കലാഭവന്‍ ലണ്ടന്‍ ഏപ്രില്‍ 12 ന് ലണ്ടനില്‍ സംഘടിപ്പിക്കുന്ന 'ജിയ ജലേ' ഡാന്‍സ് ഫെസ്റ്റിവെല്ലിനോടനുബന്ധിച്ച് യുകെയിലെ കലാ സാഹിത്യ സാംസ്‌ക്കാരിക രംഗങ്ങളില്‍ സമഗ്ര സംഭാവന നല്‍കിയ യുകെ മലയാളികളെ ആദരിക്കുന്നു. സംഗീതം, നൃത്തം, അഭിനയം, സാഹിത്യം, സംസ്‌ക്കാരികം, നാടകം, സിനിമ, മാധ്യമം, കേരളത്തിന്റെ തനത് കലകള്‍ തുടങ്ങിയ വിവിധങ്ങളായ രംഗങ്ങളില്‍ യുകെയിലെ മലയാളി കമ്മ്യൂണിറ്റിയില്‍ സമഗ്ര സംഭാവനകള്‍ നല്കിയിട്ടുള്ളവരായിരിക്കും പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹരാകുക. കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും യുകെ യിലെ മലയാളി കമ്മ്യൂണിറ്റിയില്‍ മേല്‍പ്പറഞ്ഞ ഏതെങ്കിലും രംഗങ്ങളില്‍ പ്രവര്‍ത്തിച്ച് യുകെ മലയാളികളുടെ അംഗീകാരം നേടിയവരെയായിരിക്കും പുരസ്‌ക്കാരങ്ങള്‍ക്ക് പരിഗണിക്കുക.
കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറിയും കേരള സംഗീത നാടക അക്കാദമി മെമ്പറും പ്രശസ്ത കലാകാരനുമായ കെ എസ് പ്രസാദ് ചെയര്‍മാനായ ജൂറിയായിരിക്കും പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. വ്യക്തികള്‍ക്ക് നേരിട്ടു പുരസ്‌കാരത്തിനായി സ്വയം നോമിനേറ്റ് ചെയ്യാം. മറ്റു വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ പുരസ്‌ക്കാര ജേതാക്കളെ നിര്‍ദ്ദേശിക്കാം. പുരസ്‌ക്കാരങ്ങള്‍ക്കു വേണ്ടിയുള്ള നോമിനേഷന്‍സ് ലഭിക്കേണ്ട അവസാന തിയതി മാര്‍ച്ച് 28 ആണ്. kalabhavanlondon@gmail.com എന്ന ഈമെയിലില്‍ പുരസ്‌ക്കാരത്തിന് വ്യക്തികളെ നോമിനേറ്റ് ചെയ്യാം വ്യക്തിയുടെ പേരും വിവരങ്ങളും ബന്ധപ്പെടാനുള്ള നമ്പറും പ്രവര്‍ത്തന മേഖലയും, വ്യക്തിയെക്കുറിച്ചുള്ള ലഘു വിവരണവും നോമിനേഷനുകളില്‍ ഉണ്ടായിരിക്കണം.
ഏപ്രില്‍ 12 ശനിയാഴ്ച്ച ലണ്ടനിലെ ഹോണ്‍ചര്‍ച്ചിലുള്ള ക്യാമ്പ്യന്‍ അക്കാഡമി ഹാളില്‍ വെച്ചു നടക്കുന്ന ഡാന്‍സ് ഫെസ്റ്റിവെല്ലിനും സിനിമാറ്റിക് ഡാന്‍സ് മത്സരങ്ങള്‍ക്കും ശേഷമായിരിക്കും പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കുക.
'ജിയാ ജലേ' സിനിമാറ്റിക് ഡാന്‍സ് വര്‍ക്ക് ഷോപ്പിനും മത്സരങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇനിയും ഏതെങ്കിലും ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ബന്ധപ്പെടുക. മത്സരങ്ങള്‍ക്ക് അപേക്ഷിക്കേണ്ട അവസാന തിയതി മാര്‍ച്ച് 28 വരെ നീട്ടിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍
Tel : 07841613973
Email : kalabhavanlondon@gmail.com