ന്യൂഹാം: കോരു ഗംഗാധരന്റെ മരണാനന്തര കര്‍മങ്ങള്‍ മാര്‍ച്ച് 9 ഞായറാഴ്ച രാവിലെ 8:30ന് ന്യൂഹാം മാനര്‍ പാര്‍ക്കിലെ ട്രിനിറ്റി ഹാളില്‍ നടക്കും. തുടര്‍ന്ന് സിറ്റി ഓഫ് ലണ്ടന്‍ ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കും.
കഴിഞ്ഞ മാസം 12ന് ലണ്ടനിലെ ന്യൂഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് ഗംഗാധരന്‍ അന്തരിച്ചത്. മലേഷ്യയില്‍ നിന്നും ലണ്ടനിലെത്തിയ അദ്ദേഹം നാല് പതിറ്റാണ്ടിലേറെയായി ലണ്ടനിലെ ട്രേഡ് യൂണിയന്‍ രംഗത്തും സാമൂഹിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു. മലേഷ്യയില്‍ ബോയ്സ് സ്‌കൗട്ടില്‍ സജീവ അംഗമായിരുന്ന ഗംഗാധരന്‍, ലണ്ടനിലും സ്‌കൗട്ടിന് പ്രോത്സാഹനം നല്‍കി. സാഹിത്യ രംഗത്തും അദ്ദേഹം സംഭാവനകള്‍ നല്‍കി.
ന്യൂഹാം കൗണ്‍സില്‍ മുന്‍ സിവിക് മേയറും, കൗണ്‍സിലറും, പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ. ഓമന ഗംഗാധരനാണ് ഭാര്യ. ആലപ്പുഴ കൊമ്മാടി വെളിയില്‍ വീട്ടില്‍ പരേതരായ മാധവന്റെയും കാര്‍ത്ത്യായനി അമ്മയുടെയും മകനാണ് ഗംഗാധരന്‍. മക്കള്‍: കാര്‍ത്തിക, കണ്ണന്‍ ഗംഗാധരന്‍, മരുമകന്‍: ഡോ. സൂരജ്, ചെറുമകന്‍: അഡ്വ. അതുല്‍ സൂരജ്.
അന്ത്യോപചാര കര്‍മങ്ങളിലും പൊതുദര്‍ശനത്തിലും പങ്കെടുക്കാന്‍ എത്തുന്നവര്‍ റീത്തുകളും പൂക്കളും കൊണ്ടുവരരുതെന്നും, പരേതന്റെ താല്‍പ്പര്യപ്രകാരം സ്‌കൗട്ട് ന്യൂഹാം, ഡിമെന്‍ഷ്യ യുകെ എന്നീ സംഘടനകള്‍ക്കായുള്ള ചാരിറ്റി ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്നും കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു. അന്ത്യോപചാര കര്‍മ്മങ്ങള്‍ക്ക് ശേഷം ബ്ലാക്ക് ഹാള്‍ സ്വാമി നാരായണ്‍ സ്പോര്‍ട്സ് സെന്ററില്‍ ക്രമീകരിച്ചിരിക്കുന്ന ലഘുഭക്ഷണത്തില്‍ പങ്കെടുക്കണമെന്നും കുടുംബാംഗങ്ങള്‍ അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങര്‍ക്ക്:
T Crib & Sons Funeral Directors, Beckton, Newham Phone: 0207 476 1855.