ലണ്ടന്‍: ചികിത്സയ്ക്ക് നാട്ടിലെത്തിയ ലണ്ടനിലെ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം അന്തരിച്ചു. കൊല്ലം പത്തനാപുരം വടക്കേത്തലയ്ക്കല്‍ കുടുംബാംഗം കിഴക്കേഭാഗം മാക്കുളം വടക്കേവീട്ടില്‍ മാമ്മന്‍ വി. തോമസ് (മോന്‍സി-45) ആണ് മരിച്ചത്. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹെയ്സ് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ അംഗമാണ്. യുകെയില്‍ കുടുംബസമേതമായി താമസിക്കുകയായിരുന്നു അദ്ദേഹം.
നിമ്മി വര്‍ഗീസ് ആണ് ഭാര്യ. മകള്‍: മന്ന.
നവി മുംബൈ ടെര്‍ണ സ്‌പെഷലിറ്റി ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ നഴ്സായി ജോലി ചെയ്തിരുന്ന മാമ്മന്‍ 2019 ലാണ് കുടുംബസമേതം യുകെയില്‍ എത്തുന്നത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ റിട്ടയര്‍ഡ് ഹെഡ്മാസ്റ്റര്‍ ഐ. തോമസ്, പരേതയായ ശോശാമ്മ എന്നിവരാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: ജോണ്‍ വി തോമസ്, ആനി തോമസ്.
സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒന്‍പതു മണിക്ക് വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് പൊതുദര്‍ശന ശുശ്രൂഷകള്‍ക്ക് ശേഷം ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് മാക്കുളം ഹെര്‍മ്മോണ്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.