നത്.

കഴി‍ഞ്ഞ ജൂണിലാണ് തട്ടിപ്പ് നടന്നത്. ഓഹരി വിപണിയില്‍ അമിതലാഭം വാ​ഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 20 തവണയായാണ് പ്രതികള്‍ ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് തട്ടിയെടുത്തത്. തങ്ങള്‍ തട്ടിപ്പിനിരയായെന്ന് മനസിലായതിനുപിന്നാലെ ദമ്പതികള്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചേര്‍ത്തല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് സ്വദേശികളായ അനസ്, പ്രവീഷ്, അബ്ദുള്‍ സമദ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെ ഇതര സംസ്ഥാനക്കാരായ ഭ​ഗവല്‍ റാം, നിര്‍മല്‍ ജയ്ന്‍ എന്നിവരേയും അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ചൈന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വലിയൊരു റാക്കറ്റാണ് തട്ടിപ്പ് നടത്തിയതെന്ന് കേരളാ പോലീസ് കണ്ടെത്തി. എന്നാല്‍ നയതന്ത്രപരമായ ചില പരിമിതികള്‍ കാരണം ഇവരിലേക്ക് നേരിട്ടെത്താന്‍ പോലീസിന് സാധിച്ചിരുന്നില്ല.

ഇതിനിടെയാണ് ​ഗുജറാത്തിലെ അഹമ്മദാബാദ് പോലീസ് രണ്ട് ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തത്. ഇക്കാര്യം മനസിലാക്കിയ കേരളാ പോലീസ് പ്രത്യേക സംഘത്തെ അഹമ്മദാബാദിലേക്ക് അയയ്ക്കുകയും കോടതിവഴി കസ്റ്റഡിയില്‍ വാങ്ങുകയുമായിരുന്നു. ട്രെയിന്‍ വഴി ആലപ്പുഴയിലെത്തിച്ച ഇരുവരേയും ചേര്‍ത്തല സ്റ്റേഷനിലെത്തിച്ചു. ബുധനാഴ്ചയാണ് ഇവരെ കോടതിയില്‍ ഹാജരാക്കുക.

അടുത്തിടെ ഒരു മലയാളി വൈദികനെ ഓണ്‍ലൈന്‍ മൊബൈല്‍ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്തു പറ്റിച്ചു പല തവണയായി 1.41 കോടി രൂപ തട്ടിയെടുത്തതായി പരാതി വന്നിരുന്നു. കടുത്തുരുത്തി പൊലീസിലാണ് വൈദികന്‍ പരാതി നല്‍കിയത്. പ്രശസ്ത കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്റെ വ്യജ പതിപ്പിലൂടെയാണ് പണം തട്ടിയതെന്നു പൊലീസ് പറയുന്നു. മലയാളികള്‍ വ്യാപകമായി ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നുണ്ട്.


  • മലയാളത്തിലും ഇംഗ്ലീഷിലും ബൈബിള്‍ പകര്‍ത്തി എഴുതി യുകെ മലയാളി
  • ഒമ്പതുമാസത്തെ ബഹിരാകാശവാസത്തിന് ശേഷം സുനിതാവില്യംസും വില്‍മോറും ഭൂമിയിലേയ്ക്ക് തിരിച്ചു
  • വിശ്വസ്തര്‍ക്കു സ്ഥാനങ്ങള്‍; നിലമൊരുക്കി പിണറായി
  • ഓട്ടിസം പരിചരണത്തിലെ മിനു സ്പര്‍ശം
  • യുകെ ഫാമിലി വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സമൂഹ മാധ്യമ താരത്തിന്റെ ഭര്‍ത്താവ് അറസ്റ്റില്‍
  • ലണ്ടന്‍ സ്വദേശിയുടെ ഭാര്യയും മലയാളിയുമായ സൗമ്യ യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി
  • ഭര്‍ത്താക്കന്മാരുടെ മദ്യപാനത്തില്‍ സഹികെട്ട് വീട്ടുവിട്ടിറങ്ങിയ യുവതികള്‍ പരസ്പരം വിവാഹം കഴിച്ചു
  • യുകെ സന്ദര്‍ശനത്തിനൊരുങ്ങവേ പറ്റിക്കപ്പെട്ടെന്ന് ഡോ സൗമ്യ സരിന്‍
  • ദുരൂഹകല്ലറ പൊളിച്ചു; ഇരിക്കുന്നനിലയില്‍ ഗോപന്‍സ്വാമിയുടെ മൃതദേഹം, പ്രദേശം പോലീസ് നിയന്ത്രണത്തില്‍
  • ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട്‌ സിംഗപ്പൂരിന്റെത്; രണ്ടാമത് ജപ്പാന്‍, ബ്രിട്ടന്‍ അഞ്ചാമത്, ഇന്ത്യയുടെ സ്ഥാനം - 85
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions