കെന്റ് ആയപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും ചേര്‍ന്ന് സംഘടിപ്പിച്ച ആറ്റുകാല്‍ പൊങ്കാല വളരെ വിപുലമായ രീതിയില്‍ ആചരിച്ചു. ഹാളിന്റെ വിശാലമായ മുറ്റത്ത് ചുടുകട്ടകള്‍ വച്ച് സ്ത്രീ ജനങ്ങള്‍ അടുപ്പു കൂട്ടി പൊങ്കാലയിട്ട ശേഷം പ്രസാദം അകത്തെത്തിച്ച് നേദിച്ചാണ് ചടങ്ങുകള്‍ നടന്നത്. ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി ഭക്തരാണ് പൊങ്കാല ഇടാന്‍ എത്തിയത്. ചടങ്ങുകള്‍ക്ക് പൂജാരി വിഷ്ണു രവി കാര്‍മികത്വം വഹിച്ചു.