ഡബ്ലിന്‍: അയര്‍ലന്‍ഡിലുള്ള മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാനെത്തിയ എറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശി ഡബ്ലിനില്‍ അന്തരിച്ചു. അങ്കമാലി കറുകുറ്റി പന്തക്കല്‍ പൊട്ടംപറമ്പില്‍ തോമസ് മൈക്കിള്‍ (74) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ വിടപറഞ്ഞത്. ഡബ്ലിന്‍ ബ്ലാക്ക്റോക്കില സ്റ്റെപ്സൈഡിലുള്ള മകന്‍ സിജോ തോമസിന്റെ വസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. ഡിസംബറില്‍ മൂന്ന് മാസത്തെ സന്ദര്‍ശനത്തിനായി ഭാര്യയുമൊത്ത് അയര്‍ലന്‍ഡില്‍ എത്തിയ തോമസ് മാര്‍ച്ച് 19ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ ആയിരുന്നു അന്ത്യം.
എല്ലാവരോടും സജീവമായി ഇടപെട്ടിരുന്ന തോമസിന് കഴിഞ്ഞ ദിവസം രാവിലെ ഉണര്‍ന്നയുടനെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ലില്ലി തോമസ് ചെറുതാനിക്കല്‍ (കഞ്ഞിക്കുഴി).
മകള്‍: ലത തോമസ് (സ്റ്റാഫ് നഴ്‌സ്, പാറക്കടവ്, അങ്കമാലി). മരുമക്കള്‍: മെറീന തോമസ് (മാര്‍ലെ നഴ്സിങ് ഹോം/ബ്ലാക്ക്റോക്ക് ക്ലിനിക്), ബിജു റാഫേല്‍ (ദുബായ്). ബ്ലാക്ക്‌റോക്ക് സെന്റ് ജോസഫ്‌സ് സിറോ മലബാര്‍ പള്ളിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരികയാണ്.